അമ്പലപ്പുഴ: വിവാഹ വാഗ്ദാനം നൽകി ചെങ്ങന്നൂർ സ്വദേശിയായ യുവതിയിൽ നിന്നും 9 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതി ആലപ്പുഴ നോർത്ത് പൊലീസിന്റെ പിടിയിൽ. മാരാരിക്കുളം തെക്ക് പഞ്ചായത്ത് എട്ടാം വാർഡിൽ പാതിരപ്പള്ളി വടക്കേ അറ്റത്ത് വീട്ടിൽ വിഷ്ണു വി ചന്ദ്രൻ (31) ആണ് പിടിയിലായത്. യുവതിയുമായി ഫേസ്ബുക്കിലൂടെ പരിചയപ്പെടുകയും പട്ടാളത്തിൽ ഇന്റലിജൻസ് ഓഫീസർ ആണെന്ന് തെറ്റിദ്ധരിപ്പിച്ച് വിവാഹ വാഗ്ദാനം നൽകി പലതവണയായി യുവതിയിൽ നിന്നും പണം കൈകലാക്കുകയുമായിരുന്നു.
Accused who took 9 lakh rupees from the woman by promise of marriage arrested by the police.