#investigation | വനിതാ എഎസ്ഐയെക്കൊണ്ട് പരസ്യമായി മാപ്പ് പറയിപ്പിച്ച് പ്രാദേശിക എസ്എഫ്ഐ നേതാവ്, അന്വേഷണം

#investigation | വനിതാ എഎസ്ഐയെക്കൊണ്ട് പരസ്യമായി മാപ്പ് പറയിപ്പിച്ച് പ്രാദേശിക എസ്എഫ്ഐ നേതാവ്, അന്വേഷണം
Nov 16, 2024 12:02 PM | By Amaya M K

കോഴിക്കോട്: (piravomnews.in) കോഴിക്കോട് കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ സംഘടിച്ചുനിന്ന വിദ്യാർത്ഥികളോട് പിരിഞ്ഞുപോകാൻ പറഞ്ഞ വനിതാ എ എസ് ഐയെക്കൊണ്ട് എസ് എഫ് ഐ പ്രദേശിക നേതാവ് മാപ്പ് പറയിപ്പിച്ച സംഭവത്തിൽ അന്വേഷണം.

കോഴിക്കോട് പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ സംഘടിച്ചുനിന്നപ്പോൾ പിങ്ക് പൊലീസ് പറഞ്ഞതനുസരിച്ച് സ്ഥലം വിട്ട വിദ്യാർത്ഥികൾ എസ് എഫ് ഐ പ്രാദേശിക നേതാവുമായി മടങ്ങി വരുകയായിരുന്നു.

പിന്നീടാണ് വനിതാ എ എസ് ഐയെക്കൊണ്ട് നിർബന്ധപൂർവ്വം മാപ്പ് പറയിച്ചത്. സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ചാണ് അന്വേഷണം തുടങ്ങിയത്.

വിശദ വിവരങ്ങൾ ഇങ്ങനെ

കൊയിലാണ്ടി ബസ്റ്റാൻഡിൽ അനാവശ്യമായി സംഘടിച്ചു നിന്ന വിദ്യാർത്ഥികളോട് പിരിഞ്ഞു പോകാൻ പറഞ്ഞ വനിതാ എ എസ് ഐയെകൊണ്ടാണ് എസ് എഫ് ഐ പ്രദേശിക നേതാവ് മാപ്പ് പറയിച്ചത്.

കഴിഞ്ഞ ദിവസം വൈകീട്ട് ആയിരുന്നു സംഭവം നടന്നത്. സ്കൂൾ വിട്ട സമയത്ത് ബസ്റ്റാൻഡിൽ സംഘടിച്ച ഒരു കൂട്ടം വിദ്യാർത്ഥികളോട് വനിതാ എ എസ് ഐയുടെ നേതൃത്വത്തിലുള്ള പിങ്ക് പോലീസ് തിരിച്ചു പോകാൻ നിർദേശിച്ചിരുന്നു.

ഈ സമയം അവിടെ നിന്നും പോയ വിദ്യാർത്ഥികൾ എസ് എഫ് ഐ പ്രാദേശിക നേതാവുമായെത്തി പൊലീസിനോട് കയർക്കുകയായിരുന്നു. എ എസ് ഐയോട് മാപ്പ് പറയണം എന്നും നിർബന്ധിച്ചു.

ഇതോടെ വനിതാ എ എസ് ഐ മാപ്പ് പറയുകയും ചെയ്തു. സംഘർഷ സാഹചര്യം ഒഴിവാക്കാനാണ് താൻ കുട്ടികളോട് മാപ്പ് പറഞ്ഞതെന്നാണ് എ എസ് ഐ പറയുന്നത്. സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ചെറിയ കുട്ടികൾ ആയതിനാൽ തനിക്ക് പരാതി ഇല്ലെന്നാണ് എ എസ് ഐ പറയുന്നത്.

#Local #SFI #leader #publicly #apologizes to #women #ASI, #probed

Next TV

Related Stories
#MaySitara | രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി എഴുതിയ കഥ  മൂന്നാം ക്ലാസിലെ മലയാളം പാഠപുസ്തകത്തിൽ ചേട്ടന്മാരും ചേച്ചിമാരും പഠിക്കും.

Nov 16, 2024 12:36 PM

#MaySitara | രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി എഴുതിയ കഥ മൂന്നാം ക്ലാസിലെ മലയാളം പാഠപുസ്തകത്തിൽ ചേട്ടന്മാരും ചേച്ചിമാരും പഠിക്കും.

രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ മെയ് സിതാര എഴുതിയ പൂമ്പാറ്റുമ്മ എന്ന കഥയാണ് മൂന്നാം ക്ലാസിലെ മലയാളം പാഠപുസ്തകത്തിന്റെ രണ്ടാം ഭാഗത്ത്...

