പിറവം....(piravomnews.in) ഭരണഘടന ശില്പി ഡോ.ബി.ആർ അബേദ്കറെ അവഹേളിച്ചതിൽ പ്രതിഷേധം. ഡേ..ബി.ആർ. അംബേദ്കറെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അവഹേളിച്ചതിൽ പ്രതിക്ഷേധിച്ച് കർഷക തൊഴിലാളി യൂണിയൻ കൂത്താട്ടുകുളം ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ പിറവത്ത് പ്രതിക്ഷേധ പ്രകടനവും യോഗവും നടന്നു.
ജില്ലാ ജോ.സെക്രട്ടറി സി.എൻ. പ്രഭ കുമാർ യോഗം ഉദ്ഘാടനം ചെയ്തു. എം.എം. ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ജേക്കബ് പോൾ, എം.കെ.രാജൻ, സജീവൻ മാസ്റ്റർ, ബെന്നി മാത്യൂ എന്നിവർ സംസാരിച്ചു.
Protest against insulting Constitution architect Ambedkar