#GreenArmy | ഹരിതകര്‍മസേനയുടെ സേവന നിരക്കുകള്‍ ഉയരും. ഇതു സംബന്ധിച്ച മാർഗരേഖയ്ക്ക് തദ്ദേശഭരണ വകുപ്പ് അംഗീകാരം നൽകി.

 #GreenArmy | ഹരിതകര്‍മസേനയുടെ സേവന നിരക്കുകള്‍ ഉയരും. ഇതു സംബന്ധിച്ച മാർഗരേഖയ്ക്ക് തദ്ദേശഭരണ വകുപ്പ് അംഗീകാരം നൽകി.
Nov 16, 2024 11:30 AM | By Jobin PJ

കൊച്ചി: ജൈവ-അജൈവ മാലിന്യം ശേഖരിക്കുന്ന ഹരിതകർമസേനയുടെ സേവന നിരക്കുകൾ ഉയരും. ഇതു സംബന്ധിച്ച മാർഗരേഖയ്ക്ക് തദ്ദേശഭരണ വകുപ്പ് അംഗീകാരം നൽകി. അജൈവ മാലിന്യത്തിന്റെ അളവ് കൂടുന്നതനുസരിച്ച് സ്ഥാപനങ്ങളിൽനിന്ന് കൂടുതൽ തുക ഈടാക്കും. വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും ജൈവ മാലിന്യം ശേഖരിക്കുന്നതിന് കിലോയ്ക്ക് കുറഞ്ഞത് ഏഴ് രൂപയായി നിശ്ചയിച്ചു. സ്ഥലത്തിൻ്റെ പ്രത്യേകത അനുസരിച്ച് തദ്ദേശസ്ഥാപനങ്ങൾക്ക് ഇതിനെക്കാൾ ഉയർന്ന നിരക്ക് നിശ്ചയിക്കാം. സേവനനിരക്ക് അഥവാ യൂസർ ഫീ നൽകാത്തവരിൽനിന്ന് കുടിശ്ശിക, വസ്തുനികുതി ഈടാക്കുന്നതിന് സമാനമായി ഈടാക്കാനും നിർദേശമുണ്ട്. മാർഗരേഖ സംബന്ധിച്ച് ചില ആശയക്കുഴപ്പങ്ങൾ ഉള്ളതിനാൽ കൂടുതൽ വ്യക്തത വരുത്തി തിരുത്തി ഇറക്കാനും ആലോചനയുണ്ട്. യൂസർ ഫീയിലെ കുറഞ്ഞ നിരക്ക് മാത്രം നിശ്ചയിച്ച് ഉയർന്ന നിരക്ക് തദ്ദേശസ്ഥാപനങ്ങൾക്കു തീരുമാനിക്കാമെന്നത് നിരക്ക് വലിയ തോതിൽ ഉയരാനിട വരും എന്ന് അഭിപ്രായമുണ്ട്. ഉയർന്ന നിരക്കുകൂടി ഇതിൽ നിശ്ചയിച്ച് പുതിയ മാർഗരേഖ ഉടൻ ഇറങ്ങിയേക്കും. 

ഹരിതകർമസേനാംഗങ്ങൾക്ക് മെച്ചപ്പെട്ട ഉപജീവനം ഉറപ്പുവരുത്തുന്നതിനായാണ് വകുപ്പ് നിരക്കുകൾ സംബന്ധിച്ച് കഴിഞ്ഞ ദിവസം പുതിയ മാർഗ നിർദേശമിറക്കിയത്. ഓരോ പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതയ്ക്ക് അനുസരിച്ച് നിരക്ക് തദ്ദേശസ്ഥാപനങ്ങൾക്ക് നിശ്ചയിക്കാമെന്നും മാർഗനിർദേശത്തിലുണ്ട്.

അതേസമയം വീടുകളിൽനിന്ന് ശേഖരിക്കുന്ന അജൈവ മാലിന്യത്തിന് നിലവിലെ നിരക്കായ പഞ്ചായത്തുകളിലെ പ്രതിമാസം 50 രൂപയും നഗരസഭകളിലെ 70 രൂപയും തുടരും. അതേസമയം വീടുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്ന് ജൈവമാലിന്യം ശേഖരിക്കുന്നതിന് കിലോ അടിസ്ഥാനത്തിൽ നിരക്ക് കണക്കാക്കാനാണ് നിർദേശം. ഇതുപ്രകാരം ഒരു കിലോയ്ക്ക് കുറഞ്ഞ തുക ഏഴ് രൂപയായി നിശ്ചയിച്ചു. ഇതിലും സ്ഥലത്തിന്റെ പ്രത്യേകത അനുസരിച്ച് തദ്ദേശസ്ഥാപനത്തിന് ഉയർന്ന നിരക്ക് നിശ്ചയിക്കാം. 

he service charges of Green Army have been increased. Now the price of garbage will increase.

Next TV

Related Stories
#MaySitara | രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി എഴുതിയ കഥ  മൂന്നാം ക്ലാസിലെ മലയാളം പാഠപുസ്തകത്തിൽ ചേട്ടന്മാരും ചേച്ചിമാരും പഠിക്കും.

Nov 16, 2024 12:36 PM

#MaySitara | രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി എഴുതിയ കഥ മൂന്നാം ക്ലാസിലെ മലയാളം പാഠപുസ്തകത്തിൽ ചേട്ടന്മാരും ചേച്ചിമാരും പഠിക്കും.

രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ മെയ് സിതാര എഴുതിയ പൂമ്പാറ്റുമ്മ എന്ന കഥയാണ് മൂന്നാം ക്ലാസിലെ മലയാളം പാഠപുസ്തകത്തിന്റെ രണ്ടാം ഭാഗത്ത്...

Read More >>
#Drinkingwater | വേങ്ങൂരിൽ കുടിവെള്ളക്ഷാമം ; വാട്ടർ അതോറിറ്റി ഓഫീസ്‌ ഉപരോധിച്ചു

Nov 16, 2024 12:21 PM

#Drinkingwater | വേങ്ങൂരിൽ കുടിവെള്ളക്ഷാമം ; വാട്ടർ അതോറിറ്റി ഓഫീസ്‌ ഉപരോധിച്ചു

ബദൽ സംവിധാനം ഒരുക്കാതെ ചൂരമുടിയിലെ ജലസംഭരണിയും ശുചീകരണസംവിധാനവും ജൽജീവൻ പദ്ധതിയുടെ ഭാഗമായി പൊളിച്ചുകളഞ്ഞതാണ് ക്ഷാമത്തിന്...

Read More >>
#investigation | വനിതാ എഎസ്ഐയെക്കൊണ്ട് പരസ്യമായി മാപ്പ് പറയിപ്പിച്ച് പ്രാദേശിക എസ്എഫ്ഐ നേതാവ്, അന്വേഷണം

Nov 16, 2024 12:02 PM

#investigation | വനിതാ എഎസ്ഐയെക്കൊണ്ട് പരസ്യമായി മാപ്പ് പറയിപ്പിച്ച് പ്രാദേശിക എസ്എഫ്ഐ നേതാവ്, അന്വേഷണം

ഈ സമയം അവിടെ നിന്നും പോയ വിദ്യാർത്ഥികൾ എസ് എഫ് ഐ പ്രാദേശിക നേതാവുമായെത്തി പൊലീസിനോട് കയർക്കുകയായിരുന്നു. എ എസ് ഐയോട് മാപ്പ് പറയണം എന്നും...

Read More >>
#Gramavandi |  അഷ്ടമി ദര്‍ശകര്‍ക്ക് ആശ്വാസമായി വൈക്കം ക്ഷേത്രനഗരവും സമീപ പഞ്ചായത്തുകളും കേന്ദ്രീകരിച്ച്  കെ. എസ്. ആര്‍. ടി. സി ഗ്രാമവണ്ടി സര്‍വ്വീസ് തുടങ്ങി.

Nov 16, 2024 11:50 AM

#Gramavandi | അഷ്ടമി ദര്‍ശകര്‍ക്ക് ആശ്വാസമായി വൈക്കം ക്ഷേത്രനഗരവും സമീപ പഞ്ചായത്തുകളും കേന്ദ്രീകരിച്ച് കെ. എസ്. ആര്‍. ടി. സി ഗ്രാമവണ്ടി സര്‍വ്വീസ് തുടങ്ങി.

ഗ്രാമവണ്ടി സര്‍വ്വീസ് തുടങ്ങി. രാവിലെ 7ന് തുടങ്ങി വൈകിട്ട് 6ന് സമാപിക്കുന്ന രീതിയിലാണ് സര്‍വ്വീസ് ക്രമീകരിച്ചിരിക്കുന്നത്....

Read More >>
#Australian Army | നേരത്തെ ഇന്ത്യൻ സൈന്യത്തിൽ മേജർ ഇപ്പോൾ ഓസ്‌ട്രേലിയൻ സൈന്യത്തിൽ ക്യാപ്റ്റൻ; ഓസ്‌ട്രേലിയൻ സൈന്യത്തിൽ സേവനം അനുഷ്ഠിക്കാൻ അവസരം ലഭിച്ച ആദ്യ ഇന്ത്യക്കാരി.

Nov 16, 2024 10:46 AM

#Australian Army | നേരത്തെ ഇന്ത്യൻ സൈന്യത്തിൽ മേജർ ഇപ്പോൾ ഓസ്‌ട്രേലിയൻ സൈന്യത്തിൽ ക്യാപ്റ്റൻ; ഓസ്‌ട്രേലിയൻ സൈന്യത്തിൽ സേവനം അനുഷ്ഠിക്കാൻ അവസരം ലഭിച്ച ആദ്യ ഇന്ത്യക്കാരി.

മറ്റ് രാജ്യങ്ങളിൽനിന്നുള്ള പരിചയസമ്പന്നരായ സൈനികരെ അവരുടെ റാങ്കുകൾ നിലനിർത്തി ഓസ്‌ട്രേലിയൻ സൈന്യത്തിൽ ചേരാൻ പ്രാപ്‌തമാക്കുന്നതാണ്‌ ഈ...

Read More >>
#Elur | ഏലൂർ വനിതാ ക്ഷേമോദ്ധാരണ സഹകരണസംഘത്തെ തകർക്കാൻ നീക്കം

Nov 16, 2024 10:33 AM

#Elur | ഏലൂർ വനിതാ ക്ഷേമോദ്ധാരണ സഹകരണസംഘത്തെ തകർക്കാൻ നീക്കം

ഈ സാഹചര്യത്തിലാണ് പ്രദേശത്തെ ചില രാഷ്ട്രീയ നേതാക്കളുമായി ബിന്ദുവിന്റെ നേതൃത്വത്തിൽ കഴിഞ്ഞദിവസം ബാങ്കിനുമുന്നിൽ നാടകീയസംഭവങ്ങൾ...

Read More >>
Top Stories

News Roundup