'#Life-24project | പാചകവും പ്ലംബിങ്ങും പഠിപ്പിക്കും ; ‘ലൈഫ്‌–-24’ പദ്ധതിക്ക്‌ തുടക്കം

'#Life-24project | പാചകവും പ്ലംബിങ്ങും പഠിപ്പിക്കും ;  ‘ലൈഫ്‌–-24’ പദ്ധതിക്ക്‌ തുടക്കം
Oct 16, 2024 09:53 AM | By Amaya M K

കൊച്ചി : (piravomnews.in) വിദ്യാർഥികളുടെ ജീവിതനൈപുണി വികാസം ലക്ഷ്യമിട്ട്‌ സമഗ്രശിക്ഷാ കേരളം നടപ്പാക്കുന്ന ‘ലൈഫ്‌–-24’ പദ്ധതിക്ക്‌ ജില്ലയിൽ തുടക്കം.

ദൈനംദിനജീവിതത്തിൽ പെട്ടെന്നുണ്ടാകുന്ന ചില ആവശ്യങ്ങൾ ഏറ്റെടുക്കാനും ജീവിതനൈപുണികൾ പരിശീലിക്കാനുമുള്ള അവസരം നൽകുകയാണ്‌ പദ്ധതിയുടെ പ്രധാന ലക്ഷ്യം.

കൃഷി, പാചകം, പ്ലംബിങ്, വയറിങ്, ടൂവീലർ സർവീസിങ്, ഇലക്‌ട്രോണിക്‌സ്‌ തുടങ്ങിയ മേഖലകളാണ്‌ ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്‌.

പൊതുവിദ്യാഭ്യാസവകുപ്പും യുണിസെഫുമായി സഹകരിച്ചുള്ള പദ്ധതി ഒമ്പതാംക്ലാസ്‌ കുട്ടികൾക്കായാണ്‌.

സ്കൂളുകളിൽനിന്ന്‌ തെരഞ്ഞെടുത്ത വിദ്യാർഥികൾക്കായി ബിആർസിതലത്തിൽ ക്യാമ്പുകൾ നടക്കും. 35 വിദ്യാർഥികൾവരെയാണ്‌ മൂന്നുദിവസങ്ങളിലായി നടക്കുന്ന ക്യാമ്പുകളിൽ പങ്കെടുക്കുക.

രസക്കൂട്ട്, കൃഷിക്കൂട്ടം, ജലം ജീവിതം എന്നീ വിഷയങ്ങളായി തിരിച്ചാണ്‌ ക്യാമ്പ്‌. ഇതിൽ ‘രസക്കൂട്ടി’ന്റെ ഭാഗമായി ആവിയിൽ പുഴുങ്ങിയെടുക്കുന്ന ആഹാരം ഉണ്ടാക്കാൻ കുട്ടികളെ പഠിപ്പിക്കും. അവയുടെ ഗുണങ്ങളെക്കുറിച്ചും പഠിപ്പിക്കും. പുട്ടാണ്‌ പ്രധാനമായും ക്യാമ്പിൽ കുട്ടികൾ ഉണ്ടാക്കുന്നത്‌.

‘കൃഷിക്കൂട്ട’ത്തിൽ ജൈവകൃഷിയെക്കുറിച്ച്‌ പഠിപ്പിക്കും. ‘ജലം ജീവിതം’ എന്നതിൽ ഹൈഡ്രോപോണിക്‌സ്‌ കൃഷിരീതിയാണ്‌ പരിചയപ്പെടുക. ഇതുവഴി പംബ്ലിങ് ജോലികൾകൂടി മനസ്സിലാകും.

പ്രത്യേക പരിശീലനം നേടിയ റിസോഴ്‌സ്‌പേഴ്‌സൺമാരാണ്‌ ക്യാമ്പുകൾക്ക്‌ നേതൃത്വം നൽകുന്നത്‌. ക്യാമ്പിൽ പങ്കെടുക്കുന്നവർ സ്കൂളുകളിലെത്തി മറ്റു കുട്ടികൾക്ക്‌ പ്രവർത്തനങ്ങൾ പരിചയപ്പെടുത്തും.

