#Ernakulammarket | എറണാകുളം 
മാർക്കറ്റ്‌ സമുച്ചയം ഉദ്‌ഘാടനം 
അടുത്തമാസം

#Ernakulammarket | എറണാകുളം 
മാർക്കറ്റ്‌ സമുച്ചയം ഉദ്‌ഘാടനം 
അടുത്തമാസം
Oct 16, 2024 09:41 AM | By Amaya M K

കൊച്ചി : (piravomnews.in) വാണിജ്യ, വ്യവസായ കേന്ദ്രമായ കൊച്ചിയുടെ പ്രൗഢി ഉയർത്തി എറണാകുളം മാർക്കറ്റ്‌ സമുച്ചയം.

നൂറ്റാണ്ട്‌ പഴക്കമുണ്ടായിരുന്ന ജീർണിച്ച കെട്ടിടങ്ങൾ പൊളിച്ചുനീക്കിയാണ്‌ ആധുനികസൗകര്യങ്ങളോടെ പുത്തൻ സമുച്ചയം പൂർത്തിയാക്കിയത്‌.

പെയ്‌ന്റിങ് ഉൾപ്പെടെ ജോലികൾ കഴിഞ്ഞ സമുച്ചയം നവംബറിൽ തുറക്കുമെന്ന്‌ മേയർ എം അനിൽകുമാർ പറഞ്ഞു. 2022 ഫെബ്രുവരിയിലാണ്‌ സിഎസ്‌എംഎല്ലിന്റെ നേതൃത്വത്തിൽ നിർമാണം തുടങ്ങിയത്‌.

72 കോടി, 
2 ലക്ഷം ചതുരശ്രയടി

രണ്ട്‌ ലക്ഷം ചതുരശ്രയടി വിസ്‌തീർണത്തിലാണ്‌ സമുച്ചയം. ബേസ്‌മെന്റ്‌, ഗ്രൗണ്ട്‌, ഒന്ന്‌, രണ്ട്‌. മൂന്ന്‌ നിലകൾ. ബേസ്‌മെന്റിൽ 88 കാറുകൾക്ക്‌ പാർക്ക്‌ ചെയ്യാം.

പ്രതിദിനം 100 കിലോലിറ്റർ ശേഷിയുള്ള സിവേജ്‌ ട്രീറ്റ്‌മെന്റ്‌ പ്ലാന്റ്‌, വിവിധ ആവശ്യങ്ങൾക്കായി ജലസംഭരണികളുമുണ്ട്‌. 72 കോടിയാണ്‌ നിർമാണച്ചെലവ്‌.

കച്ചവടം 
പൊടിപൊടിക്കും;
 275 ഷോപ്പുകൾ

താഴെനിലയിൽ 183, ഒന്നാംനിലയിൽ 92 എന്നിങ്ങനെ 275 കടമുറികളുണ്ട്‌. 50 മുതൽ 150 ചതുരശ്രയടിവരെയാണ്‌ വിസ്‌തീർണം.

പച്ചക്കറി, പഴവർഗങ്ങൾ, പലചരക്കുകൾ, മുട്ട, മീൻ, സ്‌റ്റേഷനറി, കയർ തുടങ്ങിയ വിവിധ കച്ചവടങ്ങൾക്കായി പ്രത്യേകം കടമുറികൾ.

ഇറച്ചിയും മീനും രണ്ടാംനിലയിൽ. ഇറച്ചിയും മീനും മുകളിലെത്തിക്കാൻ പ്രത്യേകം റാമ്പ്‌. മണം പുറത്തേക്ക്‌ വ്യാപിക്കില്ല.

അതിവിശാലം 
രണ്ടും മൂന്നും നിലകൾ

രണ്ടും മൂന്നും നിലകളും അതിവിശാലമാണ്‌. ഇവിടെ കടമുറികൾ തിരിച്ചിട്ടില്ല. ബാങ്കുകൾക്കോ മറ്റു സ്ഥാപനങ്ങൾക്കോ ഓഫീസ്‌ ആവശ്യത്തിനുൾപ്പെടെ പ്രയോജനപ്പെടുത്താം.

ക്ലോക്ക്‌ ടവർ, 
സോളാർ, ലിഫ്‌റ്റുകൾ

സമുച്ചയത്തിന്‌ ഏറ്റവും മുകളിൽ ക്ലോക്ക്‌ ടവർ. സോളാർ പാനലുകളുമുണ്ട്‌. അഞ്ച്‌ ലിഫ്‌റ്റാണുള്ളത്‌. മൂന്നെണ്ണം ഉപഭോക്താക്കൾക്കും വ്യാപാരികൾക്കും. രണ്ടെണ്ണം സാധനങ്ങൾ എത്തിക്കുന്നതിനും.

