കൂത്താട്ടുകുളം : (piravomnews.in) എംസി റോഡിൽ കൂത്താട്ടുകുളം രാമപുരം കവലയിൽ ടൂറിസ്റ്റ് ബസ് ഇടിച്ച് ബൈക്ക് യാത്രികർക്ക് പരിക്ക്.
കോട്ടയം അടുക്കം സ്വദേശികളായ വഞ്ചനാനിക്കൽ അജ്മൽ (24), ആഷിൻ (17) എന്നിവർക്കാണ് പരിക്ക്. പാലാ റോഡിൽനിന്ന് ബൈക്ക് എംസി റോഡിലേക്ക് കടക്കുന്നതിനിടെ കൂത്താട്ടുകുളം ടൗണിൽനിന്ന് വന്ന ബസ് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
ഇടിയെ തുടർന്ന് ബൈക്ക് പത്തു മീറ്ററോളം നിരങ്ങിനീങ്ങി. ഞായർ പകൽ 4.30ഓടെയാണ് അപകടം.
#Tourist #bus #collides with #bike, two #injured