മുളന്തുരുത്തി : (piravomnews.in) ഡൽഹിയിലെ കത്കഥ പപ്പറ്റ് ആർട്ട് ട്രസ്റ്റിന്റെ സഹകരണത്തോടെ മുളന്തുരുത്തി ആല സംഘടിപ്പിക്കുന്ന ജയന്റ് പപ്പട്രി (പാവകളി) ശിൽപ്പശാലയ്ക്ക് ആല ബദൽ വിദ്യാഭ്യാസ സാംസ്കാരിക കേന്ദ്രത്തിൽ തുടക്കമായി.
യുകെയിലെ ടിങ്ക്മാജിക് പപ്പട്രി കമ്പനിയിലെ ലോകപ്രശസ്ത പപ്പറ്റിയർ ആൻഡ്രൂ കിം നേതൃത്വം നൽകുന്ന ശിൽപ്പശാലയിൽ ബോണി തോമസ്, മരിയൻ (ഫ്രാൻസ്), അശ്വതി, ആതിര തുടങ്ങി കേരളത്തിനകത്തും പുറത്തും വിദേശത്തും നിന്നുമായി പ്രശസ്തരായ 12 പേർ പഠിതാക്കളായുണ്ട്.
നീണ്ട വർഷങ്ങളുടെ അനുഭവസമ്പത്തുള്ള മാസ്റ്റർ പപ്പറ്റിയർ ആൻഡ്രൂ കിമ്മുമായും അദ്ദേഹത്തിന്റെ അസിസ്റ്റന്റ് റയാൻ ഹമ്മദുമായും സംവദിക്കുന്നതിനും ശിൽപ്പശാല സന്ദർശിക്കുന്നതിനുമായി സ്‌കൂൾ, കോളേജ് വിദ്യാർഥികൾക്ക് അവസരം ഒരുക്കിയിട്ടുണ്ട്.
മനു ജോസ്, നീരജ്, ശശികുമാർ കുന്നന്താനം തുടങ്ങിയവർ നേതൃത്വം നൽകുന്ന ശിൽപ്പശാലയിൽ നിർമിക്കുന്ന വലിയ പപ്പറ്റുകളുമായി സമാപനദിവസമായ നവംബർ എട്ടിന് മുളന്തുരുത്തിയിൽ സാംസ്കാരിക ഘോഷയാത്ര നടത്തും.
#Puppet #workshop #started; #Students can #visit