ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ എടുത്ത നിരവധി പേര്‍ മരിക്കാനിടയായ സാഹചര്യം ചൂണ്ടിക്കാട്ടി കോവിഡ് വാക്‌സിനേഷന്‍ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് സംസ്ഥാന സര്‍ക്കാറിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി പ്രഫ. കെ വി തോമസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ത്ഥിച്ചു. കോവിഡ് വാക്‌സിന്‍ എടുത്ത തന്റെ ഭാര്യ വൃക്കയും ഹൃദയവും തകരാറിലായി ഇക്കഴിഞ്ഞ ആഗസ്റ്റില്‍ മരണമടഞ്ഞ വേദനയിലാണ് താന്‍ ആവശ്യമുന്നയിക്കുന്നതെന്നും പ്രധാനമന്ത്രിക്കയച്ച കത്തില്‍ കെ വി തോമസ് പറയുന്നു.
തന്റെ ഭാര്യ ഷേര്‍ലി വളരെ ആരോഗ്യമുള്ള സ്ത്രീയായിരുന്നു. എന്നാല്‍ കോവിഡ് വാക്‌സിന്‍ എടുത്തശേഷം ഭാര്യയുടെ ഹൃദയത്തിനും വൃക്കക്കും തകരാര്‍ സംഭവിച്ചു. കഴിഞ്ഞ ആഗസ്റ്റില്‍ മരണപ്പെടുകയും ചെയ്തു. ഭാര്യയുടെ മരണം തനിക്കുണ്ടാക്കിയ വേദന വലുതാണെന്നും തന്നെപ്പോലെ പതിനായിരക്കണക്കിന് ആളുകള്‍ ഇന്ന് വേദന അനുഭവിക്കുന്നുണ്ടെന്നും അദ്ദേഹം കുറിച്ചു. കോവിഡ് വാക്‌സിന്‍ ഗുണത്തേക്കാള്‍ ദോഷം ചെയ്തുവെന്ന പരാതികളുണ്ട്. അതിനാല്‍ കോവിഡ് വാക്‌സിന്‍ കൈകാര്യം ചെയ്തതിനെക്കുറിച്ച് ഗൗരവമായ അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കണമെന്ന് കെ വി തോമസ് ആവശ്യപ്പെട്ടു.
KV Thomas made serious allegations that his wife's death was due to the Covid vaccine.