മുബൈ: പ്രശസ്ത ചലച്ചിത്ര സംവിധായകൻ ശ്യാം ബെനഗൽ അന്തരിച്ചു. 90-ാം വയസ്സിൽ മുംബൈയിൽ വച്ചായിരുന്നു അന്ത്യം. വൈകീട്ട് ആറരയോടെ മരണം സ്ഥിരീകരിച്ചതായി മകൾ പിയ ബെനഗല്‍ അറിയിച്ചു.
ഇന്ത്യൻ സിനിമയ്ക്ക് ശ്രദ്ധേയമായ സംഭാവനകൾ സമ്മാനിച്ച സംവിധായകനാണ് ശ്യാം ബെനഗൽ.1976-ൽ പത്മശ്രീയും 1991-ൽ പത്മഭൂഷണും കൂടാതെ 18 ദേശീയ അവാർഡുകളും ശ്യാം ബെനഗൽ നേടി. അങ്കൂർ (1973), നിശാന്ത് (1975), മന്ഥൻ (1976), ഭൂമിക (1977), മമ്മോ (1994), സർദാരി ബീഗം (1996) സുബൈദ (2001) തുടങ്ങിയവയാണ് പ്രശസ്ത ചിത്രങ്ങൾ. ശ്യാം ബെനഗലിൻ്റെ വിടവാങ്ങൽ ചലച്ചിത്ര നിർമ്മാണ മേഖലയിലെ ഒരു യുഗത്തിൻ്റെ അവസാനം കൂടി കുറിക്കുകയാണ്.
Renowned film director Shyam Benegal passed away.