കോതമംഗലം : (piravomnews.in) ജില്ലയിലെ 21–--ാമത് കന്നുകാലി സെൻസസ് ആന്റണി ജോൺ എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു.
രാമല്ലൂരിൽ സാജു കപ്പലാംവീട്ടിലിന്റെ വസതിയിൽ നടന്ന ചടങ്ങിൽ നഗരസഭാ വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ അധ്യക്ഷയായി. മൃഗസംരക്ഷണവകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ ഡോ. എസ് അനിൽകുമാർ പദ്ധതി വിശദീകരിച്ചു.
നഗരസഭാ സ്ഥിരംസമിതി അധ്യക്ഷരായ കെ എ നൗഷാദ്, കെ വി തോമസ്, അസി. ജില്ലാ മിഷൻ കോ-–-ഓഡിനേറ്റർ എം ഡി സന്തോഷ്, പി ആർ ഉണ്ണിക്കൃഷ്ണൻ, എൽദോസ് പോൾ, സാലി വർഗീസ്, ഡോ. ജെസി കെ ജോർജ്, ഡോ. ടിനി മാർഗരറ്റ്, ഡോ. മെർലി മാത്യു എന്നിവർ സംസാരിച്ചു.
2019ലാണ് അവസാനമായി സെൻസസ് നടന്നത്. കുടുംബശ്രീ അംഗങ്ങളിൽനിന്ന് തെരഞ്ഞെടുത്ത് പരിശീലനം നേടിയ പശുസഖിമാരാണ് നിലവിലെ സെൻസസിന്റെ
ഫീൽഡുതല പ്രവർത്തനം നടത്തുന്നത്. പൂർണമായും മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് നടത്തുന്ന സെൻസസിൽ പതിനാറിനം പക്ഷിമൃഗാദികളുടെ വിവരങ്ങൾ ശേഖരിക്കുന്നു.
#Livestock #census #begins