കൊച്ചി....(piravomnews) അദാനിക്ക് തിരിച്ചടി; ഓഹരിക്കൾ കൂപ്പ് കുത്തി. അമേരിക്കയിലെ കൈക്കൂലി, വഞ്ചനാ കേസുകള്‍ ആണ് അദാനി ഓഹരികള്‍ക്ക് തിരിച്ചടി ഉണ്ടാക്കിയത്. അദാനി ഓഹരികള്‍ 20 ശതമാനത്തോളം ഇടിഞ്ഞു. അദാനി ഗ്രൂപ്പിന്റെ പ്രധാന കമ്പനിയായ അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ് ഓഹരി വിലയില്‍ 18.80 ശതമാനം ഇടിവാണുണ്ടായത്.
അദാനി ടോട്ടല്‍ ഗ്യാസ് 18.14 ശതമാനവും അദാനി പോര്‍ട്ടിന് 15 ശതമാനവും അദാനി പവറിന് 17.79 ശതമാനവും ഇടിവുണ്ടായി. നിക്ഷേപകരുടെ നഷ്ടം 2.5 ലക്ഷം കോടി രൂപയാണ്.ന്യൂയോര്‍ക്കില്‍ യുഎസ് അറ്റോര്‍ണി ഓഫീസാണ് അദാനിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. സൗരോര്‍ജ കരാറുകള്‍ ലഭിക്കാനായി ഗൗതം അദാനി, ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് 265 മില്യണ്‍ ഡോളര്‍ കൈക്കൂലി നല്‍കിയതായി കുറ്റപത്രത്തില്‍ പറയുന്നു.കോഴ നല്‍കിയെന്ന വിവരം രാജ്യാന്തര നിക്ഷേപകരില്‍ നിന്ന് മറച്ചുവച്ചു. 1476 കോടി രൂപ നിക്ഷേപം സമാഹരിച്ചുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. അനന്തരവന്‍ സാഗര്‍ അദാനി ഉള്‍പ്പെടെ ഏഴുപേര്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
Adani hit back; Stocks plunged