വീട്ടമ്മയെ പീഡിപ്പിച്ച് സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ സ്വകാര്യ ബസ് ഡ്രൈവർ പിടിയിൽ.

വീട്ടമ്മയെ പീഡിപ്പിച്ച് സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ സ്വകാര്യ ബസ് ഡ്രൈവർ പിടിയിൽ.
Dec 25, 2024 01:00 PM | By Jobin PJ

തൃശൂര്‍: ചാലക്കുടി പരിയാരം സ്വദേശിനിയായ വീട്ടമ്മയെ പീഡിപ്പിച്ച് സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ സ്വകാര്യ ബസ് ഡ്രൈവർ പിടിയിൽ. വെള്ളാങ്കല്ലൂര്‍ നടപുവളപ്പില്‍ പ്രജിത്ത് (42) ആണ് അറസ്റ്റിലായത്. ചാലക്കുടി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സഘമാണ് പ്രജിത്തിനെ അറസ്റ്റ് ചെയ്തത്. 2018 ല്‍ ബസ് യാത്രക്കിടെയാണ് പ്രജിത്ത് വീട്ടമ്മയുമായി പരിചയത്തിലാകുന്നത്. തുടര്‍ന്ന് ഇരുവരും അടുപ്പത്തിലാവുകയും, പിന്നീട് പ്രജിത്ത് വീട്ടമ്മയെ പലതവണ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നുമാണ് പരാതി.

ഇതിനിടെ വീട്ടമ്മയുടെ ആറര പവന്‍ സ്വര്‍ണാഭരണങ്ങള്‍ പണയം വയ്ക്കാനെന്ന വ്യാജേന പ്രതി കൈവശപ്പെടുത്തിയിരുന്നു. പിന്നീട് വീട്ടമ്മ സ്വര്‍ണാഭരണങ്ങള്‍ തിരികെ ആവശ്യപ്പെട്ടു. ഇതോടെ പ്രതി ഫോണില്‍ സൂക്ഷിച്ചിരുന്ന ഇവരുടെ പല ഫോട്ടോകളും സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇങ്ങനെ ഭീഷണിപ്പെടുത്തി വീട്ടമ്മയിൽ നിന്നും 13 ലക്ഷത്തോളം രൂപ പ്രതി പലതവണകളായി കൈവശപ്പെടുത്തുകയും ചെയ്തു. വീണ്ടും പണമാവശ്യപ്പെട്ട് ശല്യപ്പെടുത്തിയതോടെയാണ് ഗത്യന്തരമില്ലാതെ വീട്ടമ്മ പൊലീസില്‍ പരാതി നല്കിയത്. തുടർന്ന് പൊലീസ് കേസെടുക്കുകയും പ്രജിത്തിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Private bus driver arrested in case of torturing housewife and stealing gold and money.

Next TV

Related Stories
വയോധികയെ തെരുവ് നായ കടിച്ചുകൊന്ന സംഭവത്തില്‍ നിര്‍ണായക കണ്ടെത്തല്‍.

Dec 25, 2024 01:05 PM

വയോധികയെ തെരുവ് നായ കടിച്ചുകൊന്ന സംഭവത്തില്‍ നിര്‍ണായക കണ്ടെത്തല്‍.

വീട്ടുമുറ്റത്തിരുന്ന കാര്‍ത്യായനിയെ നായ ആക്രമിക്കുകയും മുഖം പൂര്‍ണ്ണമായും കടിച്ചെടുക്കുകയും...

Read More >>
ക്രിസ്മസ് ആഘോഷത്തിൻ്റെ ഒരുക്കങ്ങള്‍ക്കിടെ മരത്തില്‍ നിന്നും വീണ യുവാവ് മരിച്ച നിലയില്‍.

Dec 25, 2024 12:52 PM

ക്രിസ്മസ് ആഘോഷത്തിൻ്റെ ഒരുക്കങ്ങള്‍ക്കിടെ മരത്തില്‍ നിന്നും വീണ യുവാവ് മരിച്ച നിലയില്‍.

തലയ്ക്ക് സ്‌കാന്‍ ചെയ്യുന്നത് അടക്കം വിദഗ്ധ ചികിത്സ നിര്‍ദേശിച്ചിരുന്നെങ്കിലും കാര്യമാക്കിയിരുന്നില്ല. പിന്നാലെയാണ് ഇന്ന് രാവിലെ അജിനെ...

Read More >>
നവവധു ഇന്ദുജയുടെ മരണം; അഭിജിത്തിനും അജാസിനും ജാമ്യമില്ല.

Dec 25, 2024 01:28 AM

നവവധു ഇന്ദുജയുടെ മരണം; അഭിജിത്തിനും അജാസിനും ജാമ്യമില്ല.

നെടുമങ്ങാട് എസ് സി - എസ് ടി സ്പെഷ്യൽ കോടതിയാണ് ജാമ്യപേക്ഷ...

Read More >>
#Cyberscams | സൈബർ തട്ടിപ്പുകളുടെ മാസ്റ്റർ ബ്രെയിൻ പിടിയില്‍; താവളത്തില്‍ കേറി പൂട്ടി കേരള പൊലീസ്.

Dec 25, 2024 12:31 AM

#Cyberscams | സൈബർ തട്ടിപ്പുകളുടെ മാസ്റ്റർ ബ്രെയിൻ പിടിയില്‍; താവളത്തില്‍ കേറി പൂട്ടി കേരള പൊലീസ്.

കൊൽക്കത്തയിലെ ബിഷ്ണോയിയുടെ താവളത്തിലെത്തിയാണ് കൊച്ചി സൈബർ പൊലീസ് പ്രതിയെ...

Read More >>
കുടുംബത്തോടൊപ്പം വിനോദയാത്ര പോയ എട്ടാം ക്ലാസ് വിദ്യാര്‍ഥി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു.

Dec 24, 2024 05:35 PM

കുടുംബത്തോടൊപ്പം വിനോദയാത്ര പോയ എട്ടാം ക്ലാസ് വിദ്യാര്‍ഥി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു.

വിനോദയാത്രയ്ക്ക് പോയ പതിനാലുകാരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന്...

Read More >>
Top Stories

News Roundup