പന്തളം: പതിനേഴുകാരിയെ തട്ടിക്കൊണ്ടു പോയി കാട്ടില്‍ ഒളിപ്പിച്ച് അവിടെ മണിയറ ഒരുക്കി പീഡനം നടത്തിയ യുവാവിനെ പോലീസ് സാഹസികമായി പിടികൂടി. വെണ്മണി തൊട്ടലില്‍ വീട്ടില്‍ ശരണ്‍ (20) ആണ് പ്രത്യേക അന്വഷണ സംഘത്തിന്റെ പിടിയിലായത്. പതിനേഴുകാരിയെ കഴിഞ്ഞ 19 ന് പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്ബോള്‍ വശീകരിച്ച് ഇയാള്‍ തട്ടിക്കൊണ്ടു പോകുകയായിരുന്നു. പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ ശേഷം എറണാകുളം ഭാഗത്തേക്ക് രക്ഷപ്പെട്ടു. ഫോണ്‍ നമ്ബരിന്റെ ലൊക്കേഷന്‍ പിന്തുടര്‍ന്ന് പോലീസ് അന്വഷണം എറണാകുളത്തേക്ക് വ്യാപിപ്പിച്ചപ്പോള്‍ ഇയാള്‍ തിരിച്ച് ചെങ്ങന്നൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്തി.
പോലീസ് സംഘം ചെങ്ങന്നൂരിലെത്തിയെങ്കിലും കണ്ണുവെട്ടിച്ച് ഇയാള്‍ വെണ്‍മണിയിലെ സ്‌കൂളിന്റെ സമീപമുള്ള മുളമ്ബള്ളി വയല്‍ പ്രദേശത്തെ കൊടുംകാട്ടില്‍ കുട്ടിയുമായി ഒളിക്കുകയായിരുന്നു. ഇവിടെ പുല്ലൊക്കെ വെട്ടി കരിയില കൂട്ടിയിട്ട് പായയും ബെഡ്ഷീറ്റും വിരിച്ചു തയാറാക്കി. ഇവിടേയ്ക്കാണ് ഇയാള്‍ കുട്ടിയുമായി എത്തിയത് .വളരെ നാടകീയമായിരുന്നു ഇരുപതുകാരന്റെ പ്രവൃത്തികള്‍. പോലീസിന്റെ ശ്രദ്ധ തിരിക്കാനായി വെട്ടിയാര്‍ വഴി മാങ്കാംകുഴിയിലേക്ക് മെയിന്‍ റോഡില്‍ സിസിടിവി ഉള്ള വഴിയിലൂടെ സഞ്ചരിക്കുകയും തുടര്‍ന്ന് കാടു പടര്‍ന്നു നില്‍ക്കുന്ന വഴികളിലൂടെ തിരിച്ചെത്തുകയുമാണ് ചെയ്തത്. കുട്ടിയെ ലൈംഗിക പീഡനത്തിനു വിധേയമാക്കി. പടനിലത്തുള്ള സുഹൃത്ത് എത്തിച്ച ബ്രഡ് അടക്കമുള്ള ഭക്ഷണസാധനങ്ങള്‍ കഴിച്ചാണ് കഴിഞ്ഞത്. ഒരാഴ്ചത്തേക്കുള്ള ഭക്ഷണസാധനങ്ങള്‍ സുഹൃത്തിന്റെ സഹായത്തോടെ എത്തിച്ചിരുന്നു.
ഇയാളുടെ സുഹൃത്തുക്കളും ബന്ധുക്കളുമടക്കം നൂറിലധികം പേരെ പോലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. ഒരാഴ്ച്ചയോളം കാട്ടിനുള്ളില്‍ കുട്ടിയെ പീഡനത്തിന് വിധേയനാക്കി കഴിഞ്ഞു കൂടുകയായിരുന്നുവെന്ന് അന്വഷണത്തില്‍ വ്യക്തമായി.
കാട്ടില്‍ മനുഷ്യ സാന്നിധ്യം മനസ്സിലാക്കിയ പോലീസ് സംഘം, പ്രദേശവാസികളുടെ സഹകരണത്തോടെ കയറി നടത്തിയ തെരച്ചിലിലാണ് ശരണിനെയും കുട്ടിയേയും കണ്ടെത്താന്‍ സാധിച്ചത്. പ്രതിയെ കസ്റ്റഡിയിലെടുത്ത പോലീസ് കുട്ടിയെ മോചിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന്, ആശുപത്രിയില്‍ എത്തിച്ച് വൈദ്യ പരിശോധന നടത്തിയതില്‍, കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി വെളിവായി. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
A 17-year-old girl was kidnapped and molested in the forest; The police caught the criminal in a bold move.