വൈപ്പിൻ : (piravomnews.in) ഞാറയ്ക്കൽ പഞ്ചായത്തിലെ വിവിധ വാർഡുകളിലെ റോഡുകൾ വർഷങ്ങളായി തകർന്നു കിടക്കുന്നതിൽ പ്രതിഷേധിച്ച് എഐയുഡബ്ല്യുസി ഓട്ടോ തൊഴിലാളി യൂണിയൻ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസിനു മുന്നിൽ ഓട്ടോറിക്ഷ തള്ളി പ്രതിഷേധിച്ചു.
ആശുപത്രിപ്പടി ജംക്‌ഷനിൽ നിന്ന് ആരംഭിച്ച സമരത്തിന് മണ്ഡലം പ്രസിഡന്റ് ടി.ആർ.ജയരാജ്, ഭാരവാഹികളായ സിജോ പാറക്കൽ, എ.കെ.വസുന്ധരൻ, കെ.ജി.സുനിൽ, അജിത്ത് പ്രസാദ്, കെ.ജി.സുനിൽ, അജിത്ത് പ്രസാദ്, കെ.ജി.പീതാംബരൻ, ദേവിലാൽ തുടങ്ങിയവർ നേതൃത്വം നൽകി.
തുടർന്നു പഞ്ചായത്തിനു മുന്നിൽ നടന്ന ധർണ ഡിസിസി വൈസ് പ്രസിഡന്റ് ടിറ്റോ ആന്റണി ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് എ. പി.ലാലു, ജൂഡ് പുളിക്കൽ, കെ.സി.അംബ്രോസ്, സാജു മാമ്പിള്ളി, ഇ.ടി.ചാമ്പച്ചൻ, സൗമ്യ തോമസ്, റെനിൽ പള്ളത്ത്, പഞ്ചായത്ത് അംഗങ്ങളായ പ്രീതി ഉണ്ണിക്കൃഷ്ണൻ, ആശ ടോണി, സോഫി വർഗീസ്, വാസന്തി സജീവൻ, പ്രഷീല സാബു തുടങ്ങിയവർ പങ്കെടുത്തു.
#Deterioration of roads; #Autorickshaw #rejected protest