#accident | ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

#accident | ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
Dec 21, 2024 10:12 AM | By Amaya M K

പാലക്കാട്: ( piravomnews.in ) ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. 

പാലക്കാട് - കോഴിക്കോട് ദേശീയപാതയിൽ പുതുപ്പരിയാരത്ത് ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. പാലക്കാട് മക്കരപ്പറമ്പ് സ്വദേശികളായ കണ്ണൻ, റിൻഷാദ് എന്നിവരാണ് മരിച്ചത്.

ലോറിയുമായി കൂട്ടിയിടിച്ച ബൈക്കിൽ നിന്ന് തെറിച്ച് വീണ് പരുക്കേറ്റാണ് യുവാക്കൾ മരിച്ചത്. ബൈക്ക് പൂർണമായും കത്തി നശിച്ചു.

മരിച്ച രണ്ട് പേരും ബൈക്ക് യാത്രികരാണ്. അപകട വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

യുവാക്കളോടിച്ച ബൈക്ക് അമിത വേഗത്തിൽ ലോറിയിൽ വന്ന് ഇടിക്കുകയായിരുന്നു എന്നാണ് ലോറി ഡ്രൈവർ പൊലീസിനോട് പറഞ്ഞത്. യുവാക്കൾ ഹെൽമെറ്റ് ധരിച്ചിരുന്നില്ലെന്നും പൊലീസ് പറയുന്നു. മൃതദേഹങ്ങൾ പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

പോസ്റ്റ്‌മോർട്ടം അടക്കം നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

A #bike and a #lorry #collided with a #tragic end for two #youths

Next TV

Related Stories
കൈകൾ ബന്ധിച്ച് വേമ്പനാട്ടു കായൽ 7 കിലോമീറ്റർ നീന്തി കടക്കാൻ നാലാം ക്ലാസുകാരി.

Dec 21, 2024 02:19 PM

കൈകൾ ബന്ധിച്ച് വേമ്പനാട്ടു കായൽ 7 കിലോമീറ്റർ നീന്തി കടക്കാൻ നാലാം ക്ലാസുകാരി.

ഇരുകൈകളും ബന്ധിച്ചു വേമ്പനാട്ടു കായലിലെ ഏഴുകിലോമീറ്റർ ദൂരം നീന്തി കടക്കാൻ ഒരുങ്ങുകയാണ്...

Read More >>
#accident | നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് ഇടിച്ച് കയറി അപകടം മൂന്ന് പേര്‍ക്ക് പരിക്കേറ്റു

Dec 21, 2024 11:05 AM

#accident | നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് ഇടിച്ച് കയറി അപകടം മൂന്ന് പേര്‍ക്ക് പരിക്കേറ്റു

അന്‍പതിലധികം ജീവനുകള്‍ പൊലിഞ്ഞ അപകട മേഖലയിലാണ് ഇന്നും അപകടം നടന്നത്. പരിക്കേറ്റവരെ കുന്നംകുളം യൂണിറ്റി ആശുപ്ത്രിയില്‍...

Read More >>
#arrest | മദ്യം വാങ്ങാനെന്ന വ്യാജേന ബെവറേജസ് ഔട്ട്‍ലെറ്റിൽ നിന്ന് വിദേശമദ്യം മോഷ്ടിച്ച പ്രതികൾ അറസ്റ്റിൽ

Dec 21, 2024 10:55 AM

#arrest | മദ്യം വാങ്ങാനെന്ന വ്യാജേന ബെവറേജസ് ഔട്ട്‍ലെറ്റിൽ നിന്ന് വിദേശമദ്യം മോഷ്ടിച്ച പ്രതികൾ അറസ്റ്റിൽ

7500ഓളം രൂപ വില വരുന്ന ഒൻപത് കുപ്പി വിദേശ മദ്യമാണ് പ്രതികൾ മോഷ്ടിച്ചത്. പ്രതികളുടെ സിസിടിവി ദൃശ്യങ്ങളാണ് കേസിൽ നിർണായകമായത്....

Read More >>
#hanged | പൊലീസിന്‍റെ റൗഡി പട്ടികയിലുള്ള യുവാവ് തൂങ്ങിമരിച്ചു

Dec 21, 2024 10:47 AM

#hanged | പൊലീസിന്‍റെ റൗഡി പട്ടികയിലുള്ള യുവാവ് തൂങ്ങിമരിച്ചു

തുടർന്ന് കൂടുതൽ പൊലീസ് സംഘമെത്തി ഇവരെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചതോടെ പലരും ഓടിപ്പോയി. ഏഴ് പേർ നിലവിൽ പൊലീസ്...

Read More >>
#custody | മദ്യലഹരിയില്‍ കെ.എസ്.ആര്‍.ടി.സി. ബസ് ഓടിക്കാന്‍ ശ്രമിച്ച യുവാവിനെ കസ്റ്റഡിയിലെടുത്ത് പോലീസ്

Dec 21, 2024 10:25 AM

#custody | മദ്യലഹരിയില്‍ കെ.എസ്.ആര്‍.ടി.സി. ബസ് ഓടിക്കാന്‍ ശ്രമിച്ച യുവാവിനെ കസ്റ്റഡിയിലെടുത്ത് പോലീസ്

സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന കെ.എസ്.ആര്‍.ടി.സി. ബസില്‍ കയറിയ യുവാവ് ഡ്രൈവിങ് സീറ്റില്‍ ഇരിക്കുകയും വണ്ടി ഓടിക്കാന്‍...

Read More >>
ഭരണഘടന ശില്പി ഡോ.ബി. ആർ അംബേദ്കറെ അവഹേളിച്ചതിൽ പ്രതിഷേധം

Dec 21, 2024 09:31 AM

ഭരണഘടന ശില്പി ഡോ.ബി. ആർ അംബേദ്കറെ അവഹേളിച്ചതിൽ പ്രതിഷേധം

ഡോ.ബി.ആർ. അംബേദ്കറെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അവഹേളിച്ചതിൽ പ്രതിക്ഷേധിച്ച് കർഷക തൊഴിലാളി യൂണിയൻ കൂത്താട്ടുകുളം ഏരിയ കമ്മറ്റിയുടെ...

Read More >>
Top Stories

Entertainment News