#kochi | കൊച്ചിൻ ക്യാൻസർ റിസർച്ച്‌ സെന്റർ അവസാനഘട്ടത്തിൽ ; ജനുവരിയിൽ തുറക്കും

#kochi | കൊച്ചിൻ ക്യാൻസർ റിസർച്ച്‌ സെന്റർ അവസാനഘട്ടത്തിൽ ; ജനുവരിയിൽ തുറക്കും
Oct 28, 2024 05:46 AM | By Amaya M K

കൊച്ചി : (piravomnews.in) കൊച്ചിൻ ക്യാൻസർ റിസർച്ച്‌ സെന്റർ കെട്ടിടത്തിന്റെ അവസാനവട്ട മിനുക്കുപണികൾ പുരോഗമിക്കുന്നു.

എട്ടുനിലയിൽ ആധുനിക സംവിധാനങ്ങളോടെയുള്ള സെന്റർ ജനുവരിയിൽ ഉദ്‌ഘാടനം ചെയ്യുകയാണ്‌ ലക്ഷ്യം.

ക്യാൻസർ സെന്ററിന്‌ നാല്‌ ബ്ലോക്കുകളിലായി 6.3 ലക്ഷം ചതുരശ്രയടി വിസ്‌തീർണമുള്ള കെട്ടിടം പൂർത്തിയായി. ആവശ്യമായ 50 തരം ഉപകരണങ്ങൾ കേരള മെഡിക്കൽ സർവീസസ്‌ കോർപറേഷനാണ്‌ (കെഎംഎസ്‌സിഎൽ) എത്തിക്കുന്നത്‌.

ഇതിൽ ഏറ്റവും പ്രധാനപ്പെട്ട എംആർഐ മെഷീൻ സ്ഥാപിക്കുന്ന നടപടി ഉടൻ പൂർത്തിയാകും. ജർമനിയിൽനിന്നാണ്‌ യന്ത്രം ഇറക്കുമതി ചെയ്‌തത്‌. ആധുനിക എക്‌സ്‌റേ മെഷീൻ സ്ഥാപിച്ചു. സിടി മെഷീൻ ഉടനെത്തും. കിടക്കകളും ഫർണിച്ചറും ഉദ്‌ഘാടനത്തോടനുബന്ധിച്ച്‌ എത്തിക്കും. 100 കിടക്കകളുമായി എ ബ്ലോക്കാണ്‌ ആദ്യം പൂർത്തിയാക്കുന്നത്‌.

എ ബ്ലോക്കിൽ ഒരു ഓപ്പറേഷൻ തിയറ്റർ സജ്ജമായി. ബാക്കി ഒമ്പത്‌ ഓപ്പറേഷൻ തിയറ്ററുകളും ഉദ്‌ഘാടനശേഷമാകും പൂർത്തിയാക്കുക. വാർഡുകളുടെ പണിയും പൂർത്തിയായി. ഫയർ ആൻഡ്‌ സേഫ്‌റ്റി ഉദ്യോഗസ്ഥരുടെ അവസാനവട്ട പരിശോധന നവംബർ അഞ്ചിന്‌ നടക്കും.

തുടർന്ന്‌ ഇലക്‌ട്രിക്കൽ ഇൻസ്‌പെക്‌ടറേറ്റിൽനിന്നുള്ള പരിശോധന. ഇതിനുശേഷം സ്ഥിരം വൈദ്യുതിസംവിധാനം ലഭ്യമാക്കും. കെട്ടിടം മുഴുവനും ശീതീകരിക്കുന്നതിനുള്ള പണികളും പുരോഗമിക്കുന്നു. 16 ലിഫ്‌റ്റുകൾക്കുള്ള അനുമതിയും മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതിയും ഡിസംബറിൽ ലഭിക്കുമെന്നാണ്‌ പ്രതീക്ഷ.

കെട്ടിടത്തിലേക്കുള്ള വെള്ളം വിതരണം ചെയ്യാനായി കിൻഫ്രയുമായി ധാരണയായി. റോഡ്‌ നിർമാണവും പരിസരപ്രദേശങ്ങളുടെ സൗന്ദര്യവൽക്കരണവും നടക്കുന്നു. വഴികൾ ടൈൽപാകി അരികിൽ ചെടികൾ നട്ട്‌ മനോഹരമാക്കും.

