മുൻ കോൺഗ്രസ് നഗരസഭാ ചെയർമാന് ഇടത് ബന്ധമെന്ന് ആരോപണവുമായി കേൺഗ്രസ് നേതാവ്

 മുൻ കോൺഗ്രസ് നഗരസഭാ ചെയർമാന് ഇടത് ബന്ധമെന്ന് ആരോപണവുമായി കേൺഗ്രസ് നേതാവ്
Nov 16, 2024 12:22 PM | By Jobin PJ


പിറവം.... മുൻ നഗരസഭാ ചെയർമാൻ സാബു കെ ജേക്കബിന് ഇടത് ബന്ധമെന്ന് ആരോപണവുമായി കേൺഗ്രസ് നേതാവ്. ഇടത്ത് നേതാക്കളുമായി പങ്കു കച്ചവടം നടത്തി കോടികൾ സമ്പാദിച്ചു വെന്നും, ബന്ധുവായ ഇടത് പക്ഷക്കാരിയെ ചെയ്ർപേഴ്സൺ ആവാൻ വഴിവിട്ട് സഹായിച്ചു വെന്ന ഗൗരവ കരമായ ആരോപണവും കോൺഗ്രസ് ബ്ലോക്ക് ഭാരവാഹിയായ വർഗ്ഗീസ് തച്ചിലുക്കണ്ടം ആരോപിക്കുന്നു

പാർട്ടിക്കുളിലെ നേതാക്കളെ മർദ്ദിച്ചും , ഭീക്ഷണിപ്പെടുത്തിയും , പുലഭ്യം പറഞ്ഞും പാർട്ടിയെ വരുതിയിലാക്കിയെന്ന് ആരോപിച്ചു  കൊണ്ട് സാമൂഹ്യ മാധ്യമത്തിലൂടെയാണ് ഇദ്ദേഹം ഇത് പങ്ക് വെച്ചിരിക്കുന്നത്. കോൺഗ്രസിൽ വൻ കലാപത്തിന് വഴിവെച്ചെക്കാവുന്ന ആരോപണങ്ങളുടെ പൂർണ രൂപം ചുവടെ

മുൻ പഞ്ചായത്ത് - നഗരസഭയിൽ കോൺഗ്രസ് നേതാവായി ഇരുന്ന ശ്രീ.സാബു കെ ജേക്കബ് കുറിച്ച വരികൾ വീണ്ടും വീണ്ടും വായിച്ചപ്പോൾ തോന്നിയ അഭിപ്രായം താഴെ കുറിക്കട്ടെ ....

