#Complaint | ദേശീയപാത നിർമാണം മതിയായ സുരക്ഷ ഒരുക്കാതെയെന്ന് പരാതി

#Complaint | ദേശീയപാത നിർമാണം മതിയായ സുരക്ഷ ഒരുക്കാതെയെന്ന് പരാതി
Oct 25, 2024 05:56 AM | By Amaya M K

പറവൂർ : (piravomnews.in) ദേശീയപാത 66 മൂത്തകുന്നം- ഇടപ്പള്ളി റീച്ചിന്റെ നിർമാണപ്രവർത്തനങ്ങളിൽ മതിയായ സുരക്ഷ ഒരുക്കുന്നില്ലെന്ന് പരാതി.

പാത കടന്നുപോകുന്ന 24 കിലോമീറ്ററിൽ പലഭാഗങ്ങളും നിലവിൽ ഗതാഗതമുള്ള പാതയോട്‌ ചേർന്നും അല്ലാതെയുമാണ്. ഗതാഗതമുള്ള പാതയോട്‌ ചേർന്നുള്ള നിർമാണങ്ങൾ വേണ്ടത്ര സുരക്ഷ ഒരുക്കാതെയാണെന്നുള്ള പരാതി തുടക്കംമുതലേയുണ്ട്.

കഴിഞ്ഞദിവസം മൂത്തകുന്നം കവലയിൽ വൻദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത്. ഇവിടെ പുതിയ പാതയ്ക്കരികെ ഉയരത്തിലുള്ള ഹൈടെൻഷൻ വൈദ്യുതിലൈൻ കടന്നുപോകുന്ന പോസ്റ്റുകൾ സ്ഥാപിച്ചിട്ടുണ്ട്.

പാതയോടനുബന്ധിച്ചുള്ള സർവീസ് റോഡിൽ കുഴിയെടുക്കവെ പോസ്റ്റ് പെട്ടെന്ന് മറിയുകയായിരുന്നു. വൈദ്യുതി ലൈൻ ജെസിബിയിൽ സ്പർശിക്കാതിരുന്നതിനാൽ വൻദുരന്തമാണ് ഒഴിവായത്.

രാത്രിയും പകലും നിർമാണം നടക്കുന്നുണ്ട്. ഈ ഭാഗത്ത് മൂത്തകുന്നം പടിഞ്ഞാറുഭാഗത്തെ ഏതാണ്ട്‌ 25 വീട്ടുകാർക്ക് കടന്നുപോകാൻ മാർഗമില്ലാത്ത അവസ്ഥയിലാണ്. ഈ കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഇവർ ഹൈബി ഈഡൻ എംപിക്കുംമറ്റും പരാതി നൽകിയിരുന്നു.

ഒരു പരിഹാരവും ഇതുവരെ ഉണ്ടായിട്ടില്ല. മാല്യങ്കര തീരദേശപാത സന്ധിക്കുന്നിടത്തും അപകടാവസ്ഥ ഏറെയാണ്.

ഒരാഴ്ചമുമ്പ് മൂത്തകുന്നത്തുനിന്ന് രണ്ടരക്കിലോമീറ്റർ അകലത്തിൽ മേത്തല ഗൗരീശങ്കർ കവലയിൽ ബൈക്ക് യാത്രികനായ യുവാവ് പുതിയ പാതയ്ക്കുവേണ്ടി എടുത്ത കുഴിയിൽ വീണ് മരിച്ചു. നിലവിലുള്ള റോഡിനോട് ചേർന്ന് നിർമാണപ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ മതിയായ സുരക്ഷ വേണമെന്ന ആവശ്യം ശക്തമാണ്.




#Complaint that the #national highway #construction did not provide #adequate #security

Next TV

Related Stories
#Urbantransport | നഗരഗതാഗത മികവ്‌ ; കൊച്ചിക്ക്‌ വീണ്ടും കേന്ദ്ര പുരസ്‌കാരം

Oct 25, 2024 05:53 AM

#Urbantransport | നഗരഗതാഗത മികവ്‌ ; കൊച്ചിക്ക്‌ വീണ്ടും കേന്ദ്ര പുരസ്‌കാരം

നഗരഗതാഗത, മൊബിലിറ്റി മേഖലയിൽ മികച്ച പരിശീലനങ്ങളും വിജ്ഞാന കൈമാറ്റവും പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള വാർഷിക പരിപാടിയായ അർബൻ മൊബിലിറ്റി...