മഴവെള്ളസംഭരണത്തിനായി നിർമിച്ച കുളത്തിനുസമീപവും ചെടികൾ നട്ട്‌ ഭംഗിയാക്കും. 192 കോടി രൂപയ്‌ക്ക്‌ 2021ൽ കരാർ ചെയ്‌ത കെട്ടിടം പൂർത്തിയാകുമ്പോൾ 204 കോടി രൂപയാകും. കിഫ്‌ബി ഫണ്ട്‌ ഉപയോഗിച്ചാണ്‌ നിർമാണം. ഇൻകെലിനാണ്‌ നിർമാണച്ചുമതല.




#Cochin #Cancer #Research #Center in its #final #stage;#Will #open in #January

Next TV

Related Stories
#kochi | തലമുറകളുടെ 
ഗുരുനാഥന്‌ 98

Oct 28, 2024 05:50 AM

#kochi | തലമുറകളുടെ 
ഗുരുനാഥന്‌ 98

പ്രൊഫ. എം തോമസ്‌ മാത്യു എഴുതിയ ‘ഗുരവേ നമഃ’ പുസ്‌തകവും പ്രകാശിപ്പിച്ചു. ശ്രീനാരായണ ഗുരു ലൈഫ്‌ ആൻഡ്‌ ടൈംസ്‌ പുസ്‌തകത്തിന്റെ മൂന്നാംപതിപ്പിന്റെ കവർ...

Read More >>
#KanasJaga | ‘കനസ്‌ ജാഗ’യിൽ 
ഉദിച്ചു പുതുതാരങ്ങൾ

Oct 28, 2024 05:42 AM

#KanasJaga | ‘കനസ്‌ ജാഗ’യിൽ 
ഉദിച്ചു പുതുതാരങ്ങൾ

ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, രതീഷ് കാളിയാടൻ, മേരി മിനി, ലത സാബു, നബീസ ലത്തീഫ്, കുടുംബശ്രീ പ്രോഗ്രാം ഓഫീസർ ഡോ. ബി ശ്രീജിത്‌, ജില്ലാ മിഷൻ...

Read More >>
#Diwali | ദീപാവലിമധുരം തയ്യാർ

Oct 28, 2024 05:38 AM

#Diwali | ദീപാവലിമധുരം തയ്യാർ

ആറുമുതൽ പത്തുവരെ വിഭവങ്ങളടങ്ങിയ 500 ഗ്രാം, ഒരുകിലോ പെട്ടികളാണ്‌ വിപണിയിലുള്ളത്. കിലോ പെട്ടിക്ക്‌ 340–-450 രൂപയാണ് ശരാശരി നിരക്ക്. കൂടാതെ പ്രത്യേക...

Read More >>
#Cable | അപകടഭീഷണിയായി കേബിൾകുഴികൾ

Oct 28, 2024 05:34 AM

#Cable | അപകടഭീഷണിയായി കേബിൾകുഴികൾ

കേബിൾ വലിച്ചശേഷം മൂടിയെങ്കിലും മണ്ണ് ഉറച്ചിട്ടില്ല. പലസ്ഥലത്തും ടാർ റോഡ് 15 ഇഞ്ച് കുത്തനെ താഴ്ചയുള്ള...

Read More >>
#accident | ടൂറിസ്റ്റ് ബസ് ബൈക്കിൽ ഇടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്

Oct 28, 2024 05:31 AM

#accident | ടൂറിസ്റ്റ് ബസ് ബൈക്കിൽ ഇടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്

ഇടിയെ തുടർന്ന്‌ ബൈക്ക്‌ പത്തു മീറ്ററോളം നിരങ്ങിനീങ്ങി. ഞായർ പകൽ 4.30ഓടെയാണ്...

Read More >>
#Bicentenary | പാമ്പാക്കുടയിൽ ദ്വിശതാബ്ദി പെരുന്നാൾ തുടങ്ങി

Oct 28, 2024 05:27 AM

#Bicentenary | പാമ്പാക്കുടയിൽ ദ്വിശതാബ്ദി പെരുന്നാൾ തുടങ്ങി

തിങ്കൾ രാവിലെ 7.30ന് മുന്നിൻമേൽ കുർബാന, രാത്രി ഏഴുമുതൽ ഗീവർഗീസ് മാർ പക്കോമിയോസ് മെത്രാപോലീത്തയുടെ പ്രധാന കാർമികത്വത്തിൽ പെരുന്നാൾ ചടങ്ങുകൾ,...

Read More >>
News Roundup