കൊച്ചി : (piravomnews.in) വിശ്വഹിന്ദു പരിഷത്തിന്റെ സേവാ വിഭാഗമായ സ്വാമി വിവേകാനന്ദ കൾച്ചറൽ സൊസൈറ്റിയുടെ കീഴിലെ ബാലാശ്രമത്തിൽ പതിനാലുകാരനെ പീഡിപ്പിച്ച വാർഡന് 20 വർഷം കഠിനതടവും 1,60,000 രൂപ പിഴയും ശിക്ഷ.
തൃപ്പൂണിത്തുറ പൂർണത്രയീശ ബാലാശ്രമത്തിലെ വാർഡൻ പത്തനംതിട്ട നിലയ്‌ക്കൽ പനക്കൽ വീട്ടിൽ പി ടി രതീഷിനെ (34)യാണ് എറണാകുളം പോക്‌സോ കോടതി അഡീഷണൽ സെഷൻസ് ജഡ്‌ജി കെ എൻ പ്രഭാകരൻ ശിക്ഷിച്ചത്.
2020 ഫെ ബ്രുവരിയിൽ വിവിധ ദിവസങ്ങളിൽ അശ്ലീല വീഡിയോകൾ കാണിച്ചായിരുന്നു പീഡനം. ചൈ ൽഡ് വെൽഫെയർ കമ്മിറ്റി പരിശോധനയ്‌ക്കെത്തിയപ്പോഴാണ് കുട്ടി വിവരം പറഞ്ഞത്. ഹിൽപാലസ് പൊലീസാണ് കേസെടുത്തത്. സംഭവശേഷം കുട്ടിയെ മറ്റൊരു ആശ്രമത്തിലേക്ക് മാറ്റിയിരുന്നു.
#Fourteen-year-old #molested in #Vishwa #Hindu #Parishad's #children's ashram; #Imprisonment and fine to the warden