---
title: "#accident | ബൈക്ക് പാലത്തിന്‍റെ കൈവരിയിലിടിച്ച് 25 അടി താഴ്ചയിലേക്ക് മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം "
english_title: "The #bike hit the #handrail of the #bridge and fell 25 #feet; A #tragic end for the #youngman"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/242895/the-bike-hit-the-handrail-of-the-bridge-and-fell-25-feet-a-tragic-end-for-the-youngman"
published_at: "2024-10-16T10:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670f469c3f770_acciden4t.jpg"
keywords: []
---

# #accident | ബൈക്ക് പാലത്തിന്‍റെ കൈവരിയിലിടിച്ച് 25 അടി താഴ്ചയിലേക്ക് മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം 

> **Lead Summary:** പെരുമ്പാവൂർ: ബൈക്ക് പാലത്തിന്‍റെ കൈവരിയിലിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു. പിന്നിൽ സഞ്ചരിച്ചയാൾക്ക് ഗുരുതരമായി പരിക്കേറ്റു. 

## Article Content

പെരുമ്പാവൂർ: ബൈക്ക് പാലത്തിന്‍റെ കൈവരിയിലിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു. പിന്നിൽ സഞ്ചരിച്ചയാൾക്ക് ഗുരുതരമായി പരിക്കേറ്റു. 

ഈസ്റ്റ് ഒക്കൽ വടക്കൻ വീട്ടിൽ കുഞ്ഞുമുഹമ്മദിൻ്റെ മകൻ അലി അക്ബറാണ് (അക്കു -32) മരിച്ചത്. ഒക്കൽ മുളാടൻ വീട്ടിൽ അലിയുടെ മകൻ അബിനാസ് അലിക്കാണ് (30) പരിക്കേറ്റത്.

വല്ലം - പാറപ്പുറം പുതിയ പാലത്തിന് സമീപം ചൊവ്വാഴ്ച വൈകീട്ട് മൂന്നിനായിരുന്നു അപകടം. യുവാക്കൾ കാഞ്ഞൂർ ഭാഗത്തു നിന്നും വല്ലത്തേക്ക് ബൈക്കിൽ പോകുകയായിരുന്നു അപകടം.

പാലത്തിന്‍റെ കൈവരിയിൽ ഇടിച്ചതിനെ തുടർന്ന് അബിനാസ് അലി ബൈക്കിൽ നിന്നും 25 അടി താഴ്ചയുള്ള ഓവുങ്ങതോട്ടിലേക്കും അലി അക്ബർ റോഡിലേക്കും തെറിച്ചു വീണു.

ഇരുവരെയും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അലി അക്ബർ മരിക്കുകയായിരുന്നു.

അവിവാഹിതനാണ്. മാതാവ്: സൈനബ. സഹോദരങ്ങൾ: അലി അസ്ഹർ, ഫാത്തിമ. ഖബറടക്കം ബുധനാഴ്ച ഉച്ചക്കു ശേഷം.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/242895/the-bike-hit-the-handrail-of-the-bridge-and-fell-25-feet-a-tragic-end-for-the-youngman)