കല്‍പ്പറ്റ: വയനാട്ടിൽ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാര്‍ഡിനെ ഹെല്‍മറ്റ് കൊണ്ട് മുഖത്തടിച്ച് പരിക്കേല്‍പ്പിച്ചയാള്‍ പിടിയില്‍. കമ്പളക്കാട് പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ വെളുത്ത പറമ്പത്ത് വീട്ടില്‍ അബ്ദുള്‍ ഷുക്കൂര്‍ (58) നെയാണ് അറസ്റ്റ് ചെയ്തത്. ട്രാഫിക് കണ്‍ട്രോള്‍ ഡ്യൂട്ടി ചെയ്തു വരികയായിരുന്ന ഹോം ഗാര്‍ഡിനെയാണ് ഇയാൾ ആക്രമിച്ചു പരിക്കേല്‍പ്പിച്ചത്.
സംഭവ ശേഷം ഒളിവില്‍ പോയ പ്രതി കല്‍പ്പറ്റ ജില്ല സെക്ഷന്‍സ് കോടതി മുമ്പാകെ മുന്‍കൂര്‍ ജാമ്യത്തിനായി അപേക്ഷ നല്‍കിയിരുന്നെങ്കിലും നിരസിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് ഹൈക്കോടതി നിര്‍ദേശ പ്രകാരം കമ്പളക്കാട് പൊലീസ് സ്റ്റേഷനില്‍ ഹാജരായ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. 2024 നവംബര്‍ 25ന് രാവിലെയാണ് സംഭവം. നോ പാര്‍ക്കിംഗ് ബോര്‍ഡിന് താഴെ പാര്‍ക്ക് ചെയ്ത സ്‌കൂട്ടറിന്റെ ഫോട്ടോ എടുത്തതിന്റെ വിരോധത്തിലായിരുന്നു ആക്രമണമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്
The person who injured the home guard by hitting his helmet on his face was arrested.