കോൺഗ്രസിലെ വിവിധ പദവികൾ വഹിച്ചിരുന്ന ഒരാൾ എന്ന നിലയിൽ ഈ പാർട്ടിയോട് താങ്കൾക്ക് എന്നെങ്കിലും കുറ് തോന്നിയിട്ടുണ്ടോ ?? കയ്യിൽ ഒരു മുഴം കയറും ഉടുതുണിയുമില്ലാതെനിന്ന താങ്കൾക്ക് ഈ പാർട്ടി അവസരങ്ങളുടെ കലവറയായിരുന്നു .പഞ്ചായത്ത് പ്രസിഡൻറ് ,നഗരസഭാ ചെയർമാൻ എന്നിവ താങ്കൾക്ക് കൈവെള്ളയിൽ വച്ചു തരികയായിരുന്നു .കോൺഗ്രസിലെ ശാക്തീക ഗ്രൂപ്പിൽ പിറവത്ത് എം.ഒ.ബേബി നയിച്ച ഐ വിഭാഗത്തിലെ ഒരംഗമായിരുന്ന താങ്കൾ എ ഗ്രൂപ്പിലെ ശക്തനായ നേതാവ് കുഞ്ഞുകുട്ടി (തോമസ് മാത്യു) യുടെ ആകസ്മിക നിര്യാണത്തിൽ മലക്കം മറിഞ്ഞ് എ ഗ്രൂപ്പിലെത്തി മണിയടിച്ച് പാരമ്പര്യ എ ഗ്രൂപ്പ് നേതാക്കളേക്കാളും വലിയവനാണെന്ന് സ്ഥാപിച്ചു .കോൺഗ്രസിലെ ഉന്നതരായ നേതാക്കളായ എം.ഒ ബേബിയെയും ,ഏലിയാസ് ഈനാകുളത്തിനെയും മർദിക്കാൻ നേതൃത്വം കൊടുക്കുകയും പോലീസ് സ്റ്റേഷനിൽ കയറ്റുകയും ചെയ്തു.അതേ പോലെ ശ്രീ.അടിമാലി ബാബുവിനെ അടിക്കാൻ ഓടിച്ചത് അദ്ദേഹം ഇന്നും മറന്നിട്ടുണ്ടാകില്ല .മാന്യനും കോൺഗ്രസിൻ്റെ ബ്ലോക്ക് പ്രസിഡൻറുമായിരുന്ന ശ്രീ.സി.പി. വർഗീസിനെ ഗുണ്ടകളെ ഉപയോഗിച്ച് എന്നും ടെലിഫോണിൽ അസഭ്യം വിളിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു .ഉമ്മൻ ചാണ്ടി സാറുമായി പിറവത്ത് പണ്ടുമുതലേ അടുപ്പമുണ്ടായിരുന്ന എ ഗ്രൂപ്പ് നേതാവായിരുന്ന രാമൻ നായരെ ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തു. സജീവ രാഷ്ട്രീയം മതിയാക്കിയ അദ്ദേഹത്തിന് ഭാര്യ അബോധാവസ്ഥയിലായി കഴിഞ്ഞിരുന്ന വർഷങ്ങളിൽ ഉമ്മൻ ചാണ്ടി സാർ പറഞ്ഞേൽപ്പിച്ച സഹായങ്ങൾ പോലും താങ്കൾ ചെയ്തു കൊടുത്തില്ല .പിറവം വലിയപള്ളിയിൽ ആരാധനയ്ക്കെത്തിയ എനിയ്ക്കെതിരെ പള്ളിമുറ്റത്ത് കൊലവിളിയും ,അക്രമവും നടത്തിയതും അടക്കം എത്രയോ സഹ പ്രവർത്തകരെ ദ്രോഹിച്ച താങ്കൾ അതിലേറെ സി.പി.എം നേതാക്കൾക്ക് ഉപകാരിയും പങ്കു കച്ചവടക്കാരനുമായി തുടർന്നു ഇപ്പോഴും തുടരുന്നു ..പിറവത്തിൻ്റെ വികസനത്തിൽ കയ്യൊപ്പു ചാർത്തിയ പ്രൊഫ.സി.പൗലോസ് സാറിൻ്റെ ഉടമസ്ഥതയിലുള്ള ദർശന തിയ്യേറ്ററിൻ്റെ പ്രവർത്തനങ്ങളിൽ അത് തുടങ്ങാതിരിക്കാൻ എന്തൊക്കെ കുത്സിതങ്ങൾ നടത്തി എന്നത് ചില പിറവംകാർക്കെങ്കിലും അറിയാം .അതേ പോലെ താങ്കൾ നടത്തിയ മഹത്തായ പ്രവർത്തനങ്ങൾ മൂലം പിറവത്തെ കച്ചവടക്കാർ താങ്കളെ ഇന്നും തെറി പറയുന്നു .പിരിവുകളുടെ ഉസ്താതായ താങ്കളുടെ ചാരിറ്റി പ്രവർത്തനങ്ങളിൽ എത്ര തുക സ്വന്തം പോക്കറ്റിൽ നിന്ന് ചിലവാക്കുന്നു എന്ന് ചോദിക്കുന്നില്ല പക്ഷേ കിട്ടിയതിൽ എത്ര ശതമാനം ചാരിറ്റി പ്രവർത്തനത്തിന് ചിലവാക്കി എന്നത് താങ്കളെ അടുത്തറിയുന്നവർക്ക് നന്നായി അറിയാം .കന്നിനെ കയം കാണിക്കരുതെന് പണ്ടുള്ളവർ പറയും താങ്കളെ സംബന്ധിച്ച് സാമ്പത്തികം നേടുക എന്നത് പഴഞ്ചൊല്ലിലെ പതിരില്ലായ്മയാണ്

