കോഴിക്കോട് പുതുപ്പാടിയിൽ സ്കൂട്ടർ യാത്രക്കിടെ ഷാൾ കഴുത്തിൽ കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം. വെസ്‌റ്റ് കൈതപ്പൊയിൽ കല്ലടിക്കുന്നുമ്മൽ സുധയാണ് മരിച്ചത്. ഇന്നലെ രാത്രി 11മണിയോടെയായിരുന്നു അപകടം. ബന്ധുവിനൊപ്പം അയ്യപ്പൻ വിളക്ക് കാണാൻ പോകുന്നതിനിടെ സുധയുടെ ഷാൾ സ്കൂട്ടറിന്റെ വീലിനിടയിൽ കുടുങ്ങിയത്. തലയടിച്ച് റോഡിൽ വീണ സുധയെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
A young woman's shawl got tangled around her neck while riding a scooter.