വൈക്കം- ചേർത്തല റൂട്ടിലെ പ്രധാന യാത്രാമാർഗ്ഗമായ വൈക്കം ബോട്ട് ജെട്ടിയിൽ എത്തുന്ന യാത്രക്കാർക്കും ജീവനക്കാർക്കും സന്ദർശകർക്കും ശുദ്ധീകരിച്ച കുടിവെള്ളം നൽകുന്നതിലേക്ക് വൈക്കം റോട്ടറി ക്ലബ്ബ് സംഭാവന നൽകിയ നവീന വാട്ടർ പ്യൂരിഫയർ റോട്ടറി ഡിസ്ട്രിക്റ്റ് ഗവർണർ സുധി ജബ്ബാർ ഉദ്ഘാടനം ചെയ്തു.
ശുദ്ധജലം ലഭ്യമാക്കുവാൻ ലക്ഷ്യമിട്ട് റോട്ടറി ഡിസ്ട്രിക്റ്റ് 3211 നടപ്പിലാക്കുന്ന അമൃതധാര പ്രോജക്ടിൻ്റെ ഭാഗമായാണ് നിത്യേന ആയിരത്തിലധികം യാത്രക്കാർ കടന്നു പോകുന്ന വൈക്കം ബോട്ട് ജെട്ടിയിൽ നൂതന ജല ശുദ്ധീകരണ സംവിധാനം വൈക്കം റോട്ടറി ക്ലബ്ബ് ഒരുക്കിയത്.
തുടർന്ന് "യാനത്തിൽ ഒരു വായനശാല "
പദ്ധതിയുടെ ഭാഗമായി, വൈക്കം തവണക്കടവ് റൂട്ടിൽ സർവീസ് നടത്തുന്ന ലോകത്തിലെ ആദ്യ സോളാർ ബോട്ടായ ആദിത്യയിൽ വൈക്കം റോട്ടറി ക്ലബ്ബ് ഒരുക്കിയ ലൈബ്രറി റോട്ടറി ഗവർണ്ണർ ശ്രീ.സുധി ജബ്ബാർ സന്ദർശിക്കുകയും യാത്രക്കാർ പുസ്തകങ്ങൾ വായിക്കുന്നതിനെക്കുറിച്ച് ബോട്ട് ജീവനക്കാരോട് ചോദിച്ച് അറിയുകയും ചെയ്തു.
റോട്ടറി ക്ലബ്ബ് പ്രസിഡൻ്റ് ബോബി കൂപ്ലിക്കാട്ട് നേതൃത്വം നൽകിയ ലളിതമായ ചടങ്ങിൽ, മുൻ ഡിസ്ട്രിക്ട് ഗവർണ്ണർ ഇ.കെ.ലൂക്ക്, ഷിജോ മാത്യു, എൻ.ഷൈൻ കുമാർ, സണ്ണി കുര്യാക്കോസ്, അഡ്വ. കെ.പി. ശിവജി, രാജു തോമസ്, വൈക്കം ബോട്ട് ജട്ടി സ്റ്റേഷൻ മാസ്റ്റർ സി.എ സലിം, അസി.സ്റ്റേഷൻ മാസ്റ്റർ ടി.ജി.ഉല്ലാസ്, തുടങ്ങി
ജെട്ടിയിലെ മറ്റ് ഉദ്യോഗസ്ഥരും, യാത്രക്കാരും സന്നിഹിതരായിരുന്നു.
Vaikom Rotary Club provides modern purified drinking water at Vaikom Boat Jetty