---
title: "#murder | മകളെ ഉപദ്രവിക്കുന്നത് ചോദ്യം ചെയ്യാനെത്തി; തർക്കം കൊലപാതകത്തിൽ കലാശിച്ചു"
english_title: "Harassment of his daughter came into question and the dispute culminated in murder"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/259168/harassment-of-his-daughter-came-into-question-and-the-dispute-culminated-in-murder"
published_at: "2024-12-27T00:52:00+05:30"
category: "Kerala "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/676dad2a8cd08_jk.jpg"
keywords: []
---

# #murder | മകളെ ഉപദ്രവിക്കുന്നത് ചോദ്യം ചെയ്യാനെത്തി; തർക്കം കൊലപാതകത്തിൽ കലാശിച്ചു

> **Lead Summary:** പൂച്ചാക്കൽ: അരൂക്കുറ്റി വടുതലയിൽ യുവാവ് വെട്ടേറ്റ് മരിച്ച സംഭവത്തിൽ ഭാര്യാ പിതാവും മകനും അറസ്റ്റിലായി. വടുതല ചക്കാല നികർത്തിൽ റിയാസ് ആണ് കൊല്ലപ്പെട്ടത്. എറണാകുളം സ്വദേശിയായ റിയാസ് വടുതലയിൽ ഭാര്യയുടെ വീടിന് അടുത്തായി വാടകയ്ക്ക് താമസിച്ചു വരുകയായിരുന്നു. സംഭവത്തില്‍ റിയാസിന്റെ ഭാര്യ നെതീഷയുടെ പിതാവ് നാസർ , സറിന്റെ മകൻ റെനീഷ് എന്നിവരെ പൂച്ചാക്കൽ പൊലീസാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ ചോദ്യം ചെയ്തു വരുന്നതായി പൊലീസ് അറിയിച്ചു. ബുധനാഴ്ച രാത്രി 8 മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്.

## Article Content

പൂച്ചാക്കൽ: അരൂക്കുറ്റി വടുതലയിൽ യുവാവ് വെട്ടേറ്റ് മരിച്ച സംഭവത്തിൽ ഭാര്യാ പിതാവും മകനും അറസ്റ്റിലായി. വടുതല ചക്കാല നികർത്തിൽ റിയാസ് ആണ് കൊല്ലപ്പെട്ടത്. എറണാകുളം സ്വദേശിയായ റിയാസ് വടുതലയിൽ ഭാര്യയുടെ വീടിന് അടുത്തായി വാടകയ്ക്ക് താമസിച്ചു വരുകയായിരുന്നു. സംഭവത്തില്‍ റിയാസിന്റെ ഭാര്യ നെതീഷയുടെ പിതാവ് നാസർ , സറിന്റെ മകൻ റെനീഷ് എന്നിവരെ പൂച്ചാക്കൽ പൊലീസാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ ചോദ്യം ചെയ്തു വരുന്നതായി പൊലീസ് അറിയിച്ചു. ബുധനാഴ്ച രാത്രി 8 മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്.

വഴക്കിനെ തുടർന്ന് ഭാര്യ സ്വവസതിയിലേക്ക് പോയതിനെക്കുറിച്ച് ചോദിക്കുവാൻ എത്തിയതായിരുന്നു ഭാര്യാ പിതാവ് നാസറും മകൻ റെനീഷും. റിയാസിൻ്റെ സുഹത്തിൻ്റെ വസതിയിൽ ചെല്ലുകയും അവിടെ വച്ച് റിയാസുമായി ഇവർ വാക്ക് തർക്കം ഉണ്ടായി അത് കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു. മാരകായുധങ്ങളുമായാണ് ഇവർ എത്തിയതെന്ന് പറയപ്പെടുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/259168/harassment-of-his-daughter-came-into-question-and-the-dispute-culminated-in-murder)