#Bridge | കുണ്ടന്നൂർ–-തേവര, അലക്‌സാണ്ടർ പറമ്പിത്തറ പാലം ; അറ്റകുറ്റപ്പണി തുടങ്ങി

#Bridge | കുണ്ടന്നൂർ–-തേവര, അലക്‌സാണ്ടർ പറമ്പിത്തറ പാലം ; അറ്റകുറ്റപ്പണി തുടങ്ങി
Oct 16, 2024 01:03 PM | By Amaya M K

കൊച്ചി : (piravomnews.in) കുണ്ടന്നൂർ–-തേവര, അലക്‌സാണ്ടർ പറമ്പിത്തറ പാലങ്ങളിൽ സ്റ്റോൺ മാട്രിക്സ് അസ്ഫാൾട്ട് (എസ്‌എംഎ) നിർമാണവിദ്യ അടിസ്ഥാനമാക്കി അറ്റകുറ്റപ്പണി ആരംഭിച്ചു.

ഇതിനുമുന്നോടിയായി ഇരുപാലങ്ങളിലെയും നിലവിലെ ടാറിങ്‌ പ്രതലം അഞ്ച്‌ സെന്റീമീറ്റർ കനത്തിൽ നീക്കുന്ന പ്രവൃത്തിയാണ് ചൊവ്വാഴ്‌ച നടത്തിയത്‌.

അലക്‌സാണ്ടർ പറമ്പിത്തറ പാലത്തിലേത്‌ വൈകിട്ടോടെ പൂർത്തിയായി. തുടർന്ന്‌ കുണ്ടന്നൂർ–-തേവര പാലത്തിലേത്‌ ആരംഭിച്ചു.

അലക്‌സാണ്ടർ പറമ്പിത്തറ പാലം ബുധനാഴ്‌ച വൃത്തിയാക്കി വ്യാഴാഴ്‌ചയോടെ എസ്‌എംഎ പ്രവൃത്തി ആരംഭിക്കും. ദീർഘകാലം ഈടുനിൽക്കുന്ന നിർമാണവിദ്യയാണ്‌ എസ്‌എംഎ. പെട്ടെന്ന്‌ പൊളിയുകയോ കുഴികൾ രൂപപ്പെടുകയോ ഇല്ല.

ശേഷം കോൺക്രീറ്റുമായി കൂടിച്ചേരുന്നതിന് പ്രത്യേക അളവിൽ മിശ്രിതം നിർമിച്ച് ടാർ ചെയ്യുന്ന രീതിയാണ്‌ എസ്‌എംഎ. ഗുജറാത്തിൽനിന്ന്‌ എത്തിച്ച യന്ത്രം ഉപയോഗിച്ചാണ്‌ ഉപരിതലത്തിലെ ടാറിങ്‌ നീക്കുന്നത്‌.




#Kundanur--#Thevara, #Alexander #Parambithara #Bridge; #Repair #started

Next TV

Related Stories
#moderncompactor | നഗര മാലിന്യനീക്കത്തിന്‌ സുരക്ഷിതവും സൗകര്യപ്രദവുമായ 15 ആധുനിക കോംപാക്ടർ

Oct 16, 2024 12:59 PM

#moderncompactor | നഗര മാലിന്യനീക്കത്തിന്‌ സുരക്ഷിതവും സൗകര്യപ്രദവുമായ 15 ആധുനിക കോംപാക്ടർ

തുറന്നവാഹനത്തിലുള്ള മാലിന്യനീക്കം നഗരവാസികൾക്ക്‌ പലവിധത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ട്‌. ലോറികളിൽനിന്ന്‌ ഉയരുന്ന ദുർഗന്ധവും...

Read More >>
#sexualassault | ഡേ കെയറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരെ ലൈംഗിക അതിക്രമം; പ്രതി പിടിയിൽ

Oct 16, 2024 10:52 AM

#sexualassault | ഡേ കെയറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരെ ലൈംഗിക അതിക്രമം; പ്രതി പിടിയിൽ

ഒളിവിലിരിക്കെ പ്രതി പുതുക്കാട് വെച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. തുടർന്ന് തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലുമായിരുന്നു. ഇവിടെ വെച്ചാണ്...

Read More >>
#murdercase | പൊലീസുകാരനെ സുഹൃത്ത് കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവം, മന്ത്രവാദമെന്ന് സംശയം

Oct 16, 2024 10:43 AM

#murdercase | പൊലീസുകാരനെ സുഹൃത്ത് കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവം, മന്ത്രവാദമെന്ന് സംശയം

ജിന്നാണ് ഇർഷാദിനെ കൊന്നതെന്നും സഹദിൻ്റെ മൊഴി നൽകി. സഹദിൻ്റെ വീട്ടിൽ നിന്നും മഷി നോട്ടത്തിന് ഉപയോഗിക്കുന്ന വസ്തുക്കൾ കണ്ടെത്തി. കൂടാതെ ‌നിര...

Read More >>
 #accident | പൊലീസ് ജീപ്പും കാറും കൂട്ടിയിടിച്ച് അപകടം ; ഒരാൾ മരിച്ചു

Oct 16, 2024 10:33 AM

#accident | പൊലീസ് ജീപ്പും കാറും കൂട്ടിയിടിച്ച് അപകടം ; ഒരാൾ മരിച്ചു

കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. കാറിലെ യാത്രക്കാരൻ പന്തളം മുട്ടാർ സ്വദേശി അഷ്റഫാണ് മരിച്ചത്. 55...

Read More >>
#murder | ബാർ ഹോട്ടലിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി, മൂന്ന് പേർ കസ്റ്റഡിയിൽ

Oct 16, 2024 10:27 AM

#murder | ബാർ ഹോട്ടലിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി, മൂന്ന് പേർ കസ്റ്റഡിയിൽ

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ആഷിക്(30) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മൂന്ന് പേരെ പൊലീസ്...

Read More >>
#accident | ബൈക്ക് പാലത്തിന്‍റെ കൈവരിയിലിടിച്ച് 25 അടി താഴ്ചയിലേക്ക് മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം

Oct 16, 2024 10:20 AM

#accident | ബൈക്ക് പാലത്തിന്‍റെ കൈവരിയിലിടിച്ച് 25 അടി താഴ്ചയിലേക്ക് മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം

ഇരുവരെയും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അലി അക്ബർ...

Read More >>
Top Stories










News Roundup






Entertainment News