---
title: " #arrested | തപാൽ വകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത് പണംതട്ടിയ കേസിൽ യുവതി അറസ്റ്റിൽ"
english_title: "A #woman was #arrested in the case of #extorting money by #offering a job in the #postal #department"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/241901/a-woman-was-arrested-in-the-case-of-extorting-money-by-offering-a-job-in-the-postal-department"
published_at: "2024-10-11T19:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6709306a39364_arrset.jpg"
keywords: []
---

#  #arrested | തപാൽ വകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത് പണംതട്ടിയ കേസിൽ യുവതി അറസ്റ്റിൽ

> **Lead Summary:** കൊച്ചി: തപാൽ വകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത് പണംതട്ടിയ കേസിൽ യുവതി അറസ്റ്റിൽ. 

## Article Content

കൊച്ചി: തപാൽ വകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത് പണംതട്ടിയ കേസിൽ യുവതി അറസ്റ്റിൽ. 

കൊച്ചി, വൈപ്പിൻ എളങ്കുന്നപ്പുഴ മാലിപ്പുറം കർത്തേടം വലിയപറമ്പിൽ വീട്ടിൽ മേരി ഡീന (31) യെയാണ് ഞാറക്കൽ പോലീസ് അറസ്റ്റ് ചെയ്തത്.

തപാൽ വകുപ്പിൽ ജോലി ശരിയാക്കിത്തരാം എന്ന് വിശ്വസിപ്പിച്ച് ഞാറക്കൽ സ്വദേശിയിൽനിന്ന് 1,05000 രൂപയും, ചക്യാത്ത് സ്വദേശിനിയിൽ നിന്നും 8,00000 രൂപയുമാണ് ഇവർ തട്ടിയത്.

മേരി ഡീനയ്ക്കെതിരെ കളമശ്ശേരി സ്റ്റേഷനിൽ സമാന കേസ് നിലവിലുണ്ട്. ഞാറക്കൽ ഇൻസ്പെക്ടർ സുനിൽ തോമസിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് മേരി ഡീനയെ അറസ്റ്റ് ചെയ്തത്.

എസ്.ഐ അഖിൽ വിജയകുമാർ, എസ്.സി.പി.ഒ ഉമേഷ്, സി.പി.ഒമാരായ വി.കെ.രെഗേഷ്, കെ.സി.ദിവ്യ, കെ.സി.ഐശ്വര്യ, കെ.വേണു എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/241901/a-woman-was-arrested-in-the-case-of-extorting-money-by-offering-a-job-in-the-postal-department)