കോൺഗ്രസിൽ നിന്ന് ലഭിച്ച പദവികളൊക്കെയും കോൺഗ്രസുകാരായ പ്രവർത്തകരെ ഇല്ലാതാക്കാനും വെട്ടി നിരത്താനും ഉപയോഗിച്ചത് താങ്കൾ മറന്നില്ലെങ്കിലും താങ്കൾ മൂലം കഷ്ടപ്പെട്ടവർ മറന്നിട്ടില്ല .തനിക്കു ശേഷം നഗരസഭയിൽ ഒരു കോൺഗ്രസുകാരനും ഇരിക്കരുത് എന്ന് കരുതി താങ്കൾ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നടത്തിയ കളികൾ ആരും മറന്നിട്ടില്ല .പാർട്ടി സ്ഥാനാർഥികളെ തോല്പിക്കാൻ റിബലുകളെ പ്രോത്സാഹിപ്പിച്ചും ,കൂടെ നടന്ന് എതിരാളികൾക്ക് തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ ഒറ്റിക്കൊടുത്തതുമൊക്കെ പ്രവർത്തകർ മനസിലാക്കിയിട്ടുണ്ട് .പ്രമുഖ ഇടത് നേതാക്കളുമായി ചേർന്ന് താങ്കൾ കൂട്ടുകൃഷി നടത്തിയപ്പോൾ വേദനിച്ചത് പലപ്പോഴും കോൺഗ്രസുകാരോ അനുഭാവികളായ കുടുംബങ്ങൾക്കോ ആണ് .പിറവത്ത് അനൂപ് ജേക്കബിനെ തോല്പിക്കാൻ ഇടതുമുന്നണിയുടെ ഭാഗമായ കേരളാ കോൺഗ്രസ് (എം) സ്ഥാനാർഥിയാകാൻ നീക്കം നടത്തി പാർട്ടി നേതാക്കളോട് വിട പറഞ്ഞുപോയ താങ്കൾ ആ പാർട്ടിയിലെ പ്രശ്നങ്ങൾ മൂലം സീറ്റ് ലഭിക്കാതെ വന്നപ്പോൾ വീണ്ടും വന്ന് കൂടെ കൂടാൻ നോക്കിയപ്പോൾ മാറ്റി നിർത്തിയത് ശരിയാണ് .അനൂപ് ജേക്കബിനെ തോല്പിക്കാൻ രംഗത്തിറങ്ങിയ താങ്കൾ പോലും കാൽ ലക്ഷത്തിൻ്റെ ഭൂരിപക്ഷം കണ്ട് ഞെട്ടിയിട്ടുണ്ടാവുമല്ലോ ??? പിന്നീട് വന്ന രണ്ട് വാർഡുകളിലെ ഉപതിരഞ്ഞെടുപ്പുകളിൽ ഇടതുപക്ഷസ്ഥാനാർഥികളുടെ വിജയത്തിന് കരുക്കൾ നീക്കിയതും താങ്കളാണ് .എന്നാൽ ഒന്നിൽ ഫലം കണ്ടില്ലെങ്കിലും മറ്റൊന്നിലെ താങ്കളുടെ കുതികാൽ വെട്ടൽ കാരണം യു.ഡി.എഫിന് ഭരണം തിരികെ പിടിക്കാനുള്ള അവസരം നഷ്ടപ്പെട്ടു .. പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ താങ്കൾ ഇടതുപക്ഷത്തായിരുന്നു എന്നത് നിസ്തർക്കമായതിനാൽ പാർട്ടിക്കാർ അടുപ്പിച്ചില്ല .അതിൻ്റെ ഗുണം അഡ്വ.ഫ്രാൻസിസ് ജോർജിന് കിട്ടി .പിറവം മണ്ഡലം റെക്കോർഡ് ഭൂരിപക്ഷം നൽകി .താങ്കൾ ഈ സമയം സ്വന്തം ഗ്രൂപ്പുകാരൻ കൂടിയായ ഷാഫി മത്സരിച്ച വടകരയിൽ ഷൈലജ ടീച്ചർക്ക് 5 ലക്ഷം നല്കി ഇടതുമുന്നണിക്ക് പ്രവർത്തനത്തിന് മൈലേജ് കൂട്ടിയത് പറഞ്ഞത് സ്വന്തം ക്യാമ്പാണ് ... മുളക്കുളം സഹകരണ ബാങ്കിൽ അരമണിക്കൂറുകൊണ്ട് സ്ഥാനാർഥി പാനൽ തയ്യാറാക്കി ഒറ്റക്കെട്ടായി മത്സരിച്ചപ്പോൾ അവിടെയും വൻ വിജയം നേടി .താങ്കൾ നേതൃത്വം നൽകി കുത്തിത്തിരുപ്പുകൾ ഉണ്ടാക്കിയ മുൻതിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് എത്ര സുന്ദരവും മധുരവുമായിരുന്നു ചിട്ടയോടെ നടന്ന പ്രവർത്തന വിജയം .. ഇതൊക്കെക്കൊണ്ട് പ്രവർത്തകർക്കും പിറവത്തെ നേതാക്കൾക്കും താങ്കൾ അനിവാര്യനല്ല എന്ന് മനസിലായി എന്ന് പറയുന്നതാവും സത്യം .ഇടതുപക്ഷത്തുള്ളസ്വന്തം ബന്ധുവിന് ചെയർപേഴ്സണാകാൻ സ്വന്തം പാർട്ടിയേയും ,അണികളേയും ഒറ്റിയ താങ്കൾക്ക് എങ്ങിനെ ഉമ്മൻ ചാണ്ടിയെപ്പോലെ ഒരാളെ റോൾ മോഡലാക്കാൻ പറ്റും എന്നത് അദ്ഭുതം തോന്നിപ്പിക്കുന്നു അതിലേറെ പരിഹാസവും .. ഉമ്മൻചാണ്ടി സാർ മരിക്കുന്നതിന് മുൻപ് ബാംഗ്ലൂരിലെ ചികിത്സാകാലത്ത് വിവരങ്ങൾ ഒക്കെ വൃത്തിയായി അറിഞ്ഞതുകൊണ്ടാണ് താങ്കൾ ഇപ്പോൾ പാർട്ടി അംഗമായിരിക്കുന്നത് .പുറത്താക്കാത്തത് അദ്ദേഹത്തോടുള്ള ആദരവ് കൊണ്ടാണ് ... ഉമ്മൻ ചാണ്ടി സാറിൻ്റെ കാലശേഷം അദ്ദേഹത്തിൻ്റെ ഒപ്പം ഉണ്ടായിരുന്നവർ ആരും മാറ്റി നിർത്തപ്പെട്ടിട്ടില്ല .തിരുവഞ്ചൂർ ,കെ ബാബു , ടി സിദ്ദിഖ്, ഷാഫി പറമ്പിൽ തുടങ്ങി എല്ലാവരും ഇപ്പോഴും എം.എൽ എ മാരാണ് ..

