---
title: "സഹോദരങ്ങൾ MDMA യുമായി പിടിയിൽ."
english_title: "Brothers caught with MDMA."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/249646/brothers-caught-with-mdma"
published_at: "2024-11-16T09:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67381fbe01990_Untitled_design_20241116_095920_0000.jpg"
keywords: []
---

# സഹോദരങ്ങൾ MDMA യുമായി പിടിയിൽ.

> **Lead Summary:** യുവാകൾക്കിടയിൽ ഉപയോഗത്തിനായി രാസ ലഹരി കൊണ്ടുവരുന്നതായി ഡാൻസാഫിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കൊല്ലം തഴുതല മുഹമ്മദ് സുഹൈൽ 22, സഹോദരൻ മുഹ്ഷിബ് 27, എന്നിവരെയാണ് 6.278 gm MDMA യുമായി പിടികൂടിയത്.

## Article Content

യുവാകൾക്കിടയിൽ ഉപയോഗത്തിനായി രാസ ലഹരി കൊണ്ടുവരുന്നതായി ഡാൻസാഫിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കൊല്ലം തഴുതല മുഹമ്മദ് സുഹൈൽ 22, സഹോദരൻ മുഹ്ഷിബ് 27, എന്നിവരെയാണ് 6.278 gm MDMA യുമായി പിടികൂടിയത്.

തമ്മനം ഗാന്ധിജയന്തി റോഡിന് സമീപത്തു നിന്നുമാണ് പ്രതികളെ പിടികൂടിയത് . എറണാകുളം കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ IPS ന്റെ നിർദ്ദേശാനുസരണം നാർക്കോട്ടിക് സെൽ ACP K A അബ്ദുൽസലാമി ൻറെ നേതൃത്വത്തിൽ ഡാൻസാഫ് ടീമാണ് പ്രതികളെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/249646/brothers-caught-with-mdma)