വൈക്കം: വൈക്കം കെ. എസ്. ആര്‍. ടി. സി ഡിപ്പോയില്‍ നിന്നും വൈക്കം ക്ഷേത്രനഗരവും സമീപഗ്രാമപഞ്ചായത്തുകളും കേന്ദ്രീകരിച്ച് വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഗ്രാമവണ്ടി സര്‍വ്വീസ് തുടങ്ങി. രാവിലെ 7ന് തുടങ്ങി വൈകിട്ട് 6ന് സമാപിക്കുന്ന രീതിയിലാണ് സര്‍വ്വീസ് ക്രമീകരിച്ചിരിക്കുന്നത്. 150 കിലോമീറ്ററാണ് പ്രതിദിന യാത്ര. കെ. എസ്. ആര്‍. ടി. സി ഡിപ്പോയില്‍ നടന്ന ചടങ്ങില്‍ സര്‍വ്വീസിന്റെ ഫ്‌ളാഗ് ഓഫ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. കെ രജ്ഞിത്ത് നിർവഹിച്ചു. വൈസ്പ്രസിഡന്റ് സുലോചന പ്രഭാകരന്‍ അദ്ധ്യക്ഷത വഹിച്ചു. കെ. എസ്. ആര്‍. ടി. സി എ. ടി. ഓ എ. ടി ഷിബു, ബി . ഡി. ഓ കെ. അജിത്ത്, കയര്‍തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ. കെ ഗണേശന്‍, തലയാഴം പഞ്ചായത്ത് പ്രസിഡന്റ് രമേഷ് പി. ദാസ്,മുനിസിപ്പൽ വൈസ് ചെയർമാൻ പി ടി സുഭാഷ്, മുൻ വൈക്കം നഗരസഭ അധ്യക്ഷൻ പി ശശിധരൻ, ബ്ലോക്ക്‌പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷഎം. കെ റാണിമോൾ,, അംഗങ്ങളായ എസ്. ബിജു, പി ആർ സലില, വീണ അജി, രേഷ്മ പ്രവീൺ, എസ്. മനോജ്കുമാർ , എം. കെ ശീമോന്‍, വൈ ഉണ്ണിക്കുട്ടൻ എന്നിവര്‍ പങ്കെടുത്തു. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. കെ രജ്ഞിത്ത് വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറുമായി നടത്തിയ ചര്‍ച്ചയിലാണ് വൈക്കം ഡിപ്പോയ്ക്ക് ഗ്രാമവണ്ടി സര്‍വ്വീസ് അടിയന്തരമായി അനുവദിച്ചത്. വൈക്കം ബ്ലോക്ക് പഞ്ചായത്ത് തനത് ഫണ്ടിൽ നിന്നും പണം ചെലവഴിച്ചാണ് സർവീസ് തുടങ്ങുന്നത്. ടിവി പുരം, തലയാഴം വെച്ചൂർ പഞ്ചായത്തുകളുടെ പിന്തുണയുമുണ്ട്.
Vaikom temple town and nearby panchayats are concentrated in K. S. R. T. C Gramavandi service started.