വി ജോൺ ഉച്ചിപ്പിള്ളിൽ എന്ന പിറവത്തെ ആദ്യ മണ്ഡലം കോൺഗ്രസ് പ്രസിഡൻറിനെ വിസ്മരിച്ച് രണ്ടാമതുള്ള പിതാവിനെ ഒന്നാം സ്ഥാനക്കാരനാക്കി താങ്കൾ നടത്തിയ പുസ്തക നാടകവും ഫോട്ടോ അനാശ്ചാദനവും എതിർക്കാതിരുന്നത് തൊണ്ടയിൽ പഴുത്താൽ വിഴുങ്ങാതിരിക്കുകയേ നിവർത്തിയുള്ളൂ എന്നതുകൊണ്ടാണ് .മാത്രമല്ല താങ്കളുടെ സഹോദരനും ,പിതാവിൻ്റെ സഹോദരനുമടക്കമുള്ള മറ്റ് കുടുംബാംഗങ്ങൾക്ക് അപമാനമാകരുത് എന്നതുകൊണ്ടും ,പിതാവിനോടുള്ള ബഹുമാനവുമാണ് ... ഇങ്ങനെയൊക്കെ ആയിട്ടും ഇപ്പോഴും താങ്കളുടെ ഇടത് ബാന്ധവത്തിന് ഒരു കുറവുമില്ല എന്ന് താങ്കളുടെ സാമൂഹ്യ മാധ്യമങ്ങളിലെ പിൻതുണക്കാരുടെ വികാരവും ആവേശവും കാണുമ്പോഴറിയാം ... ഒന്നുമില്ലെങ്കിലും ഇടത് പക്ഷത്തിന് അധികാര വഴിയിലേക്കും ,കൂട്ടുകൃഷിയിലേക്കുമുള്ള കോൺഗ്രസിലുണ്ടായിരുന്ന ഏക അത്താണിയല്ലേ വാടിക്കരിഞ്ഞു നിൽക്കുന്നത് .അതുകൊണ്ട് സൈബർ സഖാക്കൾക്ക് വെളളവും വളവും തരാതെ നിവർത്തിയില്ലല്ലോ ... അവസാനമായി ഒരു ഉപദേശം ,താൻ താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ താൻ താൻ അനുഭവിച്ചീടുകെന്നേ വരൂ ... ഭാഷാ പിതാവിൻ്റെ വരികളാണ് ,അർഥം മനസിലാക്കി ഇനിയെങ്കിലും പ്രവർത്തിക്കൂ

