പിറവം എം.എൽ.എ യുടെ നിഷ്‌ക്രിയത്വത്തിനും വികസനമുരടിപ്പിനും എൽ.ഡി.എഫ് ജനപ്രതിനിധികളോടുള്ള അവഗണനയിലും പ്രതിഷേധിച്ച് എ.ഐ.വൈ.എഫ് പിറവം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെള്ളിയാഴ്ച രാവിലെ എം.എൽ.എ ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു. സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ. എൻ ഗോപി മാർച്ച് ഉദ്ഘാടനം ചെയ്യ്തു.എഐവൈഎഫ് ജില്ലാ സെക്രട്ടറി കെ. ആർ റെനീഷ്,സിപിഐ മണ്ഡലം സെക്രട്ടറി അഡ്വ.ജിൻസൺ വി പോൾ,അസി സെക്രട്ടറി അഡ്വ ബിമൽ ചന്ദ്രൻ എഐവൈഎഫ് ഭാരവാഹികളായ സിഎ സതീഷ്, ബിജോ പൗലോസ്, അനന്ദു വേണുഗോപാൽ എന്നിവർ പങ്കെടുത്തു." target="_blank">
Organized youth march to MLA office.