#protest | പുനരധിവാസം വൈകുന്നു ; വില്ലേജ് 
ഓഫീസിൽ കീരേലിമലക്കാരുടെ പ്രതിഷേധം

 #protest  | പുനരധിവാസം വൈകുന്നു ; വില്ലേജ് 
ഓഫീസിൽ കീരേലിമലക്കാരുടെ പ്രതിഷേധം
Oct 30, 2024 10:32 AM | By Amaya M K

തൃക്കാക്കര : (piravomnews.in) പുനരധിവാസം വൈകുന്നതിൽ കീരേലിമലനിവാസികൾ കാക്കനാട് വില്ലേജ് ഓഫീസറുടെ മുറിയിൽ കയറി പ്രതിഷേധിച്ചു.

ചൊവ്വ പകൽ 11ന് വില്ലേജ് ഓഫീസർ റെജിമോന്റെ ഓഫീസിനുള്ളിൽ കയറിയാണ് 12 കുടുംബങ്ങൾ പ്രതിഷേധിച്ചത്. ടിവി സെന്റർ പൊയ്യച്ചിറയിൽ അനുവദിച്ച സ്ഥലത്ത് വീട് നിർമിച്ചുനൽകണമെന്നതാണ് ഇവരുടെ ആവശ്യം.

ഓരോ കുടുംബത്തിനും വീട് നിർമിക്കാൻ സർക്കാർ നാലുലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ചതുപ്പുപ്രദേശമായ ഭൂമി നികത്തി ഉപയോഗപ്രദമാക്കി നൽകാൻ രണ്ടുമാസംകൂടി വേണമെന്ന് വില്ലേജ് ഓഫീസർ പ്രതിഷേധക്കാരെ അറിയിച്ചു.

ഭൂമി ഒരുക്കുന്നതിനും വീടുനിർമാണത്തിനും സർക്കാർ ഫണ്ടിന് പുറമേ സ്പോൺസർഷിപ്പിന്‌ ജില്ലാ ഭരണാധികാരികൾ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അടുത്തദിവസം കലക്ടറുടെ ചേംബറിൽ യോഗം ചേരാമെന്ന ഉറപ്പിൽ പ്രതിഷേധം അവസാനിപ്പിച്ചു. മണ്ണിടിച്ചിൽഭീഷണി നേരിടുന്ന കാക്കനാട് അത്താണി കീരേലിമലയിലെ 12 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാൻ രണ്ടുവർഷംമുമ്പ് സർക്കാർ തീരുമാനിച്ചതാണ്.

അതിനായി ടിവി സെന്റർ വാർഡിലെ പൊയ്യച്ചിറയിൽ 50 സെന്റ്‌ റവന്യു പുറമ്പോക്ക് സർക്കാർ അനുവദിക്കുകയും ചെയ്തു. ഭൂമി കൈമാറുന്നതുവരെ ഇവരെ വാടകയ്‌ക്ക് താമസിപ്പിക്കുകയായിരുന്നു.

ഓരോ കുടുംബത്തിനും 5000 രൂപവീതം നഗരസഭ നൽകണമെന്നായിരുന്നു കലക്ടർ നിർദേശിച്ചിരുന്നത്. ആദ്യത്തെ മൂന്നുമാസംമാത്രമാണ് ഇവർക്ക് നഗരസഭ വാടക നൽകിയത്.

വാടകകുടിശ്ശിക കൂടിയതോടെ പലരും വാടകവീട് ഉപേക്ഷിച്ച് കീരേലിമലയിലേക്ക് തിരികെയെത്തി. മഴക്കാലത്ത്‌ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിക്കുകയാണ് പതിവ്.

#Rehabilitation is #delayed; #Keerelimala #people #protest at the #village #office

Next TV

Related Stories
#Deterioration | റോഡുകളുടെ തകർച്ച; ഓട്ടോറിക്ഷ തള്ളി പ്രതിഷേധം

Oct 30, 2024 01:19 PM

#Deterioration | റോഡുകളുടെ തകർച്ച; ഓട്ടോറിക്ഷ തള്ളി പ്രതിഷേധം

തുടർന്നു പഞ്ചായത്തിനു മുന്നിൽ നടന്ന ധർണ ഡിസിസി വൈസ് പ്രസിഡന്റ്‌ ടിറ്റോ ആന്റണി ഉദ്ഘാടനം...

