#moderncompactor | നഗര മാലിന്യനീക്കത്തിന്‌ സുരക്ഷിതവും സൗകര്യപ്രദവുമായ 15 ആധുനിക കോംപാക്ടർ

#moderncompactor | നഗര മാലിന്യനീക്കത്തിന്‌ സുരക്ഷിതവും സൗകര്യപ്രദവുമായ 15 ആധുനിക കോംപാക്ടർ
Oct 16, 2024 12:59 PM | By Amaya M K

കൊച്ചി : (piravomnews.in) നഗര മാലിന്യനീക്കത്തിന്‌ സുരക്ഷിതവും സൗകര്യപ്രദവുമായ 15 ആധുനിക കോംപാക്ടർ ട്രക്ക്‌ നിരത്തിലിറക്കാനൊരുങ്ങി കൊച്ചി കോർപറേഷൻ.

തുറന്നവാഹനത്തിലൂടെയുള്ള മാലിന്യനീക്കം സൃഷ്‌ടിക്കുന്ന പ്രയാസങ്ങൾക്ക്‌ പരിഹാരമായാണ്‌ കവചിതവാഹനമായ കോംപാക്ടറുകൾ നിരത്തിലിറക്കുന്നത്‌.

സിഎസ്‌എംഎൽ സഹകരണത്തോടെ കൊച്ചി സ്‌മാർട്ട്‌ സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി വാങ്ങിയ കോംപാക്‌ടറുകൾ വരുംദിവസങ്ങളിൽ തദ്ദേശമന്ത്രി എം ബി രാജേഷ്‌ നിരത്തിലിറക്കുമെന്ന്‌ മേയർ എം അനിൽകുമാർ അറിയിച്ചു.

8.76 കോടി രൂപയാണ് നഗരസഭ വാഹനങ്ങൾക്കായി ആദ്യം ചെലവഴിക്കുക. അതേസമയം ഓപ്പറേഷൻ, മെയിന്റനൻസ്‌ എന്നിവയ്‌ക്കായി അഞ്ചുവർഷത്തേക്ക്‌ നൽകുന്നത്‌ 27.82 കോടിയാണ്‌.

കോംപാക്ടർ നിർമിക്കുന്ന കമ്പനിതന്നെ അഞ്ചുവർഷം സർവീസ്‌ നടത്തണം. കേടുപാടുകൾ തീർക്കുന്നതും ഡീസൽ ചെലവും കമ്പനിതന്നെ വഹിക്കണമെന്ന നിബന്ധനയോടെയാണ്‌ ടെൻഡർ നടത്തിയത്‌.

തുറന്നവാഹനത്തിലുള്ള മാലിന്യനീക്കം നഗരവാസികൾക്ക്‌ പലവിധത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ട്‌. ലോറികളിൽനിന്ന്‌ ഉയരുന്ന ദുർഗന്ധവും പുറത്തേക്കൊഴുകുന്ന മലിനജലവും ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കുന്നതായി പരാതിയുണ്ട്‌.

കോംപാക്ടറുകൾ വരുന്നതോടെ ഇത്തരം പ്രശ്‌നങ്ങൾക്കെല്ലാം പരിഹാരമാകുമെന്നും മേയർ പറഞ്ഞു.




15 #modern #compactor safe and #convenient for city #waste #removal

Next TV

Related Stories
#Bridge | കുണ്ടന്നൂർ–-തേവര, അലക്‌സാണ്ടർ പറമ്പിത്തറ പാലം ; അറ്റകുറ്റപ്പണി തുടങ്ങി

Oct 16, 2024 01:03 PM

#Bridge | കുണ്ടന്നൂർ–-തേവര, അലക്‌സാണ്ടർ പറമ്പിത്തറ പാലം ; അറ്റകുറ്റപ്പണി തുടങ്ങി

ശേഷം കോൺക്രീറ്റുമായി കൂടിച്ചേരുന്നതിന് പ്രത്യേക അളവിൽ മിശ്രിതം നിർമിച്ച് ടാർ ചെയ്യുന്ന രീതിയാണ്‌ എസ്‌എംഎ. ഗുജറാത്തിൽനിന്ന്‌ എത്തിച്ച യന്ത്രം...

Read More >>
#sexualassault | ഡേ കെയറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരെ ലൈംഗിക അതിക്രമം; പ്രതി പിടിയിൽ

Oct 16, 2024 10:52 AM

#sexualassault | ഡേ കെയറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരെ ലൈംഗിക അതിക്രമം; പ്രതി പിടിയിൽ

ഒളിവിലിരിക്കെ പ്രതി പുതുക്കാട് വെച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. തുടർന്ന് തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലുമായിരുന്നു. ഇവിടെ വെച്ചാണ്...

Read More >>
#murdercase | പൊലീസുകാരനെ സുഹൃത്ത് കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവം, മന്ത്രവാദമെന്ന് സംശയം

Oct 16, 2024 10:43 AM

#murdercase | പൊലീസുകാരനെ സുഹൃത്ത് കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവം, മന്ത്രവാദമെന്ന് സംശയം

ജിന്നാണ് ഇർഷാദിനെ കൊന്നതെന്നും സഹദിൻ്റെ മൊഴി നൽകി. സഹദിൻ്റെ വീട്ടിൽ നിന്നും മഷി നോട്ടത്തിന് ഉപയോഗിക്കുന്ന വസ്തുക്കൾ കണ്ടെത്തി. കൂടാതെ ‌നിര...

Read More >>
 #accident | പൊലീസ് ജീപ്പും കാറും കൂട്ടിയിടിച്ച് അപകടം ; ഒരാൾ മരിച്ചു

Oct 16, 2024 10:33 AM

#accident | പൊലീസ് ജീപ്പും കാറും കൂട്ടിയിടിച്ച് അപകടം ; ഒരാൾ മരിച്ചു

കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. കാറിലെ യാത്രക്കാരൻ പന്തളം മുട്ടാർ സ്വദേശി അഷ്റഫാണ് മരിച്ചത്. 55...

Read More >>
#murder | ബാർ ഹോട്ടലിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി, മൂന്ന് പേർ കസ്റ്റഡിയിൽ

Oct 16, 2024 10:27 AM

#murder | ബാർ ഹോട്ടലിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി, മൂന്ന് പേർ കസ്റ്റഡിയിൽ

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ആഷിക്(30) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മൂന്ന് പേരെ പൊലീസ്...

Read More >>
#accident | ബൈക്ക് പാലത്തിന്‍റെ കൈവരിയിലിടിച്ച് 25 അടി താഴ്ചയിലേക്ക് മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം

Oct 16, 2024 10:20 AM

#accident | ബൈക്ക് പാലത്തിന്‍റെ കൈവരിയിലിടിച്ച് 25 അടി താഴ്ചയിലേക്ക് മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം

ഇരുവരെയും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അലി അക്ബർ...

Read More >>
Top Stories










Entertainment News