അത്യാഹിതഘട്ടങ്ങളിൽ ഇതിലേക്കുള്ള പ്രവേശനം തടയാൻ റോളിങ്‌ ഷട്ടറുകളുമുണ്ട്‌. മുഴുവൻ നിലയിലും ഭിന്നശേഷിക്കാർക്കുൾപ്പെടെ ശുചിമുറികൾ. അഗ്നി രക്ഷാസേനയുടെ നിരാക്ഷേപ പത്രം (എൻഒസി) ഉടൻ ലഭിക്കും.




#Ernakulam #market #complex to be #inaugurated #next #month

Next TV

Related Stories
#Bridge | കുണ്ടന്നൂർ–-തേവര, അലക്‌സാണ്ടർ പറമ്പിത്തറ പാലം ; അറ്റകുറ്റപ്പണി തുടങ്ങി

Oct 16, 2024 01:03 PM

#Bridge | കുണ്ടന്നൂർ–-തേവര, അലക്‌സാണ്ടർ പറമ്പിത്തറ പാലം ; അറ്റകുറ്റപ്പണി തുടങ്ങി

ശേഷം കോൺക്രീറ്റുമായി കൂടിച്ചേരുന്നതിന് പ്രത്യേക അളവിൽ മിശ്രിതം നിർമിച്ച് ടാർ ചെയ്യുന്ന രീതിയാണ്‌ എസ്‌എംഎ. ഗുജറാത്തിൽനിന്ന്‌ എത്തിച്ച യന്ത്രം...

Read More >>
#moderncompactor | നഗര മാലിന്യനീക്കത്തിന്‌ സുരക്ഷിതവും സൗകര്യപ്രദവുമായ 15 ആധുനിക കോംപാക്ടർ

Oct 16, 2024 12:59 PM

#moderncompactor | നഗര മാലിന്യനീക്കത്തിന്‌ സുരക്ഷിതവും സൗകര്യപ്രദവുമായ 15 ആധുനിക കോംപാക്ടർ

തുറന്നവാഹനത്തിലുള്ള മാലിന്യനീക്കം നഗരവാസികൾക്ക്‌ പലവിധത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ട്‌. ലോറികളിൽനിന്ന്‌ ഉയരുന്ന ദുർഗന്ധവും...

Read More >>
#sexualassault | ഡേ കെയറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരെ ലൈംഗിക അതിക്രമം; പ്രതി പിടിയിൽ

Oct 16, 2024 10:52 AM

#sexualassault | ഡേ കെയറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരെ ലൈംഗിക അതിക്രമം; പ്രതി പിടിയിൽ

ഒളിവിലിരിക്കെ പ്രതി പുതുക്കാട് വെച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. തുടർന്ന് തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലുമായിരുന്നു. ഇവിടെ വെച്ചാണ്...

Read More >>
#murdercase | പൊലീസുകാരനെ സുഹൃത്ത് കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവം, മന്ത്രവാദമെന്ന് സംശയം

Oct 16, 2024 10:43 AM

#murdercase | പൊലീസുകാരനെ സുഹൃത്ത് കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവം, മന്ത്രവാദമെന്ന് സംശയം

ജിന്നാണ് ഇർഷാദിനെ കൊന്നതെന്നും സഹദിൻ്റെ മൊഴി നൽകി. സഹദിൻ്റെ വീട്ടിൽ നിന്നും മഷി നോട്ടത്തിന് ഉപയോഗിക്കുന്ന വസ്തുക്കൾ കണ്ടെത്തി. കൂടാതെ ‌നിര...

Read More >>
 #accident | പൊലീസ് ജീപ്പും കാറും കൂട്ടിയിടിച്ച് അപകടം ; ഒരാൾ മരിച്ചു

Oct 16, 2024 10:33 AM

#accident | പൊലീസ് ജീപ്പും കാറും കൂട്ടിയിടിച്ച് അപകടം ; ഒരാൾ മരിച്ചു

കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. കാറിലെ യാത്രക്കാരൻ പന്തളം മുട്ടാർ സ്വദേശി അഷ്റഫാണ് മരിച്ചത്. 55...

Read More >>
#murder | ബാർ ഹോട്ടലിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി, മൂന്ന് പേർ കസ്റ്റഡിയിൽ

Oct 16, 2024 10:27 AM

#murder | ബാർ ഹോട്ടലിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി, മൂന്ന് പേർ കസ്റ്റഡിയിൽ

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ആഷിക്(30) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മൂന്ന് പേരെ പൊലീസ്...

Read More >>
Top Stories










News Roundup






Entertainment News