ഇടുക്കിയിൽ ഒരു വർഷം മുൻപ് വെടിവച്ചു കൊന്ന പുലിയുടെ നഖം ഉൾപ്പെടെയുള്ളവ വിൽക്കാൻ ശ്രമിച്ച പ്രതികളെ വേഷം മാറിയെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റു ചെയ്തു. ആനച്ചാൽ തോക്കുപാറ സ്വദേശികളായ എബിൻ കുഞ്ഞുമോൻ, അനന്ദു വിശ്വനാഥൻ , ചിത്തിരപുരം തട്ടാത്തി മുക്ക് ഷിബു രാമനാചാരി എന്നിവരെയാണ് കോതമംഗലം ഫ്ളെയിങ് സ്ക്വാഡ് റെയ്ഞ്ചർ ഫ്രാൻസിസ് യോഹന്നാൻ്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്.
Officers in disguise; Those who tried to sell tiger claws were arrested.