#sexualassault | ഡേ കെയറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരെ ലൈംഗിക അതിക്രമം; പ്രതി പിടിയിൽ

#sexualassault | ഡേ കെയറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരെ ലൈംഗിക അതിക്രമം; പ്രതി പിടിയിൽ
Oct 16, 2024 10:52 AM | By Amaya M K

തൃശൂർ : ( piravomnews.in ) ഡേ കെയർ സ്ഥാപനത്തിൽ വെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതി പിടിയിൽ. 

ഡേ കെയർ സ്ഥാപന നടത്തിപ്പുകാരനായ പാവറട്ടി തച്ചേരിൽ വീട്ടിൽ ലോറൻസ് എന്ന ബാബു (54)വിനെയാണ് പാവറട്ടി പൊലീസ് ഇൻസ്പെക്ടർ കെ.ജി. കൃഷ്ണകുമാറിന്റെ നേതൃത്വ

ത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. മാതാപിതാക്കൾ സംരക്ഷിക്കാനായി ഏല്പിച്ച നാല് വയസ്സും ഏഴ് വയയസ്സും ഉള്ള പെൺകുട്ടികളെ സ്ഥാപനത്തിൽ വെച്ച് പല സമയങ്ങളിൽ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ്.

കുട്ടികളുടെ പെരുമാറ്റത്തിൽ അസ്വഭാവികത കണ്ട് മാതാപിതാക്കൾ വിവരം തിരക്കിയതോടെയാണ് കൊടും ക്രൂരത പുറത്തറിയുന്നത്. തുടർന്ന് പൊലീസിൽ പരാതി നൽകി. തനിക്കെതിരെ പൊലീസ് കേസെടുത്തതോടെ ലോറൻസ് ഒളിവിൽ പോയി.

ഒളിവിലിരിക്കെ പ്രതി പുതുക്കാട് വെച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. തുടർന്ന് തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലുമായിരുന്നു. ഇവിടെ വെച്ചാണ് പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

അന്വേഷണ സംഘത്തിൽ സബ് ഇൻസ്പെക്ടർ വൈശാഖ്.ഡി, എഎസ്ഐമാരായ രമേഷ്, നന്ദകുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ ജയകൃഷ്ണൻ,പ്രവീൺ എന്നിവരും ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.






#Sexual #assault of #minor girls in day care; #Accused in #custody

Next TV

Related Stories
#Bridge | കുണ്ടന്നൂർ–-തേവര, അലക്‌സാണ്ടർ പറമ്പിത്തറ പാലം ; അറ്റകുറ്റപ്പണി തുടങ്ങി

Oct 16, 2024 01:03 PM

#Bridge | കുണ്ടന്നൂർ–-തേവര, അലക്‌സാണ്ടർ പറമ്പിത്തറ പാലം ; അറ്റകുറ്റപ്പണി തുടങ്ങി

ശേഷം കോൺക്രീറ്റുമായി കൂടിച്ചേരുന്നതിന് പ്രത്യേക അളവിൽ മിശ്രിതം നിർമിച്ച് ടാർ ചെയ്യുന്ന രീതിയാണ്‌ എസ്‌എംഎ. ഗുജറാത്തിൽനിന്ന്‌ എത്തിച്ച യന്ത്രം...

Read More >>
#moderncompactor | നഗര മാലിന്യനീക്കത്തിന്‌ സുരക്ഷിതവും സൗകര്യപ്രദവുമായ 15 ആധുനിക കോംപാക്ടർ

Oct 16, 2024 12:59 PM

#moderncompactor | നഗര മാലിന്യനീക്കത്തിന്‌ സുരക്ഷിതവും സൗകര്യപ്രദവുമായ 15 ആധുനിക കോംപാക്ടർ

തുറന്നവാഹനത്തിലുള്ള മാലിന്യനീക്കം നഗരവാസികൾക്ക്‌ പലവിധത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ട്‌. ലോറികളിൽനിന്ന്‌ ഉയരുന്ന ദുർഗന്ധവും...

Read More >>
#murdercase | പൊലീസുകാരനെ സുഹൃത്ത് കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവം, മന്ത്രവാദമെന്ന് സംശയം

Oct 16, 2024 10:43 AM

#murdercase | പൊലീസുകാരനെ സുഹൃത്ത് കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവം, മന്ത്രവാദമെന്ന് സംശയം

ജിന്നാണ് ഇർഷാദിനെ കൊന്നതെന്നും സഹദിൻ്റെ മൊഴി നൽകി. സഹദിൻ്റെ വീട്ടിൽ നിന്നും മഷി നോട്ടത്തിന് ഉപയോഗിക്കുന്ന വസ്തുക്കൾ കണ്ടെത്തി. കൂടാതെ ‌നിര...

Read More >>
 #accident | പൊലീസ് ജീപ്പും കാറും കൂട്ടിയിടിച്ച് അപകടം ; ഒരാൾ മരിച്ചു

Oct 16, 2024 10:33 AM

#accident | പൊലീസ് ജീപ്പും കാറും കൂട്ടിയിടിച്ച് അപകടം ; ഒരാൾ മരിച്ചു

കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. കാറിലെ യാത്രക്കാരൻ പന്തളം മുട്ടാർ സ്വദേശി അഷ്റഫാണ് മരിച്ചത്. 55...

Read More >>
#murder | ബാർ ഹോട്ടലിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി, മൂന്ന് പേർ കസ്റ്റഡിയിൽ

Oct 16, 2024 10:27 AM

#murder | ബാർ ഹോട്ടലിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി, മൂന്ന് പേർ കസ്റ്റഡിയിൽ

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ആഷിക്(30) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മൂന്ന് പേരെ പൊലീസ്...

Read More >>
#accident | ബൈക്ക് പാലത്തിന്‍റെ കൈവരിയിലിടിച്ച് 25 അടി താഴ്ചയിലേക്ക് മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം

Oct 16, 2024 10:20 AM

#accident | ബൈക്ക് പാലത്തിന്‍റെ കൈവരിയിലിടിച്ച് 25 അടി താഴ്ചയിലേക്ക് മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം

ഇരുവരെയും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അലി അക്ബർ...

Read More >>
Top Stories










News Roundup






Entertainment News