#blackmoney | മിന്നൽ പരിശോധനയിൽ കണ്ടെത്തിയത് ബൈക്കിന്‍റെ സീറ്റിൽ പ്രത്യേക അറ; 50 ലക്ഷത്തോളം രൂപയുടെ കുഴൽപണവുമായി ഒരാൾ പിടിയിൽ

#blackmoney | മിന്നൽ പരിശോധനയിൽ കണ്ടെത്തിയത് ബൈക്കിന്‍റെ സീറ്റിൽ പ്രത്യേക അറ; 50 ലക്ഷത്തോളം രൂപയുടെ കുഴൽപണവുമായി ഒരാൾ പിടിയിൽ
Oct 30, 2024 10:48 AM | By Amaya M K

പാലക്കാട്: (piravomnews.in) മണ്ണാർക്കാട് ആനമുളിയിൽ പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ 50 ലക്ഷത്തോളം രൂപയുടെ കുഴൽപണവുമായി ഒരാൾ പിടിയിൽ. 

പണം കടത്താൻ ഉപയോഗിച്ച ബൈക്കും പിടിച്ചെടുത്തു. തൂത സ്വദേശി ഒറ്റയത്ത് സജീറാണ് മണ്ണാർക്കാട് പൊലീസിന്‍റെ പിടിയിലായത്. 

പാലക്കാട് ഉപതെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ പൊലീസ് ആനമൂളി ചെക്ക് പോസ്റ്റിനു സമീപം നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് സജീർ പിടിയിലായത്. ഇയാളിൽ നിന്ന് 49,87,500 രൂപ പിടിച്ചെടുത്തു.

ബൈക്കിന്‍റെ സീറ്റിൽ പ്രത്യേകം തയ്യാറാക്കിയ അറയിൽ ഒളിപ്പിച്ചാണ് പണം കടത്തിയത്. കോയമ്പത്തൂരിൽ നിന്നാണ് പണം കടത്തിയതെന്ന് പൊലീസ് പറഞ്ഞു. 

മണ്ണാർക്കാട് ഡിവൈഎസ്‌പി സി സുന്ദരൻ, എസ്ഐ എം അജാസുദ്ദീൻ, എഎസ്ഐ ശ്യാം, ഡാൻസാഫ് സംഘം എന്നിവർ ചേർന്നാണ് പിടികൂടിയത്. 

പിടിയിലായ ആൾ കാരിയർ മാത്രമാണെന്നും പണം ആരുടേതാണെന്ന് അന്വേഷിച്ചു വരികയാണെന്നും ഡിവൈഎസ്‌പി പറഞ്ഞു. 

A #special #compartment was #found in the #seat of the #bike; A man was #arrested with #piped #money worth Rs 50 lakh

Next TV

Related Stories
#suicide | പ്രതി കോടതിയിൽ ഹാജരാകാത്തതിനെ തുടർന്ന് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി; പിന്നാലെ കഴുത്ത് മുറിച്ച് ആത്മഹത്യ ശ്രമം

Oct 30, 2024 11:04 AM

#suicide | പ്രതി കോടതിയിൽ ഹാജരാകാത്തതിനെ തുടർന്ന് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി; പിന്നാലെ കഴുത്ത് മുറിച്ച് ആത്മഹത്യ ശ്രമം

ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രതിയുടെ കഴുത്തിൽ 12 തുന്നലിട്ടു. ബ്ലേഡ് ആഴത്തിൽ ഇറങ്ങാത്തതിനാൽ മാത്രം ജീവൻ രക്ഷിക്കാനായി....

Read More >>
#youngwoman | ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്ന് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ അപകടം; യുവതിക്ക് രക്ഷകനായി ആര്‍പിഎഫ്

Oct 30, 2024 10:58 AM

#youngwoman | ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്ന് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ അപകടം; യുവതിക്ക് രക്ഷകനായി ആര്‍പിഎഫ്

അതിസാഹസികമായി പിടിച്ചുമാറ്റിയ ഹെഡ്കോൺസ്റ്റബിൾ വി.കെ ഷാജിയും പ്ലാറ്റ്ഫോമിലേക്ക് വീണു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു...

Read More >>
#Arrest | എക്‌സൈസ് പരിശോധനയിൽ വ്യാജ ലേബൽ പതിച്ച 110 ലിറ്റർ വ്യാജ മദ്യം പിടികൂടി; രണ്ട് പേ‍ർ പിടിയിൽ

Oct 30, 2024 10:53 AM

#Arrest | എക്‌സൈസ് പരിശോധനയിൽ വ്യാജ ലേബൽ പതിച്ച 110 ലിറ്റർ വ്യാജ മദ്യം പിടികൂടി; രണ്ട് പേ‍ർ പിടിയിൽ

മദ്യ വിൽപ്പനയ്ക്കായി ഉപയോഗിച്ചിരുന്ന ബൈക്ക് എക്സൈസ് കസ്റ്റഡിയിൽ എടുത്തു....

Read More >>
#Accident | ഒക്കൽ ജങ്ഷനിൽ അപകടം പതിവ്‌

Oct 30, 2024 10:42 AM

#Accident | ഒക്കൽ ജങ്ഷനിൽ അപകടം പതിവ്‌

രണ്ടുവർഷത്തിനുള്ളിൽ എട്ട് അപകടങ്ങളിൽ ആറുപേർ മരിച്ചു. കഴിഞ്ഞദിവസം ബസിടിച്ച് സ്കൂട്ടർയാത്രക്കാരന്...

Read More >>
#workshop | പാവകളി ശിൽപ്പശാല തുടങ്ങി ;
 വിദ്യാർഥികൾക്ക്‌ സന്ദർശിക്കാം

Oct 30, 2024 10:35 AM

#workshop | പാവകളി ശിൽപ്പശാല തുടങ്ങി ;
 വിദ്യാർഥികൾക്ക്‌ സന്ദർശിക്കാം

നീണ്ട വർഷങ്ങളുടെ അനുഭവസമ്പത്തുള്ള മാസ്റ്റർ പപ്പറ്റിയർ ആൻഡ്രൂ കിമ്മുമായും അദ്ദേഹത്തിന്റെ അസിസ്റ്റന്റ്‌ റയാൻ ഹമ്മദുമായും സംവദിക്കുന്നതിനും...

Read More >>
 #protest  | പുനരധിവാസം വൈകുന്നു ; വില്ലേജ് 
ഓഫീസിൽ കീരേലിമലക്കാരുടെ പ്രതിഷേധം

Oct 30, 2024 10:32 AM

#protest | പുനരധിവാസം വൈകുന്നു ; വില്ലേജ് 
ഓഫീസിൽ കീരേലിമലക്കാരുടെ പ്രതിഷേധം

ഓരോ കുടുംബത്തിനും 5000 രൂപവീതം നഗരസഭ നൽകണമെന്നായിരുന്നു കലക്ടർ നിർദേശിച്ചിരുന്നത്. ആദ്യത്തെ മൂന്നുമാസംമാത്രമാണ് ഇവർക്ക് നഗരസഭ വാടക...

Read More >>
Top Stories