ജില്ലയിൽ 15 ബിആർസികളിൽ നാലിടത്ത്‌ ക്യാമ്പുകൾ ആരംഭിച്ചതായി ലൈഫിന്റെ ചുമതലയുള്ള സമഗ്രശിക്ഷാ ജില്ലാ പ്രോഗ്രാം ഓഫീസർ ജോസഫ്‌ വർഗീസ്‌ പറഞ്ഞു.

#Cooking and #plumbing will be #taught; #Launch of '#Life-24' project

Next TV

Related Stories
#Bridge | കുണ്ടന്നൂർ–-തേവര, അലക്‌സാണ്ടർ പറമ്പിത്തറ പാലം ; അറ്റകുറ്റപ്പണി തുടങ്ങി

Oct 16, 2024 01:03 PM

#Bridge | കുണ്ടന്നൂർ–-തേവര, അലക്‌സാണ്ടർ പറമ്പിത്തറ പാലം ; അറ്റകുറ്റപ്പണി തുടങ്ങി

ശേഷം കോൺക്രീറ്റുമായി കൂടിച്ചേരുന്നതിന് പ്രത്യേക അളവിൽ മിശ്രിതം നിർമിച്ച് ടാർ ചെയ്യുന്ന രീതിയാണ്‌ എസ്‌എംഎ. ഗുജറാത്തിൽനിന്ന്‌ എത്തിച്ച യന്ത്രം...

Read More >>
#moderncompactor | നഗര മാലിന്യനീക്കത്തിന്‌ സുരക്ഷിതവും സൗകര്യപ്രദവുമായ 15 ആധുനിക കോംപാക്ടർ

Oct 16, 2024 12:59 PM

#moderncompactor | നഗര മാലിന്യനീക്കത്തിന്‌ സുരക്ഷിതവും സൗകര്യപ്രദവുമായ 15 ആധുനിക കോംപാക്ടർ

തുറന്നവാഹനത്തിലുള്ള മാലിന്യനീക്കം നഗരവാസികൾക്ക്‌ പലവിധത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ട്‌. ലോറികളിൽനിന്ന്‌ ഉയരുന്ന ദുർഗന്ധവും...

Read More >>
#sexualassault | ഡേ കെയറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരെ ലൈംഗിക അതിക്രമം; പ്രതി പിടിയിൽ

Oct 16, 2024 10:52 AM

#sexualassault | ഡേ കെയറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരെ ലൈംഗിക അതിക്രമം; പ്രതി പിടിയിൽ

ഒളിവിലിരിക്കെ പ്രതി പുതുക്കാട് വെച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. തുടർന്ന് തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലുമായിരുന്നു. ഇവിടെ വെച്ചാണ്...

Read More >>
#murdercase | പൊലീസുകാരനെ സുഹൃത്ത് കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവം, മന്ത്രവാദമെന്ന് സംശയം

Oct 16, 2024 10:43 AM

#murdercase | പൊലീസുകാരനെ സുഹൃത്ത് കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവം, മന്ത്രവാദമെന്ന് സംശയം

ജിന്നാണ് ഇർഷാദിനെ കൊന്നതെന്നും സഹദിൻ്റെ മൊഴി നൽകി. സഹദിൻ്റെ വീട്ടിൽ നിന്നും മഷി നോട്ടത്തിന് ഉപയോഗിക്കുന്ന വസ്തുക്കൾ കണ്ടെത്തി. കൂടാതെ ‌നിര...

Read More >>
 #accident | പൊലീസ് ജീപ്പും കാറും കൂട്ടിയിടിച്ച് അപകടം ; ഒരാൾ മരിച്ചു

Oct 16, 2024 10:33 AM

#accident | പൊലീസ് ജീപ്പും കാറും കൂട്ടിയിടിച്ച് അപകടം ; ഒരാൾ മരിച്ചു

കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. കാറിലെ യാത്രക്കാരൻ പന്തളം മുട്ടാർ സ്വദേശി അഷ്റഫാണ് മരിച്ചത്. 55...

Read More >>
#murder | ബാർ ഹോട്ടലിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി, മൂന്ന് പേർ കസ്റ്റഡിയിൽ

Oct 16, 2024 10:27 AM

#murder | ബാർ ഹോട്ടലിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി, മൂന്ന് പേർ കസ്റ്റഡിയിൽ

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ആഷിക്(30) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മൂന്ന് പേരെ പൊലീസ്...

Read More >>
Top Stories

News Roundup

Entertainment News