#rape | പ്ലസ്ടു വിദ്യാർഥിനിയെ അഭിഭാഷകൻ ക്രൂരബലാത്സംഗത്തിന് ഇരയാക്കി

#rape | പ്ലസ്ടു വിദ്യാർഥിനിയെ അഭിഭാഷകൻ ക്രൂരബലാത്സംഗത്തിന് ഇരയാക്കി
Dec 24, 2024 10:31 AM | By Amaya M K

പത്തനംതിട്ട: (piravomnews.in) പ്ലസ്ടു വിദ്യാർഥിനിയെ അഭിഭാഷകൻ ക്രൂരബലാത്സംഗത്തിന് ഇരയാക്കി. ഒത്താശചെയ്ത കുട്ടിയുടെ ബന്ധുകൂടിയായ സ്ത്രീയെ പോലീസ് പിടികൂടി.

അഭിഭാഷകനെ അറസ്റ്റുചെയ്യാനായിട്ടില്ല. ഹൈക്കോടതി അഭിഭാഷകനായ കായംകുളം സ്വദേശി നൗഷാദ് (46) ആണ് ഒളിവിൽ പോയത്. 2023 ജൂൺ 10-ന് കോഴഞ്ചേരിയിലെ ഒരു ഹോട്ടൽ മുറിയിൽ വെച്ചാണ് കുട്ടിയെ അഭിഭാഷകൻ ആദ്യമായി പീഡിപ്പിച്ചത്. കുട്ടിക്ക് ബലംപ്രയോഗിച്ച് മദ്യംനൽകി.

മയങ്ങിയപ്പോൾ പലതവണ ബലാത്സംഗംചെയ്തു. പീഡനദൃശ്യങ്ങളുണ്ടെന്നും പുറത്തുപറഞ്ഞാൽ അച്ഛനെയും മകളെയും കുടുക്കുമെന്നും പറഞ്ഞ് കുട്ടിയെ ഭീഷണിപ്പെടുത്തി.

2024 ജൂൺ വരെ പീഡനം തുടർന്നു. പത്തനംതിട്ട കുമ്പഴയിലെ ഹോട്ടലിൽവെച്ചും എറണാകുളത്തുവെച്ചും പലതവണ പീഡിപ്പിച്ചു. പണം കൈപ്പറ്റി കൂട്ടുനിന്നത് കുട്ടിയുടെ സംരക്ഷണച്ചുമതലയുള്ള സ്ത്രീയാണ്.

പത്തനംതിട്ട ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽനിന്നുള്ള വിവരത്തെത്തുടർന്ന് പെൺകുട്ടിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. ആറന്മുള പോലീസാണ് കേസെടുത്തത്.

എസ്.ഐ. കെ.ആർ. ഷെമിമോളുടെ നേതൃത്വത്തിലാണ് സ്ത്രീയെ കായംകുളം മൂന്നാംകുറ്റിയിൽനിന്ന് പിടികൂടിയത്. പീഡനം നടന്ന ഹോട്ടലുകളിലെ രേഖകൾ പരിശോധിച്ചപ്പോൾ കുട്ടിയെ പ്രതികൾ അവിടങ്ങളിൽ എത്തിച്ചിരുന്നെന്ന് കണ്ടെത്തിയിട്ടുണ്ട്.

Plus 2 #student #brutally #raped by #lawyer

Next TV

Related Stories
#accident | പ്രഭാത സവാരിക്ക് ഇറങ്ങിയ സ്ത്രീ വാഹനമിടിച്ച് മരിച്ചു

Dec 25, 2024 11:10 AM

#accident | പ്രഭാത സവാരിക്ക് ഇറങ്ങിയ സ്ത്രീ വാഹനമിടിച്ച് മരിച്ചു

റോഡ് മുറിച്ചു കടക്കവേ കാറിടിച്ച് റോഡിൽ വീണ ഷൈലയുടെ ശരീരത്തിലൂടെ എതിരെ വന്ന ലോറി കയറി...

Read More >>
#arrest | കൊച്ചിയിലെ സ്പായിൽ അനാശാസ്യം നടത്തിയതിന് 12 അംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു

Dec 25, 2024 11:01 AM

#arrest | കൊച്ചിയിലെ സ്പായിൽ അനാശാസ്യം നടത്തിയതിന് 12 അംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു

സ്പാ കേന്ദ്രീകരിച്ച് അനാശാസ്യ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സംഘം...

Read More >>
#accident | കാർ നിയന്ത്രണം വിട്ട് വീടിന്റെ മതിലിലേക്ക് ഇടിച്ച് കയറി അപകടം

Dec 25, 2024 10:51 AM

#accident | കാർ നിയന്ത്രണം വിട്ട് വീടിന്റെ മതിലിലേക്ക് ഇടിച്ച് കയറി അപകടം

കാറിൽ ഉണ്ടായിരുന്ന രണ്ട് പേർക്ക് പരിക്കേറ്റു. ഇവരെ പത്തനംതിട്ട ഗവണ്‍മെന്റ് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമാണ്...

Read More >>
#Attack | കാരൾ സംഘത്തിന് നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം

Dec 25, 2024 10:41 AM

#Attack | കാരൾ സംഘത്തിന് നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം

സംഭവത്തില്‍ സ്ത്രീകൾ അടക്കം എട്ട് പേർക്ക് പരിക്കേറ്റു. കുമ്പനാട് എക്സോഡസ് ചർച്ച് കാരൾ സംഘത്തിന് നേരെയായിരുന്നു ആക്രമണം....

Read More >>
സുഹൃത്തിന്റെ ബന്ധുവീട്ടിലെ വളര്‍ത്തു‌നായയ്ക്കു തീറ്റ കൊടുക്കാന്‍ പോയ വിദ്യാര്‍ഥി കിണറ്റിൽ വീണു മരിച്ചു

Dec 25, 2024 10:36 AM

സുഹൃത്തിന്റെ ബന്ധുവീട്ടിലെ വളര്‍ത്തു‌നായയ്ക്കു തീറ്റ കൊടുക്കാന്‍ പോയ വിദ്യാര്‍ഥി കിണറ്റിൽ വീണു മരിച്ചു

അബദ്ധത്തില്‍ അശ്വിന്‍ കിണറില്‍ കാല്‍വഴുതി വീണതാണെന്നാണു പ്രാഥമിക വിവരം. കൂട്ടുകാര്‍ ബഹളം വച്ചതിനെ തുടര്‍ന്നു നാട്ടുകാര്‍ ഓടിക്കൂടി...

Read More >>
#crime | ക്രിസ്മസ് രാത്രിയിൽ ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി

Dec 25, 2024 10:24 AM

#crime | ക്രിസ്മസ് രാത്രിയിൽ ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി

താഴെവെട്ടുർ പള്ളിക്ക് സമീപം ക്രിസ്മസ് രാത്രിയാണ് സംഭവം. ലഹരി ഉപയോഗിച്ചതിന് യുവാക്കൾക്കെതിരെ പൊലീസിൽ പരാതി നൽകിയതിനാണ് ഗൃഹനാഥനെ...

Read More >>
Top Stories

GCC News

News from Regional Network

Entertainment News