#Urbantransport | നഗരഗതാഗത മികവ്‌ ; കൊച്ചിക്ക്‌ വീണ്ടും കേന്ദ്ര പുരസ്‌കാരം

#Urbantransport | നഗരഗതാഗത മികവ്‌ ; കൊച്ചിക്ക്‌ വീണ്ടും കേന്ദ്ര പുരസ്‌കാരം
Oct 25, 2024 05:53 AM | By Amaya M K

കൊച്ചി : (piravomnews.in) നഗരഗതാഗത മികവിനുള്ള പുരസ്‌കാരത്തിളക്കത്തിൽ കൊച്ചി. കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം നടത്തിയ ദേശീയമത്സരത്തിൽ ‘ഏറ്റവും സുസ്ഥിര ഗതാഗതസംവിധാനമുള്ള നഗരം’ വിഭാഗത്തിലാണ്‌ നേട്ടം.

രണ്ടാംതവണയാണ് കൊച്ചിക്ക് അംഗീകാരം ലഭിക്കുന്നത്‌. സുസ്ഥിരവും നൂതനവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ നഗര ഗതാഗതസംവിധാനം സൃഷ്ടിക്കുന്നതിൽ സംസ്ഥാന സർക്കാരിന്റെ മാതൃകാപരമായ പ്രവൃത്തികൾക്കുള്ള അംഗീകാരമാണ്‌ പുരസ്‌കാരം.

നഗരഗതാഗത, മൊബിലിറ്റി മേഖലയിൽ മികച്ച പരിശീലനങ്ങളും വിജ്ഞാന കൈമാറ്റവും പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള വാർഷിക പരിപാടിയായ അർബൻ മൊബിലിറ്റി ഇന്ത്യ 2024ന്റെ ഭാഗമായാണ് മത്സരം സംഘടിപ്പിച്ചത്‌.

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡാണ്‌ (കെഎംആർഎൽ) നഗരത്തിനുവേണ്ടി എൻട്രി സമർപ്പിച്ചത്‌. രണ്ട് മെട്രോ സംവിധാനങ്ങളുള്ള ഏകനഗരമാണ് കൊച്ചി. ഗുജറാത്ത്‌ ഗാന്ധിനഗറിൽ നടക്കുന്ന ചടങ്ങിൽ 27ന് ഭവന, നഗരകാര്യമന്ത്രി മനോഹർലാൽ ഘട്ടർ അവാർഡ് സമ്മാനിക്കും.

മെട്രോ, ജലമെട്രോ, സൈക്കിളുകൾ, ഇ-–-ഓട്ടോകൾ, ഇ-–-ബസുകൾ, സൗരോർജ പദ്ധതികൾ, ക്ലീൻ എനർജി സാങ്കേതികവിദ്യകൾ എന്നിവ പ്രയോജനപ്പെടുത്തുന്നതിൽ കെഎംആർഎൽ നടത്തുന്ന നിരന്തരശ്രമങ്ങളും വീണ്ടും അവാർഡ് നേടുന്നതിൽ നിർണായകമായെന്ന്‌ എംഡി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.




#Urban #transport #excellence; #Central award #again for #Kochi

Next TV

Related Stories
#Complaint | ദേശീയപാത നിർമാണം മതിയായ സുരക്ഷ ഒരുക്കാതെയെന്ന് പരാതി

Oct 25, 2024 05:56 AM

#Complaint | ദേശീയപാത നിർമാണം മതിയായ സുരക്ഷ ഒരുക്കാതെയെന്ന് പരാതി

ഒരു പരിഹാരവും ഇതുവരെ ഉണ്ടായിട്ടില്ല. മാല്യങ്കര തീരദേശപാത സന്ധിക്കുന്നിടത്തും അപകടാവസ്ഥ...

