#autobiography | ജോയ് ആലുക്കാസിന്റെ ആത്മകഥ ‘സ്‌പ്രെഡിംഗ് ജോയ്’ ഇനി അറബി ഭാഷയിലും

#autobiography | ജോയ് ആലുക്കാസിന്റെ ആത്മകഥ ‘സ്‌പ്രെഡിംഗ് ജോയ്’ ഇനി അറബി ഭാഷയിലും
Nov 15, 2024 07:48 AM | By Amaya M K

കൊച്ചി : (piravomnews.in) പ്രമുഖ വ്യവസായിയും ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ജോയ് ആലുക്കാസിന്റെ ആത്മകഥ ‘സ്‌പ്രെഡിംഗ് ജോയ് - ഹൗ ജോയ് ആലുക്കാസ് ബികേം ദി വേള്‍ഡ്സ് ഫേവറിറ്റ് ജുവലര്‍’ എന്ന പുസ്തകം അറബി ഭാഷയില്‍ പ്രകാശനം ചെയ്തു.

ദുബായില്‍ നടന്ന പരിപാടിയില്‍ യുഎഇയുടെ ഫോറിന്‍ ട്രേഡ് സഹമന്ത്രി ഡോ. താനി ബിന്‍ അഹ്‌മദ് അല്‍ സെയൂദി മുഖ്യാതിഥിയായി. നിരവധി ബിസിനസ് സംരംഭകരെ വാര്‍ത്തെടുക്കാന്‍ സഹായിച്ച ദുബായ് നഗരത്തോടുള്ള ആദരക സൂചകമായാണ് അറബി പതിപ്പ് അവതരിപ്പിച്ചിരിക്കുന്നത്.

ഇന്ത്യയില്‍ ആരംഭിച്ച്, യുഎഇയില്‍ വളർന്ന ജോയ്ആലുക്കാസ് എന്ന സംരംഭം ലോകമെമ്പാടും പ്രശസ്തി നേടി എന്നത് ഏറെ അഭിമാനകരമാണെന്ന് യുഎഇയുടെ ഫോറിന്‍ ട്രേഡ് സഹമന്ത്രി ഡോ. താനി ബിന്‍ അഹ്‌മദ് അല്‍ സെയൂദി പറഞ്ഞു.

സ്വര്‍ണ്ണ വ്യവസായത്തിന്റെ വളര്‍ച്ചയ്ക്ക് മികച്ച പിന്തുണ നല്‍കി യുഎഇയും ഇന്ത്യയും തമ്മിലുള്ള വാണിജ്യ ബന്ധം ശക്തിപ്പെടുത്താന്‍ ജോയ് ആലുക്കാസ് ഏറെ സഹായിച്ചിട്ടുണ്ട്. ഇത്തരത്തില്‍ വിജയകരമായ ബിസിനസ്സ് നേതാക്കള്‍ കൊണ്ടുവന്ന പ്രചോദനത്തെയും ഐക്യത്തെയും കുറിച്ച് പുസ്തകം പറയുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അറബ് ലോകത്തേക്ക് ‘സ്‌പെഡിംഗ് ജോയ്’ എത്തിക്കണമെന്നത് ഒരു സ്വപ്‌നമായിരുന്നെന്നും തന്നെപ്പോലെ തന്നെ നിരവധി ആളുകളുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്ക്കരിക്കാന്‍ യുഎഇ സഹായിച്ചിട്ടുണ്ടെന്നും ജോയ് ആലുക്കാസ് പറഞ്ഞു.

ബിസിനസിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിച്ചതിന് ഈ രാഷ്ട്രത്തിലെ നേതാക്കളോടുള്ള നന്ദിസൂചകം കൂടിയാണ് ഈ പുസ്തകം. എല്ലാ വായനക്കാര്‍ക്കും പിന്തുണച്ചവര്‍ക്കും നന്ദി രേഖപ്പെടുത്തുവാന്‍ ഈ അവസരം ഉപയോഗിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. യുഎഇയിലും മറ്റ് സ്ഥലങ്ങളിലും അറബി പതിപ്പ് ലഭ്യമാണ്.


