#KanasJaga | ‘കനസ്‌ ജാഗ’യിൽ 
ഉദിച്ചു പുതുതാരങ്ങൾ

#KanasJaga | ‘കനസ്‌ ജാഗ’യിൽ 
ഉദിച്ചു പുതുതാരങ്ങൾ
Oct 28, 2024 05:42 AM | By Amaya M K

കൊച്ചി : (piravomnews.in) തദ്ദേശജനതയുടെ ജീവിതയാഥാർഥ്യങ്ങൾ അടയാളപ്പെടുത്തിയ ചിത്രങ്ങളിലൂടെ ആസ്വാദകമനസ്സുകൾ കീഴടക്കിയ കനസ്‌ ജാഗയ്ക്ക്‌ സമാപനം.

ശക്തമായ പ്രമേയങ്ങളെ അടിസ്ഥാനമാക്കി കുട്ടികൾ ഒരുക്കിയ 102 ഹ്രസ്വചിത്രങ്ങളിൽ നിറഞ്ഞുനിന്നത് പ്രതിഭയും സർഗാത്മകതയും. മേളയുടെ സമാപനസമ്മേളനം മന്ത്രി പി രാജീവ്‌ ഉദ്‌ഘാടനം ചെയ്‌തു.

തദ്ദേശീയ മേഖലയിലെ കുട്ടികളുടെ സമഗ്രവികാസത്തിനായി കനസ് ജാഗപോലെ ഹ്രസ്വചിത്ര നിർമാണവും പ്രദർശനവും നടത്താനുള്ള സംവിധാനമൊരുക്കിയ കുടുംബശ്രീയെ അഭിനന്ദിക്കുന്നതായി മന്ത്രി പറഞ്ഞു. ശക്തമായ ഉള്ളടക്കംകൊണ്ട് സമ്പന്നമായ ചിത്രങ്ങളാണ് മേളയ്ക്കെത്തിയത്‌.

മേളയിൽ തെരഞ്ഞെടുക്കുന്ന കുട്ടികൾക്ക് മികച്ച രീതിയിലുള്ള പരിശീലനങ്ങൾ ലഭ്യമാക്കി കഴിവുകളെ പരിപോഷിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു. മേയർ എം അനിൽകുമാർ അധ്യക്ഷനായി. നടൻ വിഷ്‌ണു ഉണ്ണിക്കൃഷ്‌ണൻ അവാർഡുകൾ വിതരണം ചെയ്‌തു.

കൊറഗ (കാസർകോട്), ആറളം (കണ്ണൂർ), തിരുനെല്ലി, നൂൽപ്പുഴ (വയനാട്), നിലമ്പൂർ (മലപ്പുറം), പറമ്പിക്കുളം (പാലക്കാട്), അട്ടപ്പാടി (പാലക്കാട്), കാടർ (തൃശൂർ), മറയൂർ,- കാന്തല്ലൂർ (ഇടുക്കി), മലമ്പണ്ടാരം (പത്തനംതിട്ട) ട്രൈബൽ സ്പെഷ്യൽ പ്രോജക്ടുകൾക്കുള്ള അവാർഡ് വിതരണം മേയർ നിർവഹിച്ചു.

ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, രതീഷ് കാളിയാടൻ, മേരി മിനി, ലത സാബു, നബീസ ലത്തീഫ്, കുടുംബശ്രീ പ്രോഗ്രാം ഓഫീസർ ഡോ. ബി ശ്രീജിത്‌, ജില്ലാ മിഷൻ കോ–-ഓർഡിനേറ്റർ ടി എം റജീന എന്നിവർ സംസാരിച്ചു.

തദ്ദേശീയമേഖലയിലെ കുട്ടികൾ ഒരേസമയം ഏറ്റവും കൂടുതൽ സിനിമകൾ തയ്യാറാക്കി പ്രദർശിപ്പിച്ചതിനുള്ള ടാലന്റ് വേൾഡ് റെക്കോഡ് ഓൾ ഗിന്നസ് വേൾഡ് റെക്കോഡ് ഹോൾഡേഴ്സ് സംസ്ഥാന പ്രസിഡന്റ് ഗിന്നസ് സത്താർ ആദൂർ കൈമാറി.



