പെരുവ : മാലിന്യമുക്ത കേരളത്തിന്റെ ഭാഗമായി, തലയോലപ്പറമ്പ് കൂത്താട്ടുകുളം റോഡിൽ മൂർക്കാട്ടിപ്പടിക്ക് സമീപം കാടുപിടിച്ചു കിടന്ന റോഡ് സൈഡ് ക്ലീൻ ചെയ്ത് ചെടി വച്ചു പിടിപ്പിച്ചു റോബർട്ട് തോട്ടുപുറം മാതൃകയാവുകയാണ്...... ഗാന്ധിജയന്തി ദിനത്തിൽ റോട്ടറി ക്ലബ് ഈ പ്രദേശം ചെടികൾ വച്ച് സൗന്ദര്യവൽക്കരിച്ചുവെങ്കിലും പിന്നീട് പുല്ല് കയറി നശിക്കുകയായിരുന്നു...... കേരളത്തിലെ മികച്ച റെസിഡൻസ് അസോസിയേഷനായി തിരഞ്ഞെടുക്കപ്പെട്ട മറ്റപ്പള്ളി കുന്ന് റസിഡൻസ് അസോസിയേഷന്റെ പ്രസിഡണ്ടും, മികച്ച കർഷകനും, രക്തദാതാവും, ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകി പ്രവർത്തിക്കുകയും, വിശപ്പ് രഹിത പെരുവ എന്ന പദ്ധതിക്ക് തുടക്കം കുറിക്കുകയും ചെയ്തിട്ടുണ്ട് റൊട്ടേറിയൻ റോബർട്ട് തോട്ടുപുറം എന്ന ഈ ചെറുപ്പക്കാരൻ.........
Robert Thottupuram set an example by cleaning forested roadsides and planting plants as part of a garbage-free Kerala.