---
title: "#Arrested | ജോലിക്ക് നിന്ന വീട്ടില്‍ നിന്ന് സ്വര്‍ണം കവര്‍ന്ന കേസിൽ ഹോം നഴ്സ് അറസ്റ്റില്‍."
english_title: "Home nurse arrested for stealing gold from home where she worked."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/253802/home-nurse-arrested-for-stealing-gold-from-home-where-she-worked"
published_at: "2024-12-04T10:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674fe3c2430f7_Untitled_design_20241204_103430_0000.jpg"
keywords: []
---

# #Arrested | ജോലിക്ക് നിന്ന വീട്ടില്‍ നിന്ന് സ്വര്‍ണം കവര്‍ന്ന കേസിൽ ഹോം നഴ്സ് അറസ്റ്റില്‍.

> **Lead Summary:** കിഴക്കമ്ബലം: ഹോം നഴ്സായി നിന്ന വീട്ടില്‍ നിന്നും 7500 രൂപയും ഏഴര പവനും കവർന്ന കേസില്‍ അടിമാലി മച്ചിപ്ളാവ് സ്വദേശിനി ബിന്ദു സജിയെ കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തു. പട്ടിമറ്റം കുമ്മനോട്ടിലെ വീട്ടില്‍ അസുഖ ബാധിതയായ ഗൃഹനാഥയെ പരിചരിക്കാനാണ് ഇവർ ഒരു മാസം മുമ്ബ് എത്തിയത്. വീട്ടിലെ അലമാരിയിലിരുന്ന 15000 രൂപയില്‍ നിന്ന് 7000 രൂപ കാണാതായ സംഭവത്തില്‍ സംശയം തോന്നിയാണ് വീട്ടുകാർ വിവിധ മുറികളിലായി സൂക്ഷിച്ചിരുന്ന സ്വർണ്ണാഭരണങ്ങള്‍ പരിശോധിച്ചത്. ഇതില്‍ ഏഴര പവനോളം നഷ്ടപ്പെട്ടതായി മനസിലാക്കിയതോടെ കുന്നത്തുനാട് പൊലീസില്‍ പരാതി നല്‍കി. പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തില്‍ ബിന്ദു സ്വർണ്ണം പലയിടങ്ങളിലായി പണയം വച്ചതായി കണ്ടെത്തിയിരുന്നു. വിശദമായി ചോദ്യം ചെയ്തപ്പോള്‍ നാലര പവൻ ജോലിക്കു നിന്ന വീടിന് പുറത്ത് കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. കോടതിയില്‍ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.

## Article Content

കിഴക്കമ്ബലം: ഹോം നഴ്സായി നിന്ന വീട്ടില്‍ നിന്നും 7500 രൂപയും ഏഴര പവനും കവർന്ന കേസില്‍ അടിമാലി മച്ചിപ്ളാവ് സ്വദേശിനി ബിന്ദു സജിയെ കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തു. പട്ടിമറ്റം കുമ്മനോട്ടിലെ വീട്ടില്‍ അസുഖ ബാധിതയായ ഗൃഹനാഥയെ പരിചരിക്കാനാണ് ഇവർ ഒരു മാസം മുമ്ബ് എത്തിയത്. വീട്ടിലെ അലമാരിയിലിരുന്ന 15000 രൂപയില്‍ നിന്ന് 7000 രൂപ കാണാതായ സംഭവത്തില്‍ സംശയം തോന്നിയാണ് വീട്ടുകാർ വിവിധ മുറികളിലായി സൂക്ഷിച്ചിരുന്ന സ്വർണ്ണാഭരണങ്ങള്‍ പരിശോധിച്ചത്. ഇതില്‍ ഏഴര പവനോളം നഷ്ടപ്പെട്ടതായി മനസിലാക്കിയതോടെ കുന്നത്തുനാട് പൊലീസില്‍ പരാതി നല്‍കി. പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തില്‍ ബിന്ദു സ്വർണ്ണം പലയിടങ്ങളിലായി പണയം വച്ചതായി കണ്ടെത്തിയിരുന്നു. വിശദമായി ചോദ്യം ചെയ്തപ്പോള്‍ നാലര പവൻ ജോലിക്കു നിന്ന വീടിന് പുറത്ത് കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. കോടതിയില്‍ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/253802/home-nurse-arrested-for-stealing-gold-from-home-where-she-worked)