#New #stars have #emerged in '#KanasJaga'

Next TV

Related Stories
#kochi | തലമുറകളുടെ 
ഗുരുനാഥന്‌ 98

Oct 28, 2024 05:50 AM

#kochi | തലമുറകളുടെ 
ഗുരുനാഥന്‌ 98

പ്രൊഫ. എം തോമസ്‌ മാത്യു എഴുതിയ ‘ഗുരവേ നമഃ’ പുസ്‌തകവും പ്രകാശിപ്പിച്ചു. ശ്രീനാരായണ ഗുരു ലൈഫ്‌ ആൻഡ്‌ ടൈംസ്‌ പുസ്‌തകത്തിന്റെ മൂന്നാംപതിപ്പിന്റെ കവർ...

Read More >>
#kochi | കൊച്ചിൻ ക്യാൻസർ റിസർച്ച്‌ സെന്റർ അവസാനഘട്ടത്തിൽ ; ജനുവരിയിൽ തുറക്കും

Oct 28, 2024 05:46 AM

#kochi | കൊച്ചിൻ ക്യാൻസർ റിസർച്ച്‌ സെന്റർ അവസാനഘട്ടത്തിൽ ; ജനുവരിയിൽ തുറക്കും

കെട്ടിടത്തിലേക്കുള്ള വെള്ളം വിതരണം ചെയ്യാനായി കിൻഫ്രയുമായി ധാരണയായി. റോഡ്‌ നിർമാണവും പരിസരപ്രദേശങ്ങളുടെ സൗന്ദര്യവൽക്കരണവും നടക്കുന്നു. വഴികൾ...

Read More >>
#Diwali | ദീപാവലിമധുരം തയ്യാർ

Oct 28, 2024 05:38 AM

#Diwali | ദീപാവലിമധുരം തയ്യാർ

ആറുമുതൽ പത്തുവരെ വിഭവങ്ങളടങ്ങിയ 500 ഗ്രാം, ഒരുകിലോ പെട്ടികളാണ്‌ വിപണിയിലുള്ളത്. കിലോ പെട്ടിക്ക്‌ 340–-450 രൂപയാണ് ശരാശരി നിരക്ക്. കൂടാതെ പ്രത്യേക...

Read More >>
#Cable | അപകടഭീഷണിയായി കേബിൾകുഴികൾ

Oct 28, 2024 05:34 AM

#Cable | അപകടഭീഷണിയായി കേബിൾകുഴികൾ

കേബിൾ വലിച്ചശേഷം മൂടിയെങ്കിലും മണ്ണ് ഉറച്ചിട്ടില്ല. പലസ്ഥലത്തും ടാർ റോഡ് 15 ഇഞ്ച് കുത്തനെ താഴ്ചയുള്ള...

Read More >>
#accident | ടൂറിസ്റ്റ് ബസ് ബൈക്കിൽ ഇടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്

Oct 28, 2024 05:31 AM

#accident | ടൂറിസ്റ്റ് ബസ് ബൈക്കിൽ ഇടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്

ഇടിയെ തുടർന്ന്‌ ബൈക്ക്‌ പത്തു മീറ്ററോളം നിരങ്ങിനീങ്ങി. ഞായർ പകൽ 4.30ഓടെയാണ്...

Read More >>
#Bicentenary | പാമ്പാക്കുടയിൽ ദ്വിശതാബ്ദി പെരുന്നാൾ തുടങ്ങി

Oct 28, 2024 05:27 AM

#Bicentenary | പാമ്പാക്കുടയിൽ ദ്വിശതാബ്ദി പെരുന്നാൾ തുടങ്ങി

തിങ്കൾ രാവിലെ 7.30ന് മുന്നിൻമേൽ കുർബാന, രാത്രി ഏഴുമുതൽ ഗീവർഗീസ് മാർ പക്കോമിയോസ് മെത്രാപോലീത്തയുടെ പ്രധാന കാർമികത്വത്തിൽ പെരുന്നാൾ ചടങ്ങുകൾ,...

Read More >>
News Roundup