എളങ്കുന്നപ്പുഴ : (piravomnews.in) തമിഴ്‌നാട് സ്വദേശികളെ വടിവാളിന് വെട്ടിപ്പരുക്കേൽപ്പിച്ച 3 പേരെ മുളവുകാട് പൊലീസ് അറസ്റ്റു ചെയ്തു.
പള്ളുരുത്തി കടമാട്ട് സജീവ് ഇസ്മയിൽ,നെട്ടൂർ കടമാട്ട് ബിജു, മുണ്ടംവേലി വാലുമ്മേൽകോളനി ഇരവേലി റോഷൻ എന്നിവരാണു പിടിയിലായത്.
വടിവാളും കണ്ടെടുത്തു. തമിഴ്‌നാട് സ്വദേശികളുടെ മീൻപിടിത്തബോട്ടായ ലിറ്റിൽ ഫ്്ലവറിൽ പോയതിന്റെ പണിക്കൂലിയെക്കുറിച്ചുള്ള തർക്കമാണ് അക്രമത്തിൽ കലാശിച്ചത്.
വൈപ്പിൻ പണിക്കരുപടിയിൽ കിടന്നിരുന്ന ബോട്ടിൽ എത്തിയ സംഘം സ്രാങ്ക് സെബാസ്റ്റ്യൻ,എംബ്രോഡ് എന്നിവരെ വെട്ടി. തലയ്ക്ക് വെട്ടേറ്റ സ്രാങ്ക് വെള്ളത്തിലേക്കു ചാടി രക്ഷപ്പെട്ടു.
മുളവുകാട് ഇൻസ്‌പെക്ടർ വി.എസ്.ശ്യാംകുമാർ,എസ്‌ഐ തോമസ് പള്ളൻ,എഎസ്‌ഐമാരായ ഷാജി,സജിമോൻ,എസ്‌സിപിഒമാരായ ദിലീപ്കുമാർ,വിബിൻ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റു ചെയ്തത്. മൂന്നുപേരേയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
#Attempted #murder; 3 #people were #arrested