മലപ്പുറം: ഈങ്ങേങ്ങൽപടിയിൽ ലോറി ഇടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. കുറുക്കോൾ അഞ്ചാംമയിൽ സ്വദേശിയായ നീർക്കാട്ടിൽ നാസറിന്റെ മകൻ ഷാഹിൽ (21) ആണ് വാഹനാപകടത്തിൽ മരിച്ചത്. മറ്റൊരു സ്‌കൂട്ടറിൽ തട്ടി ഷാഹിൽ സഞ്ചരിച്ച ബൈക്ക് ലോറിക്കടിയിൽ വീഴുകയായിരുന്നു.
ബൈക്കിൽ ഇടിച്ച ലോറി ബൈക്കുമായി റോഡിലൂടെ നിരങ്ങി 20 മീറ്റർ കഴിഞ്ഞാണ് നിന്നത്. അപകടത്തിൽ ഷാഹിലിന് കൂടെ സഞ്ചരിച്ച വ്യക്തിക്കും പരിക്കുണ്ട്. ഷാഹിലിന്റെ മൃതദേഹം കോട്ടക്കൽ അൽമാസ് ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്.
A young man met a tragic end when his bike hit a scooter and fell under a lorry