തിരുവനന്തപുരം : ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട15കാരിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച യുവാവ് പോക്സോ കേസിൽ അറസ്റ്റിലായി. കിളിമാനൂർ പുളിമാത്ത് സ്വദേശി കിരൺ (21) ആണ് കഴക്കൂട്ടം പൊലീസിന്റെ പിടിയിലായത്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ദളിത് പെൺകുട്ടിയെ കഴക്കൂട്ടത് ജോലി വാഗ്ദാനം ചെയ്ത് ലോഡ്ജിലെത്തിച്ചാണ് പീഡിപ്പിച്ചത്. കുട്ടിയെ കാണാതായതോടെ ബന്ധുകൾ ചെങ്ങന്നൂർ പൊലീസിൽ പരാതി നൽകിയിരുന്നു.
കഴക്കൂട്ടത്ത് വച്ച് പെൺകുട്ടിയും സുഹൃത്തുക്കളും സ്കൂട്ടർ മറിഞ്ഞ് അപകടത്തിൽപ്പെട്ടിരുന്നു. മെഡിക്കൽ കോളേജിലെ ചികിത്സയ്ക്ക് ശേഷം ഇയാൾ തന്നെ പെൺകുട്ടിയെ തിരികെ വീട്ടിലെത്തിച്ചു. ബന്ധുക്കൾ വിശദമായി കാര്യങ്ങൾ ചോദിച്ചപ്പോഴാണ് പീഡന വിവരം അറിഞ്ഞത്. തുടർന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ ചെങ്ങന്നൂർ പോലീസിൽ പരാതി നൽകി. ചെങ്ങന്നൂർ പൊലീസെടുത്ത പോക്സോ കേസ് കഴക്കൂട്ടം പൊലീസിന് കൈമാറുകയായിരുന്നു. വൈദ്യപരിശോധനയിൽ പീഡനം നടന്നതായി തിരിച്ചറിഞ്ഞതോടെയാണ് പ്രതിയെ പിടികൂടിയത്.
ഇയാളുടെ ഫോണിൽ നിന്നും നിരവധി പെൺകുട്ടികളുടെ നഗ്ന വീഡിയോകളും പൊലീസ് കണ്ടെത്തി. പോക്സോ കേസിന് പുറമേ എസ് സി-എസ് ടി വകുപ്പ് പ്രകാരവും കഴക്കൂട്ടം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
A young man who brought a 15-year-old girl whom he met through Instagram to a lodge and tortured him was arrested in a POCSO case.