Read More >>
#bridge | അലക്‌സാണ്ടർ പറമ്പിത്തറ പാലം 
നാളെ തുറക്കും

Oct 25, 2024 05:49 AM

#bridge | അലക്‌സാണ്ടർ പറമ്പിത്തറ പാലം 
നാളെ തുറക്കും

കുണ്ടന്നൂർ ജങ്‌ഷൻമുതൽ സിഫ്‌റ്റ്‌ ജങ്‌ഷൻവരെയുള്ള അറ്റകുറ്റപ്പണിയുടെ ഭാഗമായാണ് കുണ്ടന്നൂർ–-തേവര, അലക്‌സാണ്ടർ പറമ്പിത്തറ പാലങ്ങൾ...

Read More >>
 #surgical | അതിനൂതന ശസ്‌ത്രക്രിയവഴി രക്തക്കുഴലിന്റെ തടസ്സം നീക്കി

Oct 25, 2024 05:46 AM

#surgical | അതിനൂതന ശസ്‌ത്രക്രിയവഴി രക്തക്കുഴലിന്റെ തടസ്സം നീക്കി

ആൻജിയോപ്ലാസ്റ്റി നടത്തി പരമ്പരാഗതരീതിയിൽ സ്റ്റെന്റ് ഇട്ടാൽ കാൽമുട്ടിന്റെ ചലനംമൂലം സ്റ്റെന്റ് അടഞ്ഞുപോകാനുള്ള സാധ്യത കൂടുതലായതിനാൽ...

Read More >>
#Kochi | ഇന്ദ്രയിലേറി കൊച്ചിയെ അറിഞ്ഞ് ആയിരങ്ങള്‍

Oct 25, 2024 05:41 AM

#Kochi | ഇന്ദ്രയിലേറി കൊച്ചിയെ അറിഞ്ഞ് ആയിരങ്ങള്‍

ഏറ്റവും ചുരുങ്ങിയ ചെലവിൽ ആഡംബര ബോട്ടിൽ സഞ്ചരിച്ച്‌ മനംകുളിർക്കെ കാഴ്‌ച ആസ്വദിക്കാമെന്നതാണ്‌ ഈ യാത്രയുടെ...

Read More >>
#family | വീട്ടുകാരറിയാതെ വീട്
 ജപ്തിചെയ്തു ; മന്ത്രി ഇടപെട്ടു; പരിഹാരത്തിന് 
വഴിതെളിഞ്ഞു

Oct 25, 2024 05:36 AM

#family | വീട്ടുകാരറിയാതെ വീട്
 ജപ്തിചെയ്തു ; മന്ത്രി ഇടപെട്ടു; പരിഹാരത്തിന് 
വഴിതെളിഞ്ഞു

ബഹ്‌റൈനിൽ ജോലി ചെയ്തുവന്ന അജയകുമാർ 2014ൽ 27 ലക്ഷം രൂപ 20 വർഷത്തെ കാലാവധിക്ക് എസ്ബിഐയുടെ വൈറ്റില ബ്രാഞ്ചിൽനിന്നാണ്‌ ഭവനവായ്പയായി എടുത്തത്. ഇതുവരെയായി...

Read More >>
 #imprisonment | ജോലി വാഗ്ദാനം ചെയ്ത് ലൈംഗിക
പീഡനം: പ്രതിക്ക് 9 വർഷം കഠിനതടവ്

Oct 25, 2024 05:27 AM

#imprisonment | ജോലി വാഗ്ദാനം ചെയ്ത് ലൈംഗിക
പീഡനം: പ്രതിക്ക് 9 വർഷം കഠിനതടവ്

2021 മാർച്ച് 13ന്‌ രാവിലെ 7.30ന് അതിജീവിതയെ സ്കൂട്ടറിൽ കയറ്റിയ പ്രതി എൽഎൻജി ടെർമിനലിനുസമീപത്തുള്ള കുറ്റിക്കാട്ടിൽ കൊണ്ടുപോയി ബലപ്രയോഗം നടത്തി...

Read More >>
Top Stories










News Roundup






Entertainment News