വയനാട്: മാനന്തവാടിയില്‍ ഊഞ്ഞാലില്‍ കഴുത്ത് കുരുങ്ങി ഏഴാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. മാനന്തവാടി മില്‍ക്ക് സൊസൈറ്റി ജീവനക്കാരൻ വട്ടക്കളത്തില്‍ ഷിജുവിന്‍റെ മകൻ 12കാരനായ അശ്വിൻ ആണ് മരിച്ചത്.
ഇന്നലെ വൈകീട്ട് ആറ് മണിയോടെയാണ് സംഭവം. വീടിനോട് ചേർന്ന ഷെഡില്‍ കെട്ടിയിരുന്ന ചെറിയ പ്ലാസ്റ്റിക് ഊഞ്ഞാലില്‍ അബദ്ധത്തില്‍ കഴുത്ത് കുരുങ്ങി മരിച്ചതാണെന്ന് പ്രാഥമിക നിഗമനം. വയനാട് ഗവ. മെഡിക്കല്‍ കോളജില്‍ കുട്ടിയെ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പയ്യംമ്ബള്ളി സെന്‍റ് കാതറിൻസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ് അശ്വിൻ.
A 7th class student met a tragic end after getting his neck stuck in the swing.