തൃക്കാക്കര : (piravomnews.in) തകരാറില്ലാത്ത കാന കൗൺസിലറുടെ നേതൃത്വത്തിൽ പൊളിച്ച് പുതുക്കിപ്പണിയുന്നതിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്.
33–--ാം വാർഡ് ചെമ്പുമുക്ക് പാറക്കാട്ട് അമ്പലം റോഡരികിലെ കാനയാണ് കഴിഞ്ഞദിവസം യുഡിഎഫ് വിമത കൗൺസിലർ ഷാജി പ്ലാശേരിയുടെ നേതൃത്വത്തിൽ പൊളിച്ചത്.
വിവരം അറിഞ്ഞെത്തിയ നാട്ടുകാരോട് കാന തകരാറിലാണെന്നാണ് കൗൺസിലർ മറുപടി പറഞ്ഞത്. എന്നാൽ, കാന പൊളിച്ചതിൽ അഴിമതിയുണ്ടെന്ന് ആരോപിച്ച് നാട്ടുകാർ രംഗത്തുവന്നു. നഗരസഭയിൽ പരാതി നൽകുകയും ചെയ്തു.
കാനപണിയുടെ മുഴുവൻ വിവരങ്ങളും ആവശ്യപ്പെട്ട് പൊതുപ്രവർത്തകൻ ജോർജ് ആന്റണി വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകി.
വാർഡിൽ 50 ലക്ഷം രൂപ മുടക്കി പണി പൂർത്തിയാക്കിയ അട്ടിപേറ്റി റോഡ് ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾക്കകം മഴയിൽ ഇടിഞ്ഞുതാഴ്ന്നു. മാസങ്ങൾ കഴിഞ്ഞിട്ടും അട്ടിപേറ്റി റോഡ് നന്നാക്കാൻ വാർഡ് കൗൺസിലർ ശ്രമിക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.
The #locals are #protesting #against the #demolition and #renovation