പത്തനംതിട്ട: പത്തനംതിട്ട ളാഹ വിളക്കുവഞ്ചിയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് രണ്ട് തീർത്ഥാടകർക്ക് പരിക്കേറ്റു. 18 പേരടങ്ങുന്ന തീർത്ഥാടകസംഘം ദർശനം കഴിഞ്ഞ് മടങ്ങിപ്പോകുന്ന സമയത്താണ് അപകടം ഉണ്ടായത്. വലിയ ഗർത്തമുള്ള ഭാഗത്തേക്കാണ് മറിഞ്ഞ വാഹനം ബാരിയറിൽ തങ്ങിനിൽക്കുകയായിരുന്നു. രണ്ട് പേർക്ക് അപകടത്തിൽ പരിക്കേറ്റു. തൂത്തുക്കുടി സ്വദേശികളാണ് ഇവരെന്ന് പൊലീസ് പറയുന്നു. പരിക്കേറ്റവർക്ക് ഗുരുതരമല്ല.
Two pilgrims were injured when a minibus carrying Sabarimala pilgrims overturned.