കടുത്തുരുത്തി: കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ വയോധികന് പരിക്ക്. കോട്ടയം - എറണാകുളം റോഡിൽ കടുത്തുരുത്തി ഐടിസി ജംഗ്ഷനിൽ രാവിലെ 5.45നാണ് അപകടം.

പിറവം കുന്നുംപുറത്ത് രാധാകൃഷ്ണൻ(72)നാണ് പരിക്കേറ്റത്. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് സ്കൂട്ടറിൽ പോകുന്നതിനിടെ എതിർവശത്ത് നിന്ന് വരികയായിരുന്ന കാറിടിച്ചാണ് അപകടം. സാരമായി പരിക്കേറ്റ ഇയാളെ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി.
An elderly native of Piravam who was traveling on a scooter was injured in a collision between a car and a scooter.