Read More >>
#Drinkingwater | വേങ്ങൂരിൽ കുടിവെള്ളക്ഷാമം ; വാട്ടർ അതോറിറ്റി ഓഫീസ്‌ ഉപരോധിച്ചു

Nov 16, 2024 12:21 PM

#Drinkingwater | വേങ്ങൂരിൽ കുടിവെള്ളക്ഷാമം ; വാട്ടർ അതോറിറ്റി ഓഫീസ്‌ ഉപരോധിച്ചു

ബദൽ സംവിധാനം ഒരുക്കാതെ ചൂരമുടിയിലെ ജലസംഭരണിയും ശുചീകരണസംവിധാനവും ജൽജീവൻ പദ്ധതിയുടെ ഭാഗമായി പൊളിച്ചുകളഞ്ഞതാണ് ക്ഷാമത്തിന്...

Read More >>
#Gramavandi |  അഷ്ടമി ദര്‍ശകര്‍ക്ക് ആശ്വാസമായി വൈക്കം ക്ഷേത്രനഗരവും സമീപ പഞ്ചായത്തുകളും കേന്ദ്രീകരിച്ച്  കെ. എസ്. ആര്‍. ടി. സി ഗ്രാമവണ്ടി സര്‍വ്വീസ് തുടങ്ങി.

Nov 16, 2024 11:50 AM

#Gramavandi | അഷ്ടമി ദര്‍ശകര്‍ക്ക് ആശ്വാസമായി വൈക്കം ക്ഷേത്രനഗരവും സമീപ പഞ്ചായത്തുകളും കേന്ദ്രീകരിച്ച് കെ. എസ്. ആര്‍. ടി. സി ഗ്രാമവണ്ടി സര്‍വ്വീസ് തുടങ്ങി.

ഗ്രാമവണ്ടി സര്‍വ്വീസ് തുടങ്ങി. രാവിലെ 7ന് തുടങ്ങി വൈകിട്ട് 6ന് സമാപിക്കുന്ന രീതിയിലാണ് സര്‍വ്വീസ് ക്രമീകരിച്ചിരിക്കുന്നത്....

Read More >>
 #GreenArmy | ഹരിതകര്‍മസേനയുടെ സേവന നിരക്കുകള്‍ ഉയരും. ഇതു സംബന്ധിച്ച മാർഗരേഖയ്ക്ക് തദ്ദേശഭരണ വകുപ്പ് അംഗീകാരം നൽകി.

Nov 16, 2024 11:30 AM

#GreenArmy | ഹരിതകര്‍മസേനയുടെ സേവന നിരക്കുകള്‍ ഉയരും. ഇതു സംബന്ധിച്ച മാർഗരേഖയ്ക്ക് തദ്ദേശഭരണ വകുപ്പ് അംഗീകാരം നൽകി.

അതേസമയം വീടുകളിൽനിന്ന് ശേഖരിക്കുന്ന അജൈവ മാലിന്യത്തിന് നിലവിലെ നിരക്കായ പഞ്ചായത്തുകളിലെ പ്രതിമാസം 50 രൂപയും നഗരസഭകളിലെ 70 രൂപയും തുടരും....

Read More >>
#Australian Army | നേരത്തെ ഇന്ത്യൻ സൈന്യത്തിൽ മേജർ ഇപ്പോൾ ഓസ്‌ട്രേലിയൻ സൈന്യത്തിൽ ക്യാപ്റ്റൻ; ഓസ്‌ട്രേലിയൻ സൈന്യത്തിൽ സേവനം അനുഷ്ഠിക്കാൻ അവസരം ലഭിച്ച ആദ്യ ഇന്ത്യക്കാരി.

Nov 16, 2024 10:46 AM

#Australian Army | നേരത്തെ ഇന്ത്യൻ സൈന്യത്തിൽ മേജർ ഇപ്പോൾ ഓസ്‌ട്രേലിയൻ സൈന്യത്തിൽ ക്യാപ്റ്റൻ; ഓസ്‌ട്രേലിയൻ സൈന്യത്തിൽ സേവനം അനുഷ്ഠിക്കാൻ അവസരം ലഭിച്ച ആദ്യ ഇന്ത്യക്കാരി.

മറ്റ് രാജ്യങ്ങളിൽനിന്നുള്ള പരിചയസമ്പന്നരായ സൈനികരെ അവരുടെ റാങ്കുകൾ നിലനിർത്തി ഓസ്‌ട്രേലിയൻ സൈന്യത്തിൽ ചേരാൻ പ്രാപ്‌തമാക്കുന്നതാണ്‌ ഈ...

Read More >>
#Elur | ഏലൂർ വനിതാ ക്ഷേമോദ്ധാരണ സഹകരണസംഘത്തെ തകർക്കാൻ നീക്കം

Nov 16, 2024 10:33 AM

#Elur | ഏലൂർ വനിതാ ക്ഷേമോദ്ധാരണ സഹകരണസംഘത്തെ തകർക്കാൻ നീക്കം

ഈ സാഹചര്യത്തിലാണ് പ്രദേശത്തെ ചില രാഷ്ട്രീയ നേതാക്കളുമായി ബിന്ദുവിന്റെ നേതൃത്വത്തിൽ കഴിഞ്ഞദിവസം ബാങ്കിനുമുന്നിൽ നാടകീയസംഭവങ്ങൾ...

Read More >>
Top Stories

News Roundup