The Congress leader has alleged that the ex-municipal chairman has a left-wing connection.

Next TV

Related Stories
കവിത; തുമ്പപ്പൂവ്

Aug 7, 2024 05:53 PM

കവിത; തുമ്പപ്പൂവ്

നാണംകുണുങ്ങിയാം തുമ്പപ്പൂവേ ഓണം...

Read More >>
കവിത;എൻ്റെ വിദ്യാലയത്തിലേക്കൊരു യാത്ര

Jul 29, 2024 05:48 PM

കവിത;എൻ്റെ വിദ്യാലയത്തിലേക്കൊരു യാത്ര

ഒറ്റക്കെനിക്കൊന്ന് പോകണം, എൻ്റെയാ വിദ്യാലയത്തിൽ... നന്മയുടെ ബാല്യത്തെ ഓർമ്മ- പ്പെടുത്താനൊരു...

Read More >>
കഥ; എരിയുന്നബാല്യങ്ങൾ

Jul 29, 2024 05:35 PM

കഥ; എരിയുന്നബാല്യങ്ങൾ

ശനിയും, ഞായറും കഴിഞ്ഞു സ്കൂളിൽ എത്തിയതാണ് മീനാക്ഷി. എങ്കിലും. കൂട്ടുകാരുടെ കളിചിരിയിലേക്കെത്താൻ ആ കുഞ്ഞു മനസിന് കഴിഞ്ഞില്ല. ഇഴഞ്ഞു നീങ്ങിയ സമയം...

Read More >>
കഥ; തോൽപ്പാവ

Jul 28, 2024 08:48 PM

കഥ; തോൽപ്പാവ

പപ്പാ, തുറന്നിട്ട ഈ ജനലിനരുകിലെ മേശമേൽ ഇരിക്കുന്ന ബെഡ് ലാംപ് തെളിച്ചും, കെടുത്തിയും ഞാൻ ഏറെനേരമായിരിക്കുന്നു. പുറത്തു തണുത്തകാറ്റിനെ...

Read More >>
കഥ; ആത്മാക്കളുടെ യാത്ര

Jul 26, 2024 07:23 PM

കഥ; ആത്മാക്കളുടെ യാത്ര

എത്ര വർഷങ്ങൾക്കുശേഷമാണ് താങ്കൾ ഭൂമിയിലേക്ക് വരുന്നത്? "വർഷങ്ങൾ കുറെയായി" ഞാൻ മരണപ്പെടുമ്പോൾ എന്റെ ഭാര്യ ചെറുപ്പമായിരുന്നു,രണ്ടു കുട്ടികൾ. ഒരാണും,...

Read More >>
Top Stories










News Roundup