Read More >>
#KSRTC | കെഎസ്ആർടിസി ബസിന്റെ ചില്ല് ഓട്ടത്തിനിടെ തകർന്നു വീണു

Oct 30, 2024 01:10 PM

#KSRTC | കെഎസ്ആർടിസി ബസിന്റെ ചില്ല് ഓട്ടത്തിനിടെ തകർന്നു വീണു

ഗ്ലാസ് ഉറപ്പിക്കുന്ന റബർ ആവരണത്തിനുണ്ടായ തകരാറാണു ചില്ല് ഇളകാൻ കാരണമെന്നാണു വിവരം. ‌‌സ്ഥല സൗകര്യങ്ങളുടെ കാര്യത്തിൽ ജില്ലയിലെ 2മത്തെ ഡിപ്പോയാണു...

Read More >>
#suicide | പ്രതി കോടതിയിൽ ഹാജരാകാത്തതിനെ തുടർന്ന് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി; പിന്നാലെ കഴുത്ത് മുറിച്ച് ആത്മഹത്യ ശ്രമം

Oct 30, 2024 11:04 AM

#suicide | പ്രതി കോടതിയിൽ ഹാജരാകാത്തതിനെ തുടർന്ന് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി; പിന്നാലെ കഴുത്ത് മുറിച്ച് ആത്മഹത്യ ശ്രമം

ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രതിയുടെ കഴുത്തിൽ 12 തുന്നലിട്ടു. ബ്ലേഡ് ആഴത്തിൽ ഇറങ്ങാത്തതിനാൽ മാത്രം ജീവൻ രക്ഷിക്കാനായി....

Read More >>
#youngwoman | ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്ന് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ അപകടം; യുവതിക്ക് രക്ഷകനായി ആര്‍പിഎഫ്

Oct 30, 2024 10:58 AM

#youngwoman | ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്ന് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ അപകടം; യുവതിക്ക് രക്ഷകനായി ആര്‍പിഎഫ്

അതിസാഹസികമായി പിടിച്ചുമാറ്റിയ ഹെഡ്കോൺസ്റ്റബിൾ വി.കെ ഷാജിയും പ്ലാറ്റ്ഫോമിലേക്ക് വീണു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു...

Read More >>
#Arrest | എക്‌സൈസ് പരിശോധനയിൽ വ്യാജ ലേബൽ പതിച്ച 110 ലിറ്റർ വ്യാജ മദ്യം പിടികൂടി; രണ്ട് പേ‍ർ പിടിയിൽ

Oct 30, 2024 10:53 AM

#Arrest | എക്‌സൈസ് പരിശോധനയിൽ വ്യാജ ലേബൽ പതിച്ച 110 ലിറ്റർ വ്യാജ മദ്യം പിടികൂടി; രണ്ട് പേ‍ർ പിടിയിൽ

മദ്യ വിൽപ്പനയ്ക്കായി ഉപയോഗിച്ചിരുന്ന ബൈക്ക് എക്സൈസ് കസ്റ്റഡിയിൽ എടുത്തു....

Read More >>
#blackmoney | മിന്നൽ പരിശോധനയിൽ കണ്ടെത്തിയത് ബൈക്കിന്‍റെ സീറ്റിൽ പ്രത്യേക അറ; 50 ലക്ഷത്തോളം രൂപയുടെ കുഴൽപണവുമായി ഒരാൾ പിടിയിൽ

Oct 30, 2024 10:48 AM

#blackmoney | മിന്നൽ പരിശോധനയിൽ കണ്ടെത്തിയത് ബൈക്കിന്‍റെ സീറ്റിൽ പ്രത്യേക അറ; 50 ലക്ഷത്തോളം രൂപയുടെ കുഴൽപണവുമായി ഒരാൾ പിടിയിൽ

പിടിയിലായ ആൾ കാരിയർ മാത്രമാണെന്നും പണം ആരുടേതാണെന്ന് അന്വേഷിച്ചു വരികയാണെന്നും ഡിവൈഎസ്‌പി പറഞ്ഞു....

Read More >>
Top Stories