തിരുവനന്തപുരം: വെഞ്ഞാറമൂട് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപ്പെട്ടു. കമാൻഡോ വാഹനത്തിന് പിന്നിൽ ലോക്കൽ പോലീസിന്റെ ജീപ്പിടിച്ചാണ് അപകടമുണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കില്ല. കടക്കൽ കോട്ടപ്പുറത്തുള്ള പരിപാടി കഴിഞ്ഞതിന് ശേഷം മുഖ്യമന്ത്രി തിരിച്ചു വരുന്നതിനിടെയാണ് അപകടമുണ്ടായത്. കമാൻഡോ വാഹനത്തിന് അകമ്പടി പോകുകയായിരുന്ന പള്ളിക്കൽ പൊലീസ് സ്റ്റേഷന്റെ ജീപ്പാണ് പിന്നിലിടിച്ചത്. മുന്നിലെ വാഹനങ്ങൾ പെട്ടെന്ന് നിർത്തിയപ്പോഴാണ് അപകടമുണ്ടായത്. വാഹനത്തിന്റെ പിന്നിൽ ചെറിയ തകരാറുണ്ട് എന്നതൊഴിച്ചാൽ അപകടത്തിൽ ആർക്കും പരിക്കില്ല. അപകടം നടന്ന് അൽപസമയത്തിനുള്ളിൽ തന്നെ മുഖ്യമന്ത്രി യാത്ര വീണ്ടും തുടർന്നു
കഴിഞ്ഞ ഒക്ടോബറിലും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലുണ്ടായിരുന്ന അഞ്ച് വാഹനങ്ങൾ എം സി റോഡിൽ വച്ച് കൂട്ടിയിടിച്ചിരുന്നു. സ്കൂട്ടർ യാത്രക്കാരിയെ ഇടിക്കാതിരിക്കാൻ പൈലറ്റ് വാഹനം സഡൻ ബ്രേക്കിട്ടത്തോടെയാണ് അന്ന് അപകടത്തിൽപ്പെട്ടത്.
The CM's motorcade has met with an accident again