ചേർത്തല: സ്കൂട്ടറിൽ ലോറി തട്ടി സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന സ്ത്രീയ്ക്ക് ദാരുണാന്ത്യം. ദേശീയ പാതയിൽ പട്ടണക്കാട് മഹാദേവ ക്ഷേത്രത്തിന്ന് സമീപമാണ് അപകടം ഉണ്ടായത്. തണ്ണീർമുക്കം പഞ്ചായത്ത് 2-ാം വാർഡിൽ അശ്വതി ഭവനത്തിൽ അപ്പുക്കുട്ടന്റെ ഭാര്യ രതി (60) ആണ് മരിച്ചത്. രതിയുടെ ഭർത്താവ് അപ്പുക്കുട്ടനാണ് സ്കൂട്ടർ ഓടിച്ചിരുന്നത്. ഒരേ ദിശയിൽ സഞ്ചരിച്ചിരുന്ന വാഹനത്തിൽ ലോറി വന്നിടിക്കുകയായിരുന്നു. ലോറിക്കടിയിൽ പെട്ടുപോയ രതി അപകട സ്ഥലത്തു തന്നെ മരിച്ചു. അപ്പുക്കുട്ടന് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനായി മാറ്റി.
മകൾ: അശ്വതി.
മരുമകൻ : കൃഷ്ണപ്രസാദ്.
A woman traveling on a scooter met a tragic end after being hit by a lorry.