#JoyAlukas' #autobiography '#Spreading Joy' is now in #Arabic

Next TV

Related Stories
 കാമുകനെ കാണാൻപോയ ഭാര്യയെ പിന്തുടർന്ന് പിടികൂടി മൂക്ക് കടിച്ചുപറിച്ച് ഭര്‍ത്താവ്

Jun 19, 2025 01:21 PM

കാമുകനെ കാണാൻപോയ ഭാര്യയെ പിന്തുടർന്ന് പിടികൂടി മൂക്ക് കടിച്ചുപറിച്ച് ഭര്‍ത്താവ്

ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് രാം ഖിലാവനെ ഹരിയവാന്‍ പോലീസ് കസ്റ്റഡിയിലെടുത്തു....

Read More >>
ക്ഷേത്രത്തിൽ പോകാൻ തോന്നിയത് ഭാഗ്യം; കനത്ത മഴയിൽ ഇരുനില വീട് തകർന്നുവീണു, കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Jun 17, 2025 01:48 PM

ക്ഷേത്രത്തിൽ പോകാൻ തോന്നിയത് ഭാഗ്യം; കനത്ത മഴയിൽ ഇരുനില വീട് തകർന്നുവീണു, കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

അൽപ്പനിമിഷത്തിനുള്ളിൽ വീട് പൂർണ്ണമായും നിലംപൊത്തുകയായിരുന്നു. കുടുംബ ക്ഷേത്രത്തിൽ പോകുന്നതിനായി ബിജേഷ് നേരത്തെ...

Read More >>
വീട്ടിൽ കളിച്ചുകൊണ്ടിരുന്ന മൂന്നര വയസ്സുകാരിയെ കാണാതായി

Jun 17, 2025 01:37 PM

വീട്ടിൽ കളിച്ചുകൊണ്ടിരുന്ന മൂന്നര വയസ്സുകാരിയെ കാണാതായി

വീട്ടിലെ സിറ്റൗട്ടിൽ കളിച്ചുകൊണ്ടിരിക്കെ കാണാതാവുകയായിരുന്നു. ഇന്ന് രാവിലെ 11 മണിയോടെയാണ് കുട്ടിയെട...

Read More >>
രണ്ട് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരിക്ക്

Jun 17, 2025 01:28 PM

രണ്ട് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരിക്ക്

ഇടിയില്‍ നിയന്ത്രണം നഷ്ടമായ എതിരെ വന്ന ബസ് സമീപത്ത് നിര്‍ത്തിയിട്ടിരുന്ന കാറില്‍ ഇടിച്ചു കയറുകയും ചെയ്തു....

Read More >>
 കൊച്ചി മെട്രോയിൽ വിദ്യാർഥികൾക്കുള്ള യാത്രാ ഇളവുകൾ നിർത്തലാക്കിയതിൽ എസ്‌എഫ്‌ഐയുടെ പ്രതിഷേധം

Jun 17, 2025 05:59 AM

കൊച്ചി മെട്രോയിൽ വിദ്യാർഥികൾക്കുള്ള യാത്രാ ഇളവുകൾ നിർത്തലാക്കിയതിൽ എസ്‌എഫ്‌ഐയുടെ പ്രതിഷേധം

വിദ്യാർഥി പാസുകൾ പുനഃസ്ഥാപിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ജെഎൽഎൻ സ്‌റ്റേഡിയം സ്‌റ്റേഷനിലെ മെട്രോ കോർപറേറ്റ്‌ ഓഫീസിലേക്ക്‌ എസ്‌എഫ്‌ഐ ജില്ലാ...

Read More >>
ക്യൂബ ചെറുത്തുനിൽപ്പിന്റെ
മഹാമാതൃക: കെ ചന്ദ്രൻപിള്ള

Jun 17, 2025 05:53 AM

ക്യൂബ ചെറുത്തുനിൽപ്പിന്റെ
മഹാമാതൃക: കെ ചന്ദ്രൻപിള്ള

ലോകജനതയുടെമേലുള്ള സാമ്രാജ്യത്വ അധിനിവേശം ചെറുക്കുക എന്ന മുദ്രാവാക്യമുയർത്തി ഏലൂരിൽ സിഐടിയു ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ക്യൂബൻ...

Read More >>
News Roundup






Entertainment News





https://piravom.truevisionnews.com/