Read More >>
#bridge | അലക്‌സാണ്ടർ പറമ്പിത്തറ പാലം 
നാളെ തുറക്കും

Oct 25, 2024 05:49 AM

#bridge | അലക്‌സാണ്ടർ പറമ്പിത്തറ പാലം 
നാളെ തുറക്കും

കുണ്ടന്നൂർ ജങ്‌ഷൻമുതൽ സിഫ്‌റ്റ്‌ ജങ്‌ഷൻവരെയുള്ള അറ്റകുറ്റപ്പണിയുടെ ഭാഗമായാണ് കുണ്ടന്നൂർ–-തേവര, അലക്‌സാണ്ടർ പറമ്പിത്തറ പാലങ്ങൾ...

Read More >>
 #surgical | അതിനൂതന ശസ്‌ത്രക്രിയവഴി രക്തക്കുഴലിന്റെ തടസ്സം നീക്കി

Oct 25, 2024 05:46 AM

#surgical | അതിനൂതന ശസ്‌ത്രക്രിയവഴി രക്തക്കുഴലിന്റെ തടസ്സം നീക്കി

ആൻജിയോപ്ലാസ്റ്റി നടത്തി പരമ്പരാഗതരീതിയിൽ സ്റ്റെന്റ് ഇട്ടാൽ കാൽമുട്ടിന്റെ ചലനംമൂലം സ്റ്റെന്റ് അടഞ്ഞുപോകാനുള്ള സാധ്യത കൂടുതലായതിനാൽ...

Read More >>
#Kochi | ഇന്ദ്രയിലേറി കൊച്ചിയെ അറിഞ്ഞ് ആയിരങ്ങള്‍

Oct 25, 2024 05:41 AM

#Kochi | ഇന്ദ്രയിലേറി കൊച്ചിയെ അറിഞ്ഞ് ആയിരങ്ങള്‍

ഏറ്റവും ചുരുങ്ങിയ ചെലവിൽ ആഡംബര ബോട്ടിൽ സഞ്ചരിച്ച്‌ മനംകുളിർക്കെ കാഴ്‌ച ആസ്വദിക്കാമെന്നതാണ്‌ ഈ യാത്രയുടെ...

Read More >>
#family | വീട്ടുകാരറിയാതെ വീട്
 ജപ്തിചെയ്തു ; മന്ത്രി ഇടപെട്ടു; പരിഹാരത്തിന് 
വഴിതെളിഞ്ഞു

Oct 25, 2024 05:36 AM

#family | വീട്ടുകാരറിയാതെ വീട്
 ജപ്തിചെയ്തു ; മന്ത്രി ഇടപെട്ടു; പരിഹാരത്തിന് 
വഴിതെളിഞ്ഞു

ബഹ്‌റൈനിൽ ജോലി ചെയ്തുവന്ന അജയകുമാർ 2014ൽ 27 ലക്ഷം രൂപ 20 വർഷത്തെ കാലാവധിക്ക് എസ്ബിഐയുടെ വൈറ്റില ബ്രാഞ്ചിൽനിന്നാണ്‌ ഭവനവായ്പയായി എടുത്തത്. ഇതുവരെയായി...

Read More >>
 #imprisonment | ജോലി വാഗ്ദാനം ചെയ്ത് ലൈംഗിക
പീഡനം: പ്രതിക്ക് 9 വർഷം കഠിനതടവ്

Oct 25, 2024 05:27 AM

#imprisonment | ജോലി വാഗ്ദാനം ചെയ്ത് ലൈംഗിക
പീഡനം: പ്രതിക്ക് 9 വർഷം കഠിനതടവ്

2021 മാർച്ച് 13ന്‌ രാവിലെ 7.30ന് അതിജീവിതയെ സ്കൂട്ടറിൽ കയറ്റിയ പ്രതി എൽഎൻജി ടെർമിനലിനുസമീപത്തുള്ള കുറ്റിക്കാട്ടിൽ കൊണ്ടുപോയി ബലപ്രയോഗം നടത്തി...

Read More >>
Top Stories










News